ഉപരാഷ്ട്രപതിയുടെ കാര്യാലയം
മെയ് 15 ന് ഉപരാഷ്ട്രപതി ജയ്പൂർ (രാജസ്ഥാൻ) സന്ദർശിക്കും
Posted On:
14 MAY 2025 12:41PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖറും ഡോ. (ശ്രീമതി) സുദേഷ് ധൻഖറും രാജസ്ഥാനിലെ ജയ്പൂരിൽ ഏകദിന സന്ദർശനം നടത്തും . സന്ദർശന വേളയിൽ മുൻ ഉപരാഷ്ട്രപതി ഭൈറോൺ സിംഗ് ശെഖാവത്തിന്റെ 15-ാം ചരമവാർഷികത്തോടനുബന്ധിച്ച് ജയ്പൂരിൽ ഭൈറോൺ സിംഗ് ശെഖാവത്ത് സ്മാരക ലൈബ്രറി ശ്രീ ധൻഖർ ഉദ്ഘാടനം ചെയ്യും.
ശ്രീ ഭൈറോൺ സിംഗ് ശെഖാവത്ത് ഇന്ത്യയുടെ പതിനൊന്നാമത് ഉപരാഷ്ട്രപതിയായും രാജ്യസഭയുടെ എക്സ്-ഒഫീഷ്യോ ചെയർമാനായും 2002 ഓഗസ്റ്റ് 19 മുതൽ 2007 ജൂലൈ 21 വരെ സേവനമനുഷ്ഠിച്ചു. 1952 ൽ രാജസ്ഥാൻ നിയമസഭ അംഗമായി ആണ് അദ്ദേഹം പൊതുജീവിതത്തിൽ തന്റെ സേവനം ആരംഭിച്ചത് . പിന്നീട് മൂന്ന് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.
ശ്രീ ഭൈറോൺ സിംഗ് ശെഖാവത്തിന്റെ 15-ാം ചരമവാർഷികത്തോടനുബന്ധിച്ച്, ഉപരാഷ്ട്രപതി വിദ്യാധർ നഗർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ജയ്പൂരിലേക്ക് പോകുന്നത് . ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള, കേന്ദ്ര ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത്, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമ്മ, പാർലമെന്റ് അംഗം ശ്രീ മദൻ റാത്തോഡ്, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
SKY
**********************
(Release ID: 2128595)