ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി മഹാവീർ ജയന്തിയുടെ പൂർവസായാഹ്നത്തിൽ ആശംസകൾ നേർന്നു

Posted On: 09 APR 2025 4:26PM by PIB Thiruvananthpuram
ന്യൂഡൽഹി, 09 ഏപ്രിൽ 2025


മഹാവീർ ജയന്തിയുടെ പൂർവസായാഹ്നത്തിൽ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ രാജ്യത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ഉപാരാഷ്ട്രപതിയുടെ സന്ദേശം ഇപ്രകാരമാണ്:

"മഹാവീർ ജയന്തി ദിനത്തിൽ, എല്ലാ സഹ പൗരന്മാർക്കും ഞാൻ എന്റെ ഹൃദയംഗമായ ആശംസകൾ നേരുന്നു.

ഭഗവാൻ മഹാവീരന്റെ നിത്യ ഉപദേശങ്ങളായ അഹിംസ, സത്യം, അപാരിഗ്രഹ (ആസക്തിയില്ലായ്മ) എന്നിവ കൂടുതൽ കരുണാമയവും ഐക്യവുമുള്ള ഒരു ലോകത്തിലേക്കുള്ള നമ്മുടെ പാതയെ നിരന്തരം പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ജീവജാലങ്ങളുടെയും തുല്യതയെയും വൈവിധ്യമാർന്ന വീക്ഷണങ്ങളോടുള്ള ബഹുമാനത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴമേറിയ സന്ദേശം ഇന്നത്തെ ലോകത്ത് ഏറെ പ്രസക്തമാണ്.

ഈ മഹാവീർ ജയന്തി ദിനത്തിൽ, ആത്മീയ അച്ചടക്കം, ആത്മനിയന്ത്രണം, സാർവത്രിക കാരുണ്യം എന്നിവ സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ആദർശങ്ങളിൽ നിന്നും നമുക്ക് ശക്തി നേടാം. നമ്മുടെ സമൂഹങ്ങളിലും അതിനപ്പുറത്തും സഹിഷ്ണുത, പരസ്പരധാരണ, സമാധാനം എന്നിവ വളർത്തിയെടുക്കാൻ അദ്ദേഹത്തിന്റെ കാലാതീതമായ ജ്ഞാനം നമ്മെ പ്രചോദിപ്പിക്കട്ടെ."

 
**********************

(Release ID: 2121787) Visitor Counter : 11