ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ  2025 ലെ ഹജ്ജ് ഡെപ്യൂട്ടേഷനിസ്റ്റുകൾക്കായുള്ള ഓറിയന്റേഷൻ-കം-ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 22 APR 2025 4:47PM by PIB Thiruvananthpuram

കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ 2025 ലെ ഹജ്ജ് ഡെപ്യൂട്ടേഷനിസ്റ്റുകൾക്കായുള്ള രണ്ട് ദിവസത്തെ (ഏപ്രിൽ 22-23) ഓറിയന്റേഷൻ-കം-ട്രെയിനിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു.

ന്യൂനപക്ഷകാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ചന്ദ്ര ശേഖർ കുമാറും  ജോയിൻറ് സെക്രട്ടറി (ഹജ്ജ്) ശ്രീ സിപിഎസ് ബക്ഷിയും എല്ലാ ഹജ്ജ് ഡെപ്യൂട്ടേഷനിസ്റ്റുകളെയും സ്വാഗതം ചെയ്യുകയും ഹജ്ജ് 2025 വിജയകരമാക്കാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ഭരണ, മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആകെ 620 ഡെപ്യൂട്ടേഷനിസ്റ്റുകളെ ഈ പുണ്യകർമ്മത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെട്ട അഡ്മിനിസ്ട്രേറ്റീവ്, മെഡിക്കൽ ഉദ്യോഗസ്ഥരുടെ ശേഷി വർദ്ധനയും പരിശീലനവും ലക്ഷ്യമിട്ടാണ് രണ്ട് ദിവസത്തെ സെഷൻ സംഘടിപ്പിച്ചിരിക്കുന്നത് .


(रिलीज़ आईडी: 2124259) आगंतुक पटल : 19
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , हिन्दी , Marathi , Punjabi , Tamil