ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെയും സാമൂഹിക ക്ഷേമ സേവനങ്ങളെയും ശക്തിപ്പെടുത്തിക്കൊണ്ട് ആധാര്‍ പ്രാമാണീകരണം 150 ബില്യണ്‍ കടന്നു

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ഇടപാടുകള്‍ സുഗമമാക്കുകയും ചെയ്തു കൊണ്ട് 2025 ഏപ്രിലില്‍ e-KYC ഇടപാടുകൾ ഏകദേശം 40% വര്‍ദ്ധിച്ചു

Posted On: 16 MAY 2025 5:43PM by PIB Thiruvananthpuram
യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെയും (UIDAI)  വിശാല ആധാര്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ ഒരു നാഴികക്കല്ല് സൃഷ്ടിച്ചുകൊണ്ട്, ആധാര്‍ പ്രാമാണീകരണം 150 ബില്യണ്‍  കടന്നു (15,011.82 കോടി). ആധാറിന്റെ വ്യപകമായ ഉപയോഗത്തെയും ഉപയോഗക്ഷമതയെയും രാജ്യത്തെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെയും ആണ് ഇത് എടുത്തുകാണിക്കുന്നത്. തുടക്കം മുതല്‍ 2025 ഏപ്രില്‍ അവസാനം വരെയുള്ള കാലയളവിലാണ് ഈ സഞ്ചിത നേട്ടം കൈവരിച്ചത്.

ജീവിതം സുഗമമാക്കുന്നതിലും സാമൂഹിക ക്ഷേമ വിതരണം ഫലപ്രദമാക്കുന്നതിലും സേവനദാതാക്കള്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ സ്വമേധയാ ഉപയോഗപ്പെടുത്തുന്നതിലും ആധാര്‍ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണം മികച്ച പങ്കു വഹിക്കുന്നു. 2025 ഏപ്രിലില്‍ മാത്രം ഏകദേശം 210 കോടി ആധാര്‍ ആധികാരികത നിര്‍ണ്ണയം നടന്നു -- 2024-ലെ  ഇതേ മാസത്തേക്കാള്‍ ഏകദേശം 8% വര്‍ദ്ധന.

e-KYC  ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തി

ബാങ്കിംഗ്, ബാങ്കിംഗ് ഇതര സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും ഇടപാടുകള്‍ എളുപ്പമാക്കുന്നതിലും ആധാര്‍ e-KYC സേവനം ഒരു പ്രധാന പങ്കു വഹിക്കുന്നു.

2025 ഏപ്രിലില്‍ നടന്ന മൊത്തം e-KYC ഇടപാടുകളുടെ എണ്ണം (37.3 കോടി) കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 39.7 % അധികമാണ്.  2025 ഏപ്രില്‍ 30 ലെ കണക്കനുസരിച്ച് e-KYC ഇടപാടുകളുടെ എണ്ണം 2393 കോടി കവിഞ്ഞു.

UIDAI യുടെ മുഖപ്രാമാണീകരണം വര്‍ദ്ധിക്കുന്നു

UIDAI വികസിപ്പിച്ചെടുത്ത AI/ML അധിഷ്ഠിത മുഖ പ്രാമാണീകരണ രീതിയ്ക്ക് സ്ഥായിയായ പ്രചാരം ലഭിച്ചു വരികയാണ്. 2025 ഏപ്രിലില്‍ ഏകദേശം 14 കോടി ഇടപാടുകള്‍ നടന്നു എന്നത് ഈ ആധികാരികത നിര്‍ണ്ണയ രീതി സ്വീകരിച്ചത് ആധാര്‍ നമ്പര്‍ ഉടമകള്‍ക്ക് എങ്ങനെ ഇടപാടുകള്‍ എളുപ്പമാക്കിയെന്നതിന്റെ സൂചനയാണ്. ആനുകൂല്യങ്ങളും സേവനങ്ങളും സുഗമമാക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ  നൂറിലധികം സ്ഥാപനങ്ങള്‍ മുഖപ്രാമാണീകരണം ഉപയോഗിക്കുന്നു.
 
*********************

(Release ID: 2129184)