സഹകരണ മന്ത്രാലയം
നാഷണൽ കോപ്പറേറ്റീവ് എക്സ്പോർട്ട്സ് ലിമിറ്റഡ് (എൻസിഇഎൽ), നാഷണൽ കോപ്പറേറ്റീവ് ഓർഗാനിക്‌സ് ലിമിറ്റഡ് (എൻസിഒഎൽ), ഇന്ത്യൻ സീഡ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ബിബിഎസ്‌എസ്‌എൽ) എന്നിവയുടെ പുരോഗതി വിലയിരുത്തി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ
Posted On:
03 MAY 2025 9:53PM by PIB Thiruvananthpuram
നാഷണൽ കോപ്പറേറ്റീവ് എക്സ്പോർട്ട്സ് ലിമിറ്റഡ് (എൻസിഇഎൽ), നാഷണൽ കോപ്പറേറ്റീവ് ഓർഗാനിക്‌സ് ലിമിറ്റഡ് (എൻസിഒഎൽ), ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡ് (ബിബിഎസ്‌എസ്‌എൽ) എന്നിവയുടെ പുരോഗതി അവലോകനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയില്‍ ന്യൂഡൽഹിയിൽ ഉന്നതതല അവലോകന യോഗം ചേര്‍ന്നു.

സഹകരണ കയറ്റുമതി, ജൈവോല്പാദനം, ഗുണനിലവാരമുള്ള വിത്തുകളുടെ പ്രോത്സാഹനം എന്നിവയ്ക്ക് വിശാല സംവിധാനമാമെന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2023-ൽ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് സഹകരണ മന്ത്രാലയം മൂന്ന് ദേശീയ സഹകരണ സ്ഥാപനങ്ങൾ രൂപീകരിച്ചതെന്ന് യോഗത്തെ അഭിസംബോധന ചെയ്ത ശ്രീ അമിത് ഷാ പറഞ്ഞു. ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും ഏജൻസികളുമായി സഹകരിച്ച് 'സർക്കാറിന്റെ സമഗ്രത' എന്ന സമീപനത്തിന് കീഴിലാണ് ഇവ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഹകരണത്തിലൂടെ അഭിവൃദ്ധിയെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് സഹകരണ മേഖലയെ അതിവേഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സംരംഭങ്ങള്‍ക്കും ചരിത്രപരമായ പദ്ധതികള്‍ക്കുമാണ് സഹകരണമന്ത്രി ശ്രീ അമിത് ഷായുടെ മാർഗനിർദേശത്തിൽ തുടക്കം കുറിച്ചത്.
എൻസിഇഎൽ (നാഷണൽ കോപ്പറേറ്റീവ് എക്സ്പോർട്ട്സ് ലിമിറ്റഡ്):
സഹകരണ പഞ്ചസാര മില്ലുകളിലെ പഞ്ചസാര, ത്രിപുരയിലെ സുഗന്ധമുള്ള അരി, ജൈവ പരുത്തി, നാടൻ ധാന്യങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നതിന് പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ശ്രീ അമിത് ഷാ എൻസിഇഎല്ലിന് നിർദേശം നൽകി. ഗൾഫ് രാജ്യങ്ങളിലേക്ക് പ്രത്യേക ഉരുളക്കിഴങ്ങ് ഇനങ്ങളും പുതുതായി വിളവെടുത്ത പച്ചക്കറികളും കയറ്റുമതി ചെയ്യാന്‍ വന്‍കിട കമ്പനികളുമായി പങ്കാളിത്ത സാധ്യതകളും ശ്രീ അമിത് ഷാ നിർദേശിച്ചു.
