ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
CGHS ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമിന്റെ സോഫ്റ്റ്‌വെയർ സമാരംഭം
2025 ഏപ്രിൽ 28 മുതൽ ആധുനികവൽക്കരിച്ച ഹെൽത്ത് മാനേജ്മെന്റ് ഇൻഫർമേഷൻ സംവിധാനം (എച്ച്എംഐഎസ്) സിജിഎച്ച്എസ് ആരംഭിക്കും; പഴയ സമ്പ്രദായം നിർത്തലാക്കും
Posted On:
23 APR 2025 11:41AM by PIB Thiruvananthpuram
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഒരു പ്രധാന പദ്ധതിയായ കേന്ദ്ര ഗവൺമെന്റ് ഹെൽത്ത് സ്കീം (CGHS), ഒരു വലിയ ഡിജിറ്റൽ പരിവർത്തനത്തിന് വിധേയമായിക്കൊണ്ട് അടുത്ത തലമുറ ഹെൽത്ത് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എച്ച്എംഐഎസ്) ആരംഭിച്ചു. സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (C-DAC) വികസിപ്പിച്ചെടുത്ത ഈ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്ഫോം 2025 ഏപ്രിൽ 28 മുതൽ പ്രവർത്തനക്ഷമമാകും.
2005 മുതൽ ഉപയോഗത്തിലുള്ള CGHS - ൻറെ നിലവിലുള്ള സോഫ്റ്റ്‌വെയർ ആധുനിക ഐടി മാനദണ്ഡങ്ങൾ, സൈബർ സുരക്ഷാ ചട്ടക്കൂടുകൾ, ഉപയോക്തൃ സേവനങ്ങൾ എന്നിവയുമായി പൊരുത്തപ്പെടാതെ സാങ്കേതികമായി കാലഹരണപ്പെട്ടത് കണക്കിലെടുത്താണ് ഈ പരിവർത്തനം നടപ്പിലാക്കുന്നത്. പുതുക്കിയ HMIS, CGHS സേവനങ്ങളിലേക്ക് വേഗതയേറിയതും കൂടുതൽ സുതാര്യവും ഉപയോക്തൃ സൗഹൃദപരവുമായ പ്രവേശനം പ്രാപ്തമാക്കും. ഇത് മെച്ചപ്പെട്ട സേവന വിതരണവും ഭരണപരമായ കാര്യക്ഷമതയും ഉറപ്പാക്കും.
സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ, ആരോഗ്യ ക്ഷേമ കേന്ദ്രങ്ങളുടേത് ഉൾപ്പെടെ എല്ലാ CGHS സേവനങ്ങളും 2025 ഏപ്രിൽ 26 (ശനിയാഴ്ച) ഒരു ദിവസത്തേക്ക് നിർത്തിവെയ്ക്കും. ഡാറ്റ മൈഗ്രേഷൻ, സ്വിച്ച്-ഓവർ പ്രവർത്തനങ്ങൾ, അന്തിമ വിലയിരുത്തൽ എന്നിവ പൂർത്തിയാക്കുന്നതിന് ഈ താൽക്കാലിക ഇടവേള ആവശ്യമാണ്.
പുതിയ CGHS- HMIS - ലെ പ്രധാന പരിഷ്കാരങ്ങളും സാങ്കേതിക പുരോഗതികളും
1. ഗുണഭോക്താക്കളുടെ പാൻകാർഡ് അടിസ്ഥാനമാക്കിയുള്ള സവിശേഷ തിരിച്ചറിയൽ സംവിധാനം: ഓരോ ഗുണഭോക്താവിനെയും ഇപ്പോൾ ഒ -പാൻ അടിസ്ഥാനമാക്കിയുള്ള സവിശേഷതിരിച്ചറിയൽ സംവിധാനത്തിൽ ഉൾപ്പെടുത്തും. ഇത് രേഖകളുടെ ഇരട്ടിപ്പ് ഇല്ലാതാക്കുകയും അവകാശങ്ങൾക്കായുള്ള മൂല്യനിർണ്ണയ പ്രക്രിയ കാര്യക്ഷമമാക്കാൻ സഹായിക്കുകയും ചെയ്യും.
2. സംയോജിത ഡിജിറ്റൽ പരിശോധനയും വിഹിത പണമടയ്ക്കലിന്റെ ട്രാക്കിംഗും:
ഭാരത് കോശുമായി നേരിട്ടുള്ള സംയോജനത്തിലൂടെ (ലൈൻ ഓഫ് ബിസിനസ് ആപ്ലിക്കേഷൻ ഇന്റഗ്രേഷൻ) വിഹിതത്തിന്റെ പേയ്‌മെന്റുകൾ ഇപ്പോൾ സ്വയമേവ പരിശോധിക്കപ്പെടും. ഓപ്ഷനുകൾ ഉപയോക്താക്കൾക്ക് നേരിട്ട് തിരഞ്ഞെടുക്കാനും ഭാരത് കോശ് പോർട്ടലിൽ നേരിട്ട് വിശദാംശങ്ങൾ നൽകുന്നതിനും അവസരം ഉണ്ടാകില്ല. ഇത് പിശകുകളും റീഫണ്ട് പ്രശ്‌നങ്ങളും ഇല്ലാതാക്കും.
