വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ആവേശ്വോജ്വലമായി മുംബൈയിലെ വേവ്സ് കോസ്‌പ്ലേ ചാമ്പ്യൻഷിപ്പ് വൈൽഡ്‌കാർഡ് പോരാട്ടം; പങ്കെടുത്തത് 50-ലധികം കോസ്‌പ്ലേയർമാർ
ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്കു 30 പേർ തെരഞ്ഞെടുക്കപ്പെട്ടു
Posted On:
19 APR 2025 9:02PM
|
Location:
PIB Thiruvananthpuram
വേവ്സ് കോസ്‌പ്ലേ ചാമ്പ്യൻഷിപ്പ് വൈൽഡ്‌കാർഡ് മത്സരത്തിന് സ്വപ്നനഗരിയായ മുംബൈയിൽ ആവേശ്വോജ്വല വരവേൽപ്പ്. ക്രിയേറ്റേഴ്‌സ് സ്ട്രീറ്റ്, ഇന്ത്യൻ കോമിക്‌സ് അസോസിയേഷൻ (ICA), മീഡിയ & എന്റർടൈൻമെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (MEAI) എന്നിവ ഇന്ത്യയുടെ വരാനിരിക്കുന്ന ബൃഹത്തായ പോപ്പ് സാംസ്കാരികോത്സവമായ എപ്പിക്കോ കോണിന്റെ സഹകരണത്തോടെ 2025 ഏപ്രിൽ 19ന്, ഠാക്കുർ കോളേജ് ഓഫ് സയൻസ് ആൻഡ് കൊമേഴ്‌സിലാണ് വേവ്സ് കോസ്‌പ്ലേ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.
വേവ്സ് കോസ്‌പ്ലേ ചാമ്പ്യൻഷിപ്പ് ഗ്രാൻഡ് ഫിനാലെയുടെ മുന്നോടിയായി നടന്ന ഈ ബ്ലോക്ക്ബസ്റ്റർ പരിപാടിയിൽ, മേഖലയിലുടനീളമുള്ള 50-ലധികം മുൻനിര കോസ്‌പ്ലേയർമാർ മികച്ച ഒക്ടേൻ പ്രകടനങ്ങൾ, സ്‌ക്രീനിന് അനുയോജ്യമായ വസ്ത്രങ്ങൾ, ആവേശകരമായ ഫാൻഡം എനർജി എന്നിവ ഉപയോഗിച്ച് വേദിയെ ദീപ്തമാക്കി.
പങ്കെടുത്ത കോസ്‌പ്ലേയർമാരിൽ നിന്ന്, വാർഫ് സ്ട്രീറ്റ് സ്റ്റുഡിയോയുടെ സ്ഥാപകനും സിഇഒയുമായ ശ്രീ വെങ്കിടേഷ്, ഫോർബിഡൻ വേഴ്‌സിലെ അജയ് കൃഷ്ണ, ഇന്ത്യൻ കോമിക്‌സ് അസോസിയേഷൻ സെക്രട്ടറി അനാദി അഭിലാഷ് എന്നിവരടങ്ങിയ ജൂറി 30 വൈൽഡ് കാർഡ് എൻട്രികൾ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ടവർ 2025 മെയ് ഒന്നുമുതൽ നാലുവരെ മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന വേവ്സ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ കരുത്തും പവിത്രതയും ജീവസുറ്റതാക്കുന്ന നരസിംഹ ഭഗവാന്റെ ഗംഭീരമായ ചിത്രീകരണവും, ഇന്ത്യയിലെ വളർന്നുവരുന്ന കോസ്‌പ്ലേ സമൂഹത്തിലെ സുപ്രസിദ്ധർ,ഉള്ളടക്ക സ്രഷ്ടാക്കൾ, സ്വാധീനം ചെലുത്തുന്നവർ എന്നിവരുടെ സാന്നിധ്യവും പരിപാടിയുടെ സവിശേഷതകളായിരുന്നു. ഫോട്ടോ എടുക്കാനുള്ള അവസരങ്ങൾ, സ്വതസിദ്ധമായ പ്രകടനങ്ങൾ, വൈറലായ സമൂഹമാധ്യമ നിമിഷങ്ങൾ എന്നിവയാൽ നിറഞ്ഞ പരിപാടിയ്ക്ക് ആരാധകരുടെ ആവേശവും മാറ്റുകൂട്ടി.
ഊർജസ്വലമായ ഈ സംഗമം യോഗ്യതാമത്സരം മാത്രമായിരുന്നില്ല; സാംസ്കാരിക പ്രതിഭാസംകൂടിയായിരുന്നു. ഇന്ത്യയുടെ വളർന്നുവരുന്ന കോസ്‌പ്ലേ വിപ്ലവത്തിൽ സമൂഹത്തിന്റെയും സർഗാത്മകതയുടെയും യുവാക്കളുടെ ആവിഷ്കാരത്തിന്റെയും സമ്പൂർണ ശക്തി വേദിയിൽ ഓരോ നിമിഷവും ദൃശ്യമായി. ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ കോസ്‌പ്ലേ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വൈൽഡ്‌കാർഡ് ഷോഡൗൺ ഗംഭീര വിജയമായിരുന്നു. അവിശ്വസനീയമായ കരകൗശല വൈദഗ്ധ്യംമുതൽ ആകർഷകമായ പ്രകടനങ്ങൾവരെ കണ്ണിചേർന്ന മുംബൈയിലെ ഈ പ്രകടനം, ഇന്ത്യയിലെ കോസ്‌പ്ലേ കുതിച്ചുയരുകയുമാണെന്നതിന് തെളിവായിരുന്നു
“ഇന്ത്യയിൽ കോസ്‌പ്ലേ പ്രസ്ഥാനം എത്രത്തോളം കരുത്താർജിക്കുന്നുവെന്ന് ഈ പരിപാടി തെളിയിക്കുന്നു” - ഒരു ജൂറി അംഗം പറഞ്ഞു. “ഊർജം, പരിശ്രമം, കഥാപാത്രങ്ങളോടുള്ള സ്നേഹം - ഇതെല്ലാം യാഥാർത്ഥ്യമാണ്. എല്ലാ വർഷവും ഇതു വലുതായിക്കൊണ്ടിരിക്കുകയാണ്” - അദ്ദേഹം പറഞ്ഞു.
ഗ്രാൻഡ് ഫിനാലെയിൽ ഇന്ത്യയിലുടനീളമുള്ള മികച്ച കോസ്‌പ്ലേയർമാർ പങ്കെടുക്കും. വിജയികൾക്ക് സമ്മാനത്തുകയും പ്രതേക പ്രകടനങ്ങൾക്ക് അവസരം നൽകും. ജൂറിയിൽ അനിമേഷൻ, ഫിലിം, ഗെയിമിങ് എന്നിവയിലെ മികച്ച സ്റ്റുഡിയോ അംഗങ്ങളുണ്ടാകും. ചാമ്പ്യൻഷിപ്പിന്റെ പ്രധാന ആകർഷണം ഐസിഎ, ഫോർബിഡൻ വേഴ്‌സ്, ടിവിഎജിഎ, എംഇഎഐ, ക്രിയേറ്റർ സ്ട്രീറ്റ്, പോപ്പ് സംസ്കാരത്തിന്റെ ശക്തികേന്ദ്രമായ എപ്പിക്കോ കോൺ എന്നിവയുമായുള്ള സഹകരണമാണ്.
വേവ്സിനെക്കുറിച്ച്:
2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും
Release ID:
(Release ID: 2123521)
| Visitor Counter:
16