പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ നടപ്പാക്കിയതിന് ഡൽഹി ​ഗവൺമെന്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Posted On: 11 APR 2025 8:56AM by PIB Thiruvananthpuram

പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (പിഎം-എബിഎച്ച്ഐഎം) നടപ്പാക്കുന്നതിനും പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് (പിഎം-ജെഎവൈ) കീഴിൽ ആയുഷ്മാൻ ഭാരത് കാർഡുകളുടെ വിതരണം ആരംഭിച്ചതിനും ഡൽഹി ​ഗവൺമെന്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

എക്‌സിൽ ഡൽഹി മുഖ്യമന്ത്രിയുടെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു.

"ഡൽഹിയുടെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഒരു വിപ്ലവകരമായ ചുവടുവയ്പ്പ്! ഡബിൾ എഞ്ചിൻ ഗവൺമെൻ്റിൻ്റെ ഈ ദൗത്യം ഇവിടെയുള്ള എൻ്റെ ലക്ഷക്കണക്കിന് സഹോദരീസഹോദരന്മാർക്ക് വളരെ പ്രയോജനപ്രദമാകും. ഡൽഹി നിവാസികൾക്കും ആയുഷ്മാൻ യോജനയുടെ കീഴിൽ ചികിത്സ ലഭിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്."

***

SK


(Release ID: 2120817) Visitor Counter : 28