3. അപേക്ഷകളുടെ പ്രീ-പേയ്‌മെന്റ് സൂക്ഷ്മപരിശോധന
• പണമടയ്ക്കുന്ന ഘട്ടത്തിന് മുമ്പ് കാർഡ് അപേക്ഷകളുടെ സൂക്ഷ്മപരിശോധനയും അംഗീകാരവും പുതിയ സംവിധാനം പ്രാപ്തമാക്കുന്നു. പണമടയ്ക്കുന്നതിന് മുമ്പ് അപേക്ഷകർക്ക് യോഗ്യതയും വിഹിത തുകയും സംബന്ധിച്ച് മാർഗ്ഗനിർദ്ദേശം ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.
4. കാർഡ് വിവരങ്ങളുടെ തിരുത്തലിന് ഓൺലൈൻ സേവനങ്ങൾ:
കാർഡ് മാറ്റം, ആശ്രിതരുടെ മാറ്റം, കാറ്റഗറി മാറ്റം (പെൻഷൻകാർക്ക് സേവനം നൽകൽ മുതലായവ) പോലുള്ള സേവനങ്ങൾ ഇപ്പോൾ പൂർണ്ണമായും ഓൺലൈനായി ചെയ്യാൻ കഴിയും.
5.തത്സമയ അപേക്ഷ ട്രാക്കിംഗും അറിയിപ്പുകളും:
അപേക്ഷ നടപടികളുടെ ഓരോ ഘട്ടത്തിലും എസ്എംഎസും ഇമെയിൽ അറിയിപ്പുകളും സൃഷ്ടിക്കും. ഇത് സുതാര്യത വർദ്ധിപ്പിക്കുകയും നേരിട്ടുള്ള അന്വേഷണം കുറയ്ക്കുകയും ചെയ്യുന്നു.
6. നിർബന്ധിത പാസ്‌വേഡ് പുനഃസജ്ജീകരണവും സുരക്ഷിത പ്രവേശനവും
: നിലവിലുള്ള എല്ലാ ഉപയോക്താക്കളോടും ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ തന്നെ അവരുടെ പാസ്‌വേഡുകൾ പുനഃസജ്ജമാക്കാൻ ആവശ്യപ്പെടും. കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ സുരക്ഷാ നിർദേശങ്ങൾക്കനുസൃതമായി സൈബർ സുരക്ഷ നടപടിയായാണ് ഇത് നടപ്പിലാക്കുന്നത്.
7.DDO/PAO-അധിഷ്ഠിത വകുപ്പ് തിരിച്ചറിയൽ
• ജീവനക്കാരുടെ ശമ്പള സ്ലിപ്പുകളിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, പേ ആൻഡ് അക്കൗണ്ട്‌സ് ഓഫീസ് (PAO), ഡ്രോയിംഗ് ആൻഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസർ (DDO) കോഡുകൾ ഉപയോഗിച്ച് നിർദിഷ്ട വകുപ്പ് പരിശോധിക്കും. ഇത് സ്പോൺസർ ചെയ്യുന്ന വകുപ്പിന്റെ ആധികാരികത ഉറപ്പാക്കുന്നു.
8.മൊബൈൽ ആപ്ലിക്കേഷൻ പുനരാരംഭിക്കൽ (ആൻഡ്രോയിഡ് & iOS)
• മെച്ചപ്പെട്ട ഗുണഭോക്തൃ അനുഭവം വാഗ്ദാനം ചെയ്ത് കൊണ്ട് ഔദ്യോഗിക CGHS മൊബൈൽ ആപ്പുകൾ പുനർവികസിപ്പിച്ചിരിക്കുന്നു. ഇവ
ഡിജിറ്റൽ CGHS കാർഡുകൾ,
തത്സമയ ട്രാക്കിംഗ്,
ഇ-റഫറലുകളും അപ്പോയിന്റ്‌മെന്റ് ഷെഡ്യൂളിംഗും (ബാധകമാകുന്നിടത്ത്),
ഹെൽപ്പ്‌ഡെസ്‌കുമായും AD ഓഫീസുകളുമായും സംയോജിത സമ്പർക്കം എന്നിവ സാധ്യമാക്കുന്നു.