ഇന്ത്യയിൽ നിന്ന് നിലവിൽ കയറ്റുമതി ചെയ്യാത്ത മൂന്ന് പുതിയ നിർദിഷ്ട ഉൽപ്പന്നങ്ങളുടെ കയറ്റുമതിയ്ക്ക് എൻസിഇഎല്ലിന് 2 ലക്ഷം കോടി രൂപയുടെ അഭിലഷണീയ ലക്ഷ്യമാണ് കേന്ദ്രമന്ത്രി അമിത്ഷാ നിശ്ചയിച്ചത്. ഇതോടൊപ്പം സഹകരണ സ്ഥാപനങ്ങളുടെ എല്ലാ കയറ്റുമതിയും എൻസിഇഎൽ വഴി നടത്താനും ശ്രീ ഷാ നിർദേശം നല്‍കിയതോടെ ഏകദേശം 20,000 മുതല്‍ 30,000 കോടി രൂപ വരെ വിറ്റുവരവും നികുതിയ്ക്കും പ്രവർത്തന ചെലവുകൾക്കും ശേഷമുള്ള അറ്റാദായവും സഹകരണ സ്ഥാപനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കുന്നു.
എന്‍സിഒഎല്‍ (നാഷണൽ കോഓപ്പറേറ്റീവ് ഓർഗാനിക്സ് ലിമിറ്റഡ്):
എന്‍സിഒഎല്‍ സംഭരിക്കുന്ന ജൈവോല്പന്നങ്ങൾ അമുൽ, ബിഗ്ബാസ്‌ക്കറ്റ് പോലുള്ള വലിയ ബ്രാൻഡുകള്‍ക്ക് വിതരണം ചെയ്യുന്നുണ്ടെന്നും അതുവഴി 'ഭാരത് ഓർഗാനിക്സ്' ബ്രാൻഡിന് അളവിലും ചെലവിലും നേട്ടം ലഭിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ത്യയിലുടനീളം റിലയൻസ് സ്റ്റോറുകളിൽ ഇതിന്റെ ഉല്പന്നങ്ങൾ ഉടന്‍ ലഭ്യമാകുമെന്നും ശ്രീ അമിത് ഷാ അറിയിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്രമന്ത്രി ശ്രീ അമിത് ഷായുടെ മാർഗനിർദേശത്തിലും 'ഭാരത് ഓർഗാനിക്സ്' ബ്രാൻഡിന് കീഴില്‍ നിലവിൽ ഡൽഹി-എൻസിആറിൽ ലഭ്യമായ 22 ഉല്പന്നങ്ങൾ പ്രധാന മെട്രോകളിൽ അവതരിപ്പിക്കാൻ പദ്ധതിയുണ്ട്. ധാന്യങ്ങൾ, പയറുവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ ഇവയിലുൾപ്പെടുന്നു.
എന്‍സിഒഎല്ലിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച ശ്രീ അമിത് ഷാ 2025-26 സാമ്പത്തിക വർഷം 300 കോടി രൂപയിലധികം വിറ്റുവരവെന്ന ലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. സംസ്ഥാന തലത്തിൽ ജൈവ കർഷകരുടെ സാക്ഷ്യപ്പെടുത്തിയ സംഘങ്ങള്‍ രൂപീകരിക്കാനും അവയെ ഉയർന്ന തലത്തിൽ സംയോജിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു.
ബിബിഎസ്എസ്എൽ (ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡ്):
ഇന്ത്യയുടെ വിത്ത് ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ ബിബിഎസ്എസ്എല്ലിന്റെ സുപ്രധാന പങ്കിനെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അടിവരയിട്ടു. മികച്ച തോതില്‍ വാഴ ഉത്പാദിപ്പിക്കുന്ന 10 സംസ്ഥാനങ്ങൾക്ക് ഉയർന്ന ജനിതക ശേഷിയുള്ള തൈകളുടെ ലഭ്യത ഉറപ്പാക്കാന്‍ ടിഷ്യുകൾച്ചർ സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ കലോലിൽ ഈയിടെ സ്ഥാപിച്ച അത്യാധുനിക ബിബിഎസ്എസ്എൽ കേന്ദ്രം കുറഞ്ഞ ജല ആവശ്യകതയില്‍ ഉയർന്ന വിളവ് നൽകുന്നതും വിളവെടുപ്പ് സമയം കുറഞ്ഞതുമായ തുവര, ഉഴുന്ന്, ചോളം തുടങ്ങിയ വിളകളുടെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന പഞ്ചസാരയുടെ അളവും. ഉയർന്ന പഞ്ചസാരയുടെ അളവും കുറഞ്ഞ ജല ആവശ്യകതയുമുള്ള കരിമ്പ് ഇനം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
****************
(Release ID: 2126693)
Visitor Counter : 14