ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
തീരദേശ സംസ്ഥാന മത്സ്യബന്ധന സമ്മേളനം 2025: കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് മുംബൈയിൽ 255 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ആദ്യമായി അക്വാ ഇൻഷുറൻസ് ആനുകൂല്യം
അഞ്ചാമത് സമുദ്ര മത്സ്യബന്ധന സെൻസസ് ഡിജിറ്റലാകുന്നു: VyAS-NAV ആപ്പ് പ്രവർത്തനക്ഷമമാക്കിയ ടാബ്‌ലെറ്റുകൾ വിതരണം ചെയ്തു; മത്സ്യബന്ധന വലകളിൽ നിന്ന് ആമകളെ ഒഴിവാക്കുന്നതിനുള്ള ഉപകരണവും, കപ്പൽ ആശയവിനിമയത്തിനും പിന്തുണാ സംവിധാനത്തിനുമുള്ള SOP യും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Posted On:
28 APR 2025 4:33PM by PIB Thiruvananthpuram
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റെയും (MoFAH&D) പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെയും ചുമതലയുള്ള മന്ത്രി, ലാലൻ സിംഗ് എന്നറിയപ്പെടുന്ന ശ്രീ രാജീവ് രഞ്ജൻ സിംഗിന്റെ അധ്യക്ഷതയിൽ ഇന്ന് (2025 ഏപ്രിൽ 28 ന്) മുംബൈയിൽ "തീരദേശ സംസ്ഥാന മത്സ്യബന്ധന സമ്മേളനം: 2025" സംഘടിപ്പിച്ചു. MoFAH&D, പഞ്ചായത്തിരാജ് മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ, MoFAH&D, ന്യൂനപക്ഷകാര്യ മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ, തീരദേശ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവർണർമാർ, ഫിഷറീസ് മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തദവസരത്തിൽ, പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) പ്രകാരം 255 കോടി രൂപ ചെലവിൽ 7 തീരദേശ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങൾക്കുള്ള സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവ്വഹിക്കപ്പെട്ടു. അഞ്ചാമത് സമുദ്ര മത്സ്യബന്ധന സെൻസസ് പദ്ധതി, മത്സ്യബന്ധന വലകളിൽ നിന്ന് ആമകളെ ഒഴിവാക്കുന്നതിനുള്ള ഉപകരണം സംബന്ധിച്ച PMMSY മാർഗ്ഗനിർദ്ദേശങ്ങൾ, കപ്പൽ ആശയവിനിമയത്തിനും പിന്തുണാ സംവിധാനത്തിനുമുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറിന്റെ പ്രകാശനം തുടങ്ങിയ പ്രധാന സംരംഭങ്ങളും തീരദേശ സംസ്ഥാന മത്സ്യബന്ധന സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഡിജിറ്റൽ ആപ്ലിക്കേഷനായ VyAS-NAV പ്രവർത്തനക്ഷമമാക്കിയ ടാബ്‌ലെറ്റുകളും കേന്ദ്ര മന്ത്രി വിതരണം ചെയ്തു. പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ്-യോജന (PM-MKSSY) പ്രകാരം ഗുണഭോക്താക്കൾക്ക് ആദ്യത്തെ അക്വാ ഇൻഷുറൻസ് (വൺ ടൈം ഇൻസെന്റീവ് സാങ്ഷൻ-കം-റിലീസ് ഓർഡർ) നൽകി. സൂപ്പർവൈസർമാരുടെ പരിശീലനം, ഗ്രാമം തിരിച്ചുള്ള ഡാറ്റാ എന്യൂമെറേറ്റർമാരെ നിയമനവും പരിശീലനവും ഉൾപ്പെടുന്ന അഞ്ചാമത് സമുദ്ര മത്സ്യബന്ധന സെൻസസ് പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമായി. സെൻസസ് പ്രവർത്തനങ്ങൾ 3 മാസം തുടരും. 2025 ഡിസംബറോടെ മുഴുവൻ പ്രവർത്തനവും പൂർത്തിയാകും.