പഴയ സമ്പ്രദായം പ്രവർത്തനരഹിതമാകുന്നു; വെബ്സൈറ്റ് മാറുന്നു
രജിസ്ട്രേഷൻ, അപേക്ഷ, പരാതി പരിഹാരം, വിവരങ്ങൾ വീണ്ടെടുക്കൽ എന്നിവയുൾപ്പെടെ എല്ലാ ഓൺലൈൻ സേവനങ്ങൾക്കും ഈ പുതിയ പോർട്ടൽ മാത്രം ഉപയോഗിക്കാൻ ഗുണഭോക്താക്കളോട് നിർദ്ദേശിക്കുന്നു.
മെഡിക്കൽ ചരിത്രം, ഫാർമസി ഇടപാടുകൾ എന്നിവയുൾപ്പെടെ എല്ലാ മുൻകാല ഗുണഭോക്തൃ ഡാറ്റയും സുരക്ഷിതമായി മാറ്റപ്പെടുന്നു. ഇത് രേഖകൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു. ഈ നടപടികൾ ഗവണ്മെന്റ് നിർദേശിക്കുന്ന ഡാറ്റ സ്വകാര്യതയും സംരക്ഷണ മാനദണ്ഡങ്ങളും പൂർണ്ണമായും പാലിക്കുന്നു.
കൂടാതെ, അംഗീകാര പ്രക്രിയകൾ കടലാസ് രഹിതമാക്കുന്നതിന് പുതിയ സിജിഎച്ച്എസ് പ്ലാറ്റ്‌ഫോമിൽ അനുബന്ധ വകുപ്പിനെ ഉൾപ്പെടുത്തും. അത് വരേയ്ക്കും വകുപ്പുകൾക്ക് അതത് സിജിഎച്ച്എസ് കാർഡ് വിഭാഗങ്ങളിൽ അപേക്ഷകൾ നേരിട്ട് സമർപ്പിക്കുന്നത് തുടരാം
ഗുണഭോക്താക്കൾക്കും വകുപ്പുകൾക്കുമുള്ള നിർദേശങ്ങൾ
•ഏപ്രിൽ 28 മുതൽ, CGHS വിഹിതം CGHS വെബ്‌സൈറ്റ്, അതായത് www.cghs.mohfw.gov.in വഴി മാത്രമേ നൽകാവൂ. www.bharatkosh.gov.in-ൽ ലഭ്യമായ നിലവിലുള്ള നേരിട്ടുള്ള പേയ്‌മെന്റ് പ്രക്രിയ 2025 ഏപ്രിൽ 28 മുതൽ നിർത്തലാക്കും.
•2025 ഏപ്രിൽ 27-നകം പണമടയ്ക്കാത്ത CGHS സേവനങ്ങൾക്കുള്ള അപേക്ഷകൾ ഉണ്ടെങ്കിൽ അവ കാലഹരണപ്പെടും. പുതിയ പോർട്ടൽ വഴി പുതിയ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
•18 വയസ്സിന് മുകളിലുള്ള എല്ലാ ഗുണഭോക്താക്കളും, പാൻ കാർഡ് അവരുടെ CGHS ഗുണഭോക്തൃ ഐഡിയുമായി ബന്ധിപ്പിക്കാനും CGHS വെബ്‌സൈറ്റായ www.cghs.mohfw.gov.in-ലെ ഗുണഭോക്തൃ ലോഗിൻ വഴി എന്തെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ തിരുത്തലുകൾക്കായി അപേക്ഷിക്കാനും നിർദ്ദേശിക്കുന്നു.
•പുതിയ പ്ലാറ്റ്‌ഫോമിൽ ഓൺബോർഡിംഗ് സംബന്ധിച്ച് വകുപ്പുകൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതാണ്.
•നിലവിലുള്ള കാർഡുകൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നത് തുടരും.
•പുതിയ പിന്തുണാ സംരംഭങ്ങളിൽ ഇവ ഉൾപ്പെടുന്നു:
•വകുപ്പുകൾക്കും ഗുണഭോക്താക്കൾക്കും സഹായത്തിനായി CGHS ഹെൽപ്പ്‌ഡെസ്‌കും ഉപയോക്തൃ മാനുവലുകളും CGHS വെബ്‌സൈറ്റായ www.cghs.mohfw.gov.in-ലും മൊബൈൽ ആപ്പിലും ലഭ്യമാണ്.
•CGHS കാർഡ് വിഭാഗത്തിലൂടെയും അതത് അഡീഷണൽ ഡയറക്ടർ (എഡി) ഓഫീസുകളിലൂടെയും നിരന്തര പിന്തുണ.
*****
(Release ID: 2123799)
Visitor Counter : 22