രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ബുദ്ധപൂർണ്ണിമയുടെ പൂർവദിനത്തിൽ രാഷ്ട്രപതിയുടെ ആശംസ

Posted On: 11 MAY 2025 6:04PM by PIB Thiruvananthpuram
ബുദ്ധപൂർണ്ണിമയുടെ പൂർവദിനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു തന്റെ സന്ദേശത്തിൽ ഇങ്ങനെ പറഞ്ഞു: -
 
“ ലോകമെമ്പാടുമുള്ള എല്ലാ സഹപൗരന്മാർക്കും ഭഗവാൻ ബുദ്ധന്റെ അനുയായികൾക്കും ബുദ്ധപൂർണ്ണിമയുടെ ഈ ശുഭകരമായ വേളയിൽ ഞാൻ എന്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു.അഹിംസ, സ്നേഹം, ദയ എന്നിവയിൽ അധിഷ്ഠിതമായി,
കരുണയുടെ മൂർത്തീഭാവമായ ഭഗവാൻ ബുദ്ധൻ നൽകിയ ശാശ്വത സന്ദേശം മനുഷ്യരാശിയുടെ ക്ഷേമത്തിനായുള്ള അടിസ്ഥാന മന്ത്രമാണ്. സമത്വം, ഐക്യം, സാമൂഹിക നീതി എന്നിവയുടെ ശാശ്വത മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ബുദ്ധൻറെ ആദർശങ്ങൾ ശക്തിപ്പെടുത്തുന്നു. ധാർമ്മികതയിൽ അധിഷ്ഠിതമായ ഒരു ജീവിതം നയിക്കാൻ അദ്ദേഹത്തിന്റെ ശിക്ഷണങ്ങൾ നമ്മെ പ്രചോദിപ്പിക്കുന്നു.
 
ഭഗവാൻ ബുദ്ധന്റെ ആദർശങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്തുകയും സമാധാനവും ഐക്യവും നിറഞ്ഞ ഒരു വികസിത ഭാരതം സൃഷ്ടിക്കുന്നതിൽ സംഭാവന നൽകുകയും ചെയ്യാം”.
 
 രാഷ്ട്രപതിയുടെ സന്ദേശം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക - 
*************

(Release ID: 2128161) Visitor Counter : 2