പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ഗതാഗതവശ്യങ്ങൾക്കുള്ള CNG, ഗാർഹികാവശ്യങ്ങൾക്കുള്ള PNG എന്നിവയ്ക്കായി കുറഞ്ഞ ചെലവിൽ ആഭ്യന്തര പ്രകൃതിവാതക ലഭ്യത ഉറപ്പാക്കാൻ നഗര പ്രകൃതിവാതക വിതരണ സംവിധാനത്തിന് (CGD) കീഴിലുള്ള നടപടികൾ സർക്കാർ ഊർജ്ജിതമാക്കുന്നു
Posted On:
18 APR 2025 5:10PM by PIB Thiruvananthpuram
ശുദ്ധമായ ഊർജ്ജത്തിന്റെ ലഭ്യത പ്രോത്സാഹിപ്പിക്കുക, നഗര വായു ഗുണനിലവാരം മെച്ചപ്പെടുത്തുക, ഗാർഹിക ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുക എന്നീ കാഴ്ചപ്പാടുകൾക്ക് അനുപൂരകമായി, ആഭ്യന്തര പ്രകൃതിവാതകത്തിന്റെ കാര്യക്ഷമമായ വിതരണം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടുള്ള പ്രധാന നയ നടപടികൾ സർക്കാർ അവതരിപ്പിച്ചു.
പ്രധാന പൊതുമേഖലാ വിഭാഗങ്ങൾക്ക് പ്രകൃതിവാതകത്തിന്റെ സുസ്ഥിര ലഭ്യതയും കുറഞ്ഞ വിലയും ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്—ഗതാഗതമേഖലയിൽ ഉപയോഗിക്കുന്ന കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG), ഗാർഹിക മേഖലയിൽ പാചകത്തിന് ഉപയോഗിക്കുന്ന പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) എന്നിവയുമായി ബന്ധപ്പെട്ട്, കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം (MoPNG) ആഭ്യന്തര വാതക വിഹിത നയത്തിൽ താഴെപ്പറയുന്ന പ്രധാന പരിഷ്‌ക്കാരങ്ങൾ അവതരിപ്പിച്ചു.:
1. മുൻകൂർ ത്രൈമാസ വിഹിതം:
2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ പാദം മുതൽ, CNG (T), PNG (D) വിഭാഗങ്ങൾക്കുള്ള ആഭ്യന്തര പ്രകൃതി വാതക വിഹിതം 'രണ്ട് പാദം മുൻകൂർ' എന്ന അടിസ്ഥാനത്തിലായിരിക്കും അനുവദിക്കുക.
ലേലമോ ലേല പ്രക്രിയയോ ഇല്ലാതെ സർക്കാർ സർക്കാർ ഉടമസ്ഥതയിലുള്ള ONGC, OIL എന്നീ കമ്പനികൾക്ക് അനുവദിച്ച എണ്ണ, വാതക പര്യവേക്ഷണ, ഉൽപാദന ബ്ലോക്കുകളിൽ നിന്നുള്ള ന്യൂ വെൽ ഗ്യാസ് (NWG) വിഹിതവും ഇതിൽ ഉൾപ്പെടും.
GAI, ONGC എന്നിവയുടെ എസ്റ്റിമേറ്റുകൾ CGD സ്ഥാപനങ്ങൾക്ക് മുൻകൂട്ടിയുള്ള ആസൂത്രണം ഉറപ്പാക്കാൻ സഹായിക്കും. ഇത് ആസൂത്രണവും വിതരണ കാര്യക്ഷമതയും മെച്ചപ്പെടുത്തും.
2. ആനുപാതിക (Pro-Rata) അടിസ്ഥാനത്തിൽ NWG വിഹിതം:
സമയബന്ധിതവും വിശ്വസനീയവുമായ വിതരണം ഉറപ്പാക്കുന്നതിന് NWG ക്കുള്ള ലേല അധിഷ്ഠിത വിഹിതം ത്രൈമാസ ആനുപാതിക (Pro-Rata) വിഹിതം ആയി മാറ്റി.
പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി, GAIL CGD സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യകതകൾക്ക് ആനുപാതികമായി NWG അനുവദിക്കും.
3. നിലനിർത്തിയിരിക്കുന്ന വിഹിത അനുപാതങ്ങൾ:
CGD മേഖലയിൽ ആവശ്യകത വർദ്ധിച്ചിട്ടും, ഗാർഹിക വാതകത്തിന്റെ വിഹിത അനുപാതങ്ങൾ വിപുലമായിത്തന്നെ നിലനിർത്തിയിട്ടുണ്ട്:
2024–25 ലെ മൂന്നാം പാദം: പ്രതീക്ഷിത ആവശ്യകതയുടെ 54.68% അനുവദിച്ചു
2025–26 ലെ ആദ്യ പാദം: 55.68% വിഹിതം
2025–26 ലെ രണ്ടാം പാദം (പ്രതീക്ഷിത ആവശ്യകത): 54.74% വിഹിതം
ഗാർഹിക വാതക വിഹിതത്തിലെ വിശാല സമീപനം ഗതാഗതം, ഗാർഹികം തുടങ്ങി, പൊതുജനങ്ങൾക്കായി രൂപകൽപ്പന ചെയ്ത വിഭാഗങ്ങൾക്ക് മുൻഗണന നൽകാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
4. ഇന്ത്യൻ ക്രൂഡ് ബാസ്കറ്റുമായി ബന്ധിപ്പിച്ച വിലനിർണ്ണയം:
APM ഗ്യാസിന്റെയും ന്യൂ വെൽ ഗ്യാസിന്റെയും വിലകൾ അസംസ്കൃത എണ്ണ വിലയിലെ സമീപകാല ഇടിവിന് ആനുപാതികമായി കണക്കാക്കും വിധം ഇന്ത്യൻ ക്രൂഡ് ബാസ്ക്കറ്റ് വിലകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, ആഭ്യന്തര വാതകത്തിന്റെ ഈ വിഹിതം CNG (T), PNG (D) ഉപഭോക്താക്കൾക്ക് പ്രകൃതി വാതകം കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ സഹായിക്കും.
സർക്കാരിന്റെ ഈ തന്ത്രപരമായ നടപടികൾ, CGD സ്ഥാപനങ്ങളുടെ ആവശ്യകത പ്രവചിക്കാനും വിതരണം കാര്യക്ഷമമായി കൈകാര്യം ചെയ്യാനുമുള്ള ശേഷി വർദ്ധിപ്പിക്കുന്നു. മെച്ചപ്പെട്ട വിതരണ പ്രവചനശേഷിയും, ക്രൂഡ്-ലിങ്ക്ഡ് വിലനിർണ്ണയവും കാരണം CGD കമ്പനികൾക്ക് കുറഞ്ഞ ചെലവിൽ വിതരണം നടത്താനാകും. CGD ശൃംഖലയ്ക്ക് കീഴിലുള്ള നിർണ്ണായക ഗതാഗത, ആഭ്യന്തര വിഭാഗങ്ങൾക്ക് സ്ഥിരതയുള്ളതും താങ്ങാനാവുന്നതും സുതാര്യവുമായ ആഭ്യന്തര വാതക വിതരണ സംവിധാനം ഉറപ്പാക്കാൻ നടപടികൾ സഹായിക്കും. ഇത് ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് നഗര, അർദ്ധ നഗര ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യും.
*****
(Release ID: 2122828)