രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഡോ. ബി.ആർ. അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ ആശംസകൾ

Posted On: 13 APR 2025 5:20PM by PIB Thiruvananthpuram

ന്യൂഡൽഹി, 13 ഏപ്രിൽ 2025

 

ഡോ. ബി.ആർ. അംബേദ്കറുടെ ജന്മവർഷികത്തോടനുബന്ധിച്ച്, രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു സഹപൗരന്മാർക്ക് ആശംസകൾ നേർന്നു.

 

"നമ്മുടെ ഭരണഘടനാ ശില്പിയായ ബാബാസാഹേബ് ഭീംറാവു റാംജി അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച്, എല്ലാ സഹപൗരന്മാർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

 

പ്രചോദനാത്മകമായ തൻ്റെ ജീവിതത്തിൽ, അങ്ങേയറ്റത്തെ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടും ബാബാസാഹേബ് സ്വന്തമായി ഒരു വേറിട്ട വ്യക്തിത്വം സൃഷ്ടിച്ചു, അസാധാരണമായ നേട്ടങ്ങളിലൂടെ ലോകമെമ്പാടും ആദരവ് നേടി.

 

അതിശയകരമായ കഴിവുകളും ബഹുമുഖ വ്യക്തിത്വവുമുള്ള ബാബാസാഹേബ് ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും, വിദ്യാഭ്യാസ വിദഗ്ദ്ധനും, നിയമജ്ഞനും, മികച്ച സാമൂഹിക പരിഷ്കർത്താവും ആയിരുന്നു. സമത്വാധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ തീക്ഷ്ണവക്താവായിരുന്ന അദ്ദേഹം, സ്ത്രീകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങൾക്കായി ആജീവനാന്ത പോരാട്ടം നടത്തി. സാമൂഹിക മാറ്റത്തിനും അധഃസ്ഥിതരുടെ ശാക്തീകരണത്തിനുമുള്ള ഒരു പ്രധാന ഉപകരണമായി വിദ്യാഭ്യാസത്തെ അദ്ദേഹം കണക്കാക്കി. വിവിധ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകൾ രാഷ്ട്രനിർമ്മാണത്തിനായി പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ ഭാവി തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും" എന്ന് രാഷ്ട്രപതി തൻ്റെ സന്ദേശത്തിൽ പറഞ്ഞു.

 

ഈ അവസരത്തിൽ, ഡോ. അംബേദ്കറുടെ ആദർശങ്ങൾ നമ്മുടെ ജീവിതത്തിൽ സ്വീകരിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം, സാമൂഹിക ഐക്യത്തിന്റെയും സമത്വത്തിന്റെയും ആത്മാവ് ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ പ്രവർത്തിക്കാം".

https://static.pib.gov.in/WriteReadData/specificdocs/documents/2025/apr/doc2025413539701.pdf

********************

 

 


(Release ID: 2121448) Visitor Counter : 34