ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ഏപ്രിൽ 25 മുതൽ മൂന്ന് ദിവസം തമിഴ്‌നാട് സന്ദർശിക്കും

Posted On: 23 APR 2025 3:54PM by PIB Thiruvananthpuram
 
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖറും ഡോ. സുധേഷ്  ധൻഖറും ഏപ്രിൽ 25 മുതൽ മൂന്ന് ദിവസം  തമിഴ്‌നാട് സന്ദർശിക്കും . സന്ദർശന വേളയിൽ, 2025 ഏപ്രിൽ 25 ന് ഊട്ടിയിൽ നടക്കുന്ന വൈസ് ചാൻസലർമാരുടെ വാർഷിക സമ്മേളനത്തിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും

2025 ഏപ്രിൽ 26-ന് ശ്രീ ധൻഖർ ഊട്ടിയിലെ മുത്തനാട് മുണ്ട് തോട ക്ഷേത്രം സന്ദർശിക്കും.

തുടർന്ന്, 2025 ഏപ്രിൽ 27 ഞായറാഴ്ച കോയമ്പത്തൂരിലെ തമിഴ്‌നാട് കാർഷിക സർവകലാശാലയിലെ വിദ്യാർത്ഥികളെയും ഫാക്കൽറ്റി അംഗങ്ങളെയും അദ്ദേഹം അഭിസംബോധന ചെയ്യും.
 
 
SKY
 
***********************

(Release ID: 2123898) Visitor Counter : 21