രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പ്രതിരോധ മന്ത്രാലയം MyGovമായി സഹകരിച്ച് ദേശീയ തലത്തിലുള്ള "ജ്ഞാനപഥ് രൂപകല്പന മത്സരം" സംഘടിപ്പിക്കുന്നു

Posted On: 30 APR 2025 1:05PM by PIB Thiruvananthpuram

2025 ലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ (IDC-2025) ഭാഗമായി, യുവാക്കൾക്കും പൊതുജനങ്ങൾക്കും ഇടയിൽ ദേശസ്നേഹം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം MyGov.in മായി സഹകരിച്ച് 2025 മെയ് 01 മുതൽ 15 വരെ "ജ്ഞാനപഥ് രൂപകല്പന മത്സരം" നടത്തും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ  ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ എൻസിസി കേഡറ്റുകൾ/എൻഎസ്എസ് വളണ്ടിയർമാർ/സ്കൂൾ കുട്ടികൾ എന്നിവർ അണിനിരക്കുന്ന മാതൃകയുടെയും പശ്ചാത്തലത്തിന്റെയും രൂപകൽപ്പന/വരയ്ക്കൽ ആണ് ജ്ഞാനപഥ് രൂപകല്പന മത്സരം".  ആശയങ്ങൾക്കായി മുൻ വർഷങ്ങളിലെ ഡിസൈനുകൾ വ്യക്തികൾക്ക് പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക്,  വെബ് സൈറ്റ് സന്ദർശിക്കുക: https://www.mygov.in/

പ്രധാന സവിശേഷതകൾ:

(a) മത്സരത്തിൽ പങ്കെടുക്കുന്നവർ ഇന്ത്യൻ പൗരനായിരിക്കണം

(b) ഒരാൾക്ക് ഒരു തവണ മാത്രമേ പങ്കെടുക്കാൻ കഴിയൂ.

(c)  എൻട്രികൾ JPG/PDF/മറ്റേതെങ്കിലും ഫോർമാറ്റിൽ ആയിരിക്കണം. അത് MyGov പോർട്ടലിൽ ആവശ്യപ്പെടുന്നത് അനുസരിച്ച് കൈകൊണ്ട് രൂപകൽപ്പന ചെയ്തതോ കമ്പ്യൂട്ടറൈസ്ഡ് രൂപത്തിലോ ആകാം. മത്സരത്തിനായുള്ള മാതൃക തയ്യാറാക്കുന്നതിൽ ഏതെങ്കിലും ചിത്രത്തിന്റെയോ ലോഗോയുടെയോ റഫറൻസ് എടുത്തിട്ടുണ്ടെങ്കിൽ, അന്തിമ രൂപകൽപ്പന മാതൃകക്കൊപ്പം റഫർ ചെയ്ത ചിത്രവും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

(d) മത്സരാർത്ഥികൾ ആൾമാറാട്ടം, ഇരട്ട പങ്കാളിത്തം മുതലായവ ഉൾപ്പെടെ ഏതെങ്കിലും അന്യായ/വ്യാജ മാർഗങ്ങൾ/ദുരുപയോഗങ്ങൾ നടത്തിയാൽ മത്സരത്തിലേക്കുള്ള അവരുടെ പങ്കാളിത്തം നിരസിക്കുന്നതിന് കാരണമാകും.

e) പകർപ്പവകാശമുള്ള ചിത്രം ഉപയോഗിക്കരുത്. അത്തരം ചിത്രങ്ങൾ ഉപയോഗിക്കുന്നില്ല എന്നത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കേണ്ടത് . അപ്രകാരം ചെയ്യാത്ത എൻട്രികളുടെ തിരഞ്ഞെടുപ്പ് അസാധുവാക്കി മാറ്റും. കൂടാതെ ഇക്കാര്യത്തിൽ, മത്സരത്തിന്റെ സംഘാടകർ/ അവർക്കുവേണ്ടി പ്രവർത്തിക്കുന്ന ഏജൻസികളിൽ എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്.

(f) ഐഡിസി-2025 ന്റെ മത്സരം/ക്വിസിനായി ഒന്നിലധികം പേർക്ക് ഒരേ മൊബൈൽ നമ്പറും ഒരേ ഇമെയിൽ ഐഡിയും ഉപയോഗിക്കാൻ കഴിയില്ല.

(g) പ്രതിരോധ മന്ത്രാലയം പരിപാടിക്ക് ഒരു ഇ-ക്ഷണക്കത്ത് മാത്രമേ നൽകൂ, കൂടാതെ IDC-2025-ൽ പങ്കെടുക്കുന്നതിനുള്ള യാത്ര, താമസം, ഭക്ഷണം മുതലായവയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വ്യക്തി തന്നെ വഹിക്കണം .

(h) മത്സരം സംഘടിപ്പിക്കുന്നതിൽ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട ജീവനക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയില്ല. അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ഉണ്ടായിരിക്കില്ല

(i) പ്രതിരോധ മന്ത്രാലയത്തിന്റെ നിയുക്ത സ്ക്രീനിംഗ് കമ്മിറ്റി എൻട്രികൾ പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വിജയികളെ പ്രഖ്യാപിക്കും. സ്ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനത്തെ ഒരു തരത്തിലും ചോദ്യം ചെയ്യാൻ പാടില്ല.

(j) ചെങ്കോട്ടയിലെ ജ്ഞാനപഥിന്റെ രൂപകൽപ്പനയ്ക്കായി ഏതെങ്കിലും മത്സരാർത്ഥി നൽകുന്ന രൂപകൽപ്പന മാതൃക, പ്രതിരോധ മന്ത്രാലയം ഭാഗികമായോ പൂർണ്ണമായോ ഉപയോഗിക്കാം. മത്സരത്തിനായി സമർപ്പിക്കുന്ന ഡിസൈനുകളുടെ പകർപ്പവകാശത്തിനായുള്ള യാതൊരു അവകാശവാദവും പങ്കെടുക്കുന്നവർക്ക് ഒരു സമയത്തും ഉന്നയിക്കാൻ കഴിയില്ല. പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യകത അനുസരിച്ച്, പങ്കെടുക്കുന്നവരിൽ ആരോടും അവരുടെ മാതൃക സംബന്ധിച്ച വിശദാംശങ്ങൾ, ആശയ കുറിപ്പ്, എഡിറ്റ് ചെയ്യാവുന്ന ഡിസൈൻ എന്നിവ യഥാർത്ഥ ഡിസൈൻ ടൂൾ ഫോർമാറ്റിൽ, മാതൃകയിൽ ഉപയോഗിച്ചിരിക്കുന്ന എംബഡഡ് ഇമേജുകൾ ഉൾപ്പെടെ സമർപ്പിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് ആവശ്യപ്പെടാവുന്നതാണ്.

 


(Release ID: 2125421) Visitor Counter : 15