അഞ്ചാമത് സമുദ്ര മത്സ്യബന്ധന സെൻസസ് ഡിജിറ്റലാകുന്നു: VyAS-NAV ആപ്പ്
ഇന്ത്യയിലെ അഞ്ചാമത് സമുദ്ര മത്സ്യബന്ധന സെൻസസിനുള്ള (MFC 2025) സുപ്രധാന തയ്യാറെടുപ്പെന്ന നിലയിൽ, സുതാര്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ അധിഷ്ഠിത ഡാറ്റ ശേഖരണത്തിനുള്ള മൊബൈൽ ആപ്ലിക്കേഷനായ VyAS-NAV ആരംഭിച്ചു. പരമ്പരാഗത രീതിയിൽ നിന്ന് മാറി, ജിയോ-റഫറൻസ് ഉള്ള, ആപ്പ് അധിഷ്ഠിത ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള പരിവർത്തനത്തിന്റെ ഭാഗമായി,രാജ്യത്തെ 1.2 ദശലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഉൾപ്പെടുത്തി തത്സമയ സാധൂകരണം MFC 2025 സാധ്യമാക്കും. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) പ്രകാരം ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിനു കീഴിലുള്ള ഫിഷറീസ് വകുപ്പ് (DoF) ആണ് ഈ ബൃഹത്തായ സംരംഭം ഏകോപിപ്പിക്കുന്നത്. ഒമ്പത് തീരദേശ സംസ്ഥാനങ്ങളിൽ സമുദ്ര മത്സ്യബന്ധന സെൻസസ് നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസിയായ ICAR-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) ആണ് VyAS-NAV വികസിപ്പിച്ചെടുത്തത്. മത്സ്യബന്ധന ഗ്രാമങ്ങൾ, മത്സ്യബന്ധന കേന്ദ്രങ്ങൾ, മത്സ്യബന്ധന തുറമുഖങ്ങൾ എന്നിവയുടെ തത്സമയ പരിശോധനയ്ക്കായി സൂപ്പർവൈസർമാർ VyAS-NAV ആപ്പ് ഉപയോഗിക്കും. സെൻസസ് ചട്ടക്കൂടിന്റെ സമഗ്രതായും കൃത്യതയും ഉറപ്പാക്കുന്നതിനുള്ള അടിസ്ഥാന നടപടിയാണിത്. പ്രാഥമിക, ദ്വിതീയ സ്രോതസ്സുകളെ അടിസ്ഥാനമാക്കി ഗ്രാമങ്ങളുടെ സംഗ്രഹ ചിത്രം രേഖപ്പെടുത്തുന്നതിനുള്ള സവിശേഷതകൾ ആപ്പിലുണ്ട്. CMFRI, ഫിഷറി സർവേ ഓഫ് ഇന്ത്യ, തീരദേശ സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പ് എന്നിവിടങ്ങളിലെ ജീവനക്കാരായിരിക്കും സൂപ്പർവൈസർമാർ.
മത്സ്യബന്ധന വലകളിൽ നിന്ന് ആമകളെ ഒഴിവാക്കുന്നതിനുള്ള ഉപകരണത്തെക്കുറിച്ചുള്ള PMMSY മാർഗ്ഗനിർദ്ദേശങ്ങൾക്ക്: ഇവിടെ ക്ലിക്ക് ചെയ്യുക.
No. of marine fishing villages, Census 2016
|
State
|
Fishing
villages
|
West Bengal
|
171*
|
Odisha
|
739
|
Andhra Pradesh
|
533
|
Tamil Nadu
|
575
|
Puducherry
|
39
|
Kerala
|
220
|
Karnataka
|
162
|
Goa
|
41
|
Maharashtra
|
526
|
Gujarat
|
280
|
Daman & Diu
|
12
|
Lakshadweep
|
10
|
Andaman & Nicobar
|
169
|
Total
|
3477
|
* Subsequent reference to villages actually means Gram Panchayat in West Bengal
|
SKY
******
(Release ID: 2125042)