പ്രധാനമന്ത്രിയുടെ ഓഫീസ്
ഭഗവാൻ മഹാവീരന്റെ ആദർശങ്ങൾ ചെലുത്തിയ ആഴത്തിലുള്ള സ്വാധീനം മഹാവീര ജയന്തിയിൽ പ്രധാനമന്ത്രി അനുസ്മരിച്ചു
Posted On:
10 APR 2025 3:30PM by PIB Thiruvananthpuram
മഹാവീര ജയന്തിദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഭഗവാൻ മഹാവീരന്റെ കാലാതീതമായ ഉപദേശങ്ങൾ അനുസ്മരിച്ചു. സ്വജീവിതത്തിൽ അദ്ദേഹത്തിന്റെ ശിക്ഷണങ്ങൾ ചെലുത്തിയ ആഴത്തിലുള്ള സ്വാധീനം ശ്രീ മോദി അനുസ്മരിച്ചു.
എക്‌സ് പോസ്റ്റിൽ, ഭഗവാൻ മഹാവീരന്റെ ശിക്ഷണങ്ങളുമായി ജൈനസമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ദീർഘകാല ആത്മീയ ബന്ധത്തെക്കുറിച്ച്, ‘മോദി ആർക്കൈവ്’ വിശദീകരിച്ചു.
മോദി ആർക്കൈവിന്റെ എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“ഭഗവാൻ മഹാവീരന്റെ ആദർശങ്ങൾ ഞാൻ ഉൾപ്പെടെയുള്ള എണ്ണമറ്റ ജനതയെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിന്തകൾ സമാധാനപരവും കരുണാർദ്രവുമായ ഭൂമി കെട്ടിപ്പടുക്കുന്നതിനുള്ള വഴി തെളിക്കുന്നു.”
-NK-
(Release ID: 2120710)
Visitor Counter : 22
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada