പ്രധാനമന്ത്രിയുടെ ഓഫീസ്
യമുനാനദിയുടെ ശുചീകരണവും പുനരുജ്ജീവനവുമായി ബന്ധപ്പെട്ട യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
प्रविष्टि तिथि:
17 APR 2025 10:51PM by PIB Thiruvananthpuram
യമുനാനദി വൃത്തിയാക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഡൽഹിയിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതും സംബന്ധിച്ച ചർച്ചകൾക്കായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ യോഗം ചേർന്നു. ലോകോത്തര അടിസ്ഥാനസൗകര്യങ്ങളും ഡൽഹിയിലെ ജനങ്ങളുടെ ‘ജീവിതം സുഗമമാക്കലും’ ഉറപ്പാക്കാൻ കേന്ദ്രം ഡൽഹി ഗവണ്മെന്റുമായി ചേർന്നു പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പേകി.
എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“യമുനാനദി വൃത്തിയാക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഡൽഹിയിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതും സംബന്ധിച്ച് ഇന്നലെ നടന്ന യോഗത്തിൽ അധ്യക്ഷനായി. ഡൽഹിയിലെ എന്റെ സഹോദരീസഹോദരന്മാർക്കു ലോകോത്തര അടിസ്ഥാനസൗകര്യങ്ങളും ‘ജീവിതം സുഗമമാക്കലും’ ഉറപ്പാക്കാൻ കേന്ദ്രം ഡൽഹി ഗവണ്മെന്റുമായി ചേർന്നു പ്രവർത്തിക്കും.”
***
SK
(रिलीज़ आईडी: 2122605)
आगंतुक पटल : 40
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada