ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ഈസ്റ്ററിൻ്റെ പൂർവസന്ധ്യയിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
Posted On:
19 APR 2025 6:09PM by PIB Thiruvananthpuram
ന്യൂഡൽഹി, 2025 ഏപ്രിൽ 19
" ഈ ഈസ്റ്റർ ഞായറാഴ്ച, ഇന്ത്യയിലുടനീളമുള്ള എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ചും ഈ പുണ്യ സന്ദർഭം ആഘോഷിക്കുന്ന നമ്മുടെ ക്രിസ്ത്യൻ സമൂഹങ്ങൾക്ക് , ഞാൻ ആശംസകൾ നേരുന്നു. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ പ്രത്യാശയെയും നവീകരണത്തെയും പ്രതീകപ്പെടുത്തുന്നതാണ് ഈസ്റ്റർ. അനുകമ്പ, ക്ഷമ, സേവനം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാലാതീതമായ ഉപദേശങ്ങൾ യോജിപ്പുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു. ദുർബലരുടെ ക്ഷേമത്തിനായുള്ള നമ്മുടെ പ്രതിബദ്ധത പുതുക്കാനും ക്രിസ്തുവിന്റെ നിരുപാധിക സ്നേഹത്തിന്റെ സന്ദേശം ഉൾക്കൊള്ളാനും ഈ പുണ്യദിനം നമുക്കെല്ലാവർക്കും പ്രചോദനമാകട്ടെ. നമ്മുടെ രാജ്യത്തിന്റെ വീടുകളിലും സമൂഹങ്ങളിലും സമാധാനവും നവീകരണവും നിറയട്ടെ."
********************
(Release ID: 2122940)
Visitor Counter : 20