രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇറ്റലി ഉപപ്രധാനമന്ത്രി, രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 12 APR 2025 6:29PM by PIB Thiruvananthpuram
ഇറ്റലി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ Mr. അന്റോണിയോ തജാനി ഇന്ന് (ഏപ്രിൽ 12, 2025) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.
 
ഉപപ്രധാനമന്ത്രി തജാനിയെയും പ്രതിനിധി സംഘത്തെയും രാഷ്ട്രപതി ഭവനിൽ സ്വാഗതം ചെയ്ത രാഷ്ട്രപതി, ഇന്ത്യയും ഇറ്റലിയും പുരാതന നാഗരികതയുടെ പൈതൃകത്തിൽ വേരൂന്നിയ രാജ്യങ്ങൾ ആണെന്ന് അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങൾക്കും തത്ത്വചിന്ത, സാഹിത്യം, കല എന്നിവയിലൂടെ ലോകത്തിന് സംഭാവന നൽകിയതിന്റെ അഭിമാനകരമായ ചരിത്രമുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി വ്യാപാരം, ജനങ്ങൾ, ആശയങ്ങൾ എന്നിവയുടെ കൈമാറ്റത്തിലൂടെ നാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആധുനിക കാലഘട്ടത്തിൽ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, നൂതനാശയങ്ങൾ , പ്രതിരോധം എന്നിവയിലും ജി-20 പോലുള്ള ബഹുമുഖ പ്ലാറ്റ്‌ഫോമുകളിലും ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.
 
 ഇരു രാജ്യങ്ങൾക്കും തമ്മിൽ ഉഭയകക്ഷി വ്യാപാരത്തിലും നിക്ഷേപത്തിലും വളർച്ചയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയും 2047 ഓടെ 'വികസിത ഭാരതം ' എന്നതിനായുള്ള കർമ്മ പദ്ധതിയും വ്യാവസായിക പങ്കാളിത്തത്തിനും സഹകരണത്തിനും നിരവധി അവസരങ്ങൾ നൽകുന്നു. ഇന്ത്യയിൽ, പ്രത്യേകിച്ച് നിർമ്മാണ, ഉൽപ്പാദന മേഖലകളിൽ പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ ഇറ്റാലിയൻ കമ്പനികളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും അവർ ക്ഷണിച്ചു. ഇന്ത്യൻ വ്യവസായവുമായുള്ള സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ അവർ ഇറ്റാലിയിലെ ഹരിത സാങ്കേതികവിദ്യ കമ്പനികളോട് ആവശ്യപ്പെട്ടു.
 
2024 നവംബറിൽ റിയോയിൽ ഇറ്റലിയുടെ പ്രധാനമന്ത്രി മെലോണിയും പ്രധാനമന്ത്രി മോദിയും നടത്തിയ കൂടിക്കാഴ്ചയിൽ പ്രഖ്യാപിച്ച തന്ത്രപരമായസംയുക്ത പ്രവർത്തന പദ്ധതി അടുത്ത 5 വർഷത്തേക്കുള്ള ഒരു ബ്ലൂപ്രിന്റാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ പ്രവർത്തന പദ്ധതി നമ്മുടെ സംയുക്ത ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗനിർദ്ദേശ രേഖയായിരിക്കും എന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു
 
ഇറ്റാലിയൻ സർവകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും ഇന്ത്യൻ പങ്കാളികളുമായി സഹകരിക്കാനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിൽ രാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി. വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ തുറക്കാൻ ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയം സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഇന്ത്യയിൽ കാമ്പസുകൾ തുറക്കാൻ ഇറ്റാലിയൻ സർവകലാശാലകൾക്ക് അവസരമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു 
 
വരും കാലങ്ങളിൽ,ഇന്ത്യ-ഇറ്റലി തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തുമെന്ന് ഇരു നേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചു.
 
*************
 

(Release ID: 2121310) Visitor Counter : 17