രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഈസ്റ്ററിൻ്റെ പൂർവസായാഹ്നത്തിൽ ആശംസകൾ നേർന്നു

प्रविष्टि तिथि: 19 APR 2025 3:45PM by PIB Thiruvananthpuram

ന്യൂഡൽഹി, 19 ഏപ്രിൽ 2025

 

 രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു എല്ലാ സഹപൗരന്മാർക്കും ഈസ്റ്ററിൻ്റെ പൂർവസായാഹ്നത്തിൽ ആശംസകൾ നേർന്നു. സന്ദേശത്തിൽ രാഷ്ട്രപതി ഇപ്രകാരം പറഞ്ഞു:

 

 “ഈസ്റ്റർ ദിനത്തിൽ, എല്ലാ സഹപൗരന്മാർക്കും, പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന ക്രിസ്ത്യൻ സമൂഹത്തിന് എന്റെ ആശംസകളും മംഗളങ്ങളും നേരുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന വിശുദ്ധ ഈസ്റ്റർ ഉത്സവം, നിസ്വാർത്ഥ സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം നൽകുന്നു. യേശുക്രിസ്തുവിന്റെ ത്യാഗം നമ്മെ ത്യാഗത്തിന്റെയും ക്ഷമയുടെയും മൂല്യം പഠിപ്പിക്കുന്നു. സത്യം, നീതി, കാരുണ്യം എന്നിവയുടെ പാത പിന്തുടരാൻ അദ്ദേഹത്തിന്റെ ജീവിതം മനുഷ്യരാശിയെ പ്രചോദിപ്പിക്കുന്നു. ഈ സന്തോഷകരമായ അവസരത്തിൽ, നമുക്ക് അദ്ദേഹത്തിന്റെ ജീവിതമൂല്യങ്ങൾ സ്വീകരിക്കാം, സമൂഹത്തിൽ സമാധാനവും സമൃദ്ധിയും വളർത്താം”. 

 

രാഷ്ട്രപതിയുടെ സന്ദേശം വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക - https://static.pib.gov.in/WriteReadData/specificdocs/documents/2025/apr/doc2025419542501.pdf

 

*****


(रिलीज़ आईडी: 2122901) आगंतुक पटल : 50
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Punjabi , Gujarati , Tamil