രാഷ്ട്രപതിയുടെ കാര്യാലയം
മഹാവീർ ജയന്തിയുടെ പൂർവസായാഹ്നത്തിൽ രാഷ്ട്രപതിയുടെ ആശംസകൾ
Posted On:
09 APR 2025 5:41PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 09 ഏപ്രിൽ 2025
മഹാവീർ ജയന്തിയുടെ പൂർവസായാഹ്നത്തിൽ നൽകിയ സന്ദേശത്തിൽ രാഷ്ട്രപതി ശ്രീമതി. ദ്രൗപതി മുർമു ഇപ്രകാരം പറഞ്ഞു: -
“മഹാവീർ ജയന്തിയുടെ ഈ അവസരത്തിൽ, എല്ലാ സഹ പൗരന്മാർക്കും, പ്രത്യേകിച്ച് ജൈന സഹോദരീസഹോദരന്മാർക്കും ഞാൻ ഊഷ്മളമായ ആശംസകളും മംഗളങ്ങളും നേരുന്നു.
അഹിംസയുടെയും അനുകമ്പയുടെയും ആൾരൂപമായ ഭഗവാൻ മഹാവീർ, ‘അഹിംസ പരമോ ധർമ്മ’ എന്ന സന്ദേശത്തിലൂടെ മാനവികതയിലേക്ക് ഒരു പുതിയ പാത കാണിച്ചു - അഹിംസയാണ് പരമോന്നത മതം. ആത്മീയതയുടെ പാത പിന്തുടരാനും ഭൗതിക സമ്പത്തിൽ നിന്നും ആസക്തികളിൽ നിന്നുമുള്ള വിയോഗം , ലാളിത്യം, ദയ എന്നീ മൂല്യങ്ങൾ സ്വീകരിക്കാനുമുള്ള സന്ദേശമാണ് മഹാവീർ ജയന്തി നമുക്ക് നൽകുന്നത്.
ഭഗവാൻ മഹാവീറിൻ്റെ ഉപദേശങ്ങൾ നമ്മുടെ ജീവിതത്തിൽ ഉൾക്കൊള്ളുകയും സമൂഹത്തിൽ സമാധാനവും അഹിംസയും ഐക്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.
രാഷ്ട്രപതിയുടെ സന്ദേശം വായിക്കുവാൻ ഇവിടെ ക്ലിക്കുചെയ്യുക
**********************
(Release ID: 2121788)