വാണിജ്യ വ്യവസായ മന്ത്രാലയം
2025ലെ സ്റ്റാര്‍ട്ട്അപ്പ് മഹാകുംഭ മേളയില്‍ സ്റ്റാര്‍ട്ട്അപ്പ് ശക്തി പ്രദര്‍ശിപ്പിച്ച് GeM
നവീനാശയങ്ങളാല്‍ നയിക്കപ്പെടുന്ന ഇന്ത്യയ്ക്കായി വളര്‍ച്ചയുടെ പുതു വഴികള്‍ തുറക്കുന്നു
Posted On:
06 APR 2025 10:05AM by PIB Thiruvananthpuram
ഇന്ത്യയുടെ വളര്‍ന്നുവരുന്ന സംരംഭകത്വ സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ 2025 ലെ സ്റ്റാര്‍ട്ട്അപ്പ് മഹാകുംഭ മേള പങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. സ്റ്റാര്‍ട്ട്അപ്പ് വളര്‍ച്ചയെ പിന്തുണയ്ക്കുന്നതില്‍ തങ്ങളുടെ പങ്ക് എടുത്തുകാട്ടുന്ന വിധത്തിൽ, നവീനാശയങ്ങളും സമഗ്രവികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമെന്ന നിലയില്‍ പൊതുസംഭരണത്തിന്റെ സാദ്ധ്യതകള്‍ അടിവരയിടുന്ന ഗവൺമെൻ്റ് ഇ -മാര്‍ക്കറ്റ് പ്ലേസിന്റെ (Government e Marketplace -GeM) പ്രധാന പങ്കാളിത്തത്തോടെയായിരുന്നു ഇത്.
മുഖ്യ പങ്കാളി എന്ന നിലയില്‍, പരിപാടിയില്‍ GeM വിവിധ സ്റ്റാര്‍ട്ട്അപ്പുകള്‍, നിക്ഷേപകര്‍, നയരൂപീകരണ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുമായി ആശയവിനിമയം നടത്തി. സര്‍ക്കാര്‍ വിപണികള്‍ സുഗമമായി പ്രാപ്യമാക്കുന്നതിലൂടെയും പുതിയ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ആത്മനിര്‍ഭര്‍ ഭാരത് എന്ന വിശാലമായ കാഴ്ചപ്പാടിനു സംഭാവന നല്‍കുന്നതിലൂടെയും ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുള്ള നിരന്തര ശ്രമത്തെ ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു.
ഡീപ്‌ടെക്, അഗ്രിടെക്, ബയോടെക്, മെഡ്‌ടെക്, നിര്‍മ്മിതബുദ്ധി, ഗെയിമിംഗ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ ശക്തിയെ വിളിച്ചറിയിക്കുന്ന മേഖലാധിഷ്ഠിത പവലിയനുകള്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. നൂതനാശയക്കാരും സര്‍ക്കാര്‍ ഇടപാടുകളും തമ്മിലുള്ള അന്തരം കുറയ്ക്കുക, വേഗത്തിലുള്ള വളര്‍ച്ച, വിപണി മൂല്യനിര്‍ണ്ണയം, നവീനാശയങ്ങളിലേക്ക് ആഗോളതലത്തില്‍ ഇന്ത്യയുടെ സംഭാവന സാദ്ധ്യമാക്കുക എന്നീ ദൗത്യങ്ങളെ GeM ന്റെ സാന്നിദ്ധ്യം അടിവരയിടുന്നു.
നിറഞ്ഞ സദസിനെ ആകര്‍ഷിച്ചുകൊണ്ട്, GeM മേധാവികള്‍, വ്യവസായ വിദഗ്ധര്‍, നയരൂപീകരണ വിദഗ്ധര്‍ എന്നിവരുടെ കൃത്യമായ ഉള്‍ക്കാഴ്ചകളോടെയുള്ള ഊര്‍ജ്ജസ്വലമായ പാനലചര്‍ച്ച മഹാകുംഭമേളയില്‍ GeM ന്റെ സ്വാധീനം കൂടുതല്‍ വിപുലമാക്കി. ഇനി പറയുന്ന പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പാനല്‍ ചര്‍ച്ച:
. ഇന്ത്യയുടെ വളർച്ചാഗാഥ രേഖപ്പെടുത്തുക
.സ്റ്റാര്‍ട്ട്അപ്പുകള്‍ വഴി പൊതു സംഭരണം പ്രോത്സാഹിപ്പിക്കുക
. വളരുന്ന സാങ്കേതികവിദ്യ ഒരു സേവനം എന്ന നിലയില്‍ വികസിപ്പിക്കുക
.GeM വിഭാഗങ്ങള്‍ വഴി സ്റ്റാര്‍ട്ട്അപ്പ് വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുക
. കേന്ദ്ര സര്‍ക്കാര്‍ ഇടപാടുകാരുമായുള്ള അവസരങ്ങള്‍ തുറക്കുക
ഇന്ത്യയിലെ പുതു തലമുറ സംരംഭകര്‍ക്കു കുതിച്ചുചാട്ടത്തിനുള്ള ഒരു വേദിയായി പൊതു സംഭരണത്തെ മാറ്റുന്നതില്‍ GeM ന്റെ പങ്ക് സെഷനുകള്‍ ശക്തിപ്പെടുത്തി.
' നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കുകയും സ്റ്റാര്‍ട്ട്അപ്പ് വളര്‍ച്ച, സമഗ്രവികസനം, ആത്മനിര്‍ഭര്‍ ഭാരത് എന്നിവ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പൊതു സംഭരണത്തിന്റെ യഥാര്‍ത്ഥ സാദ്ധ്യതകള്‍ തുറക്കുകയും ചെയ്യാം'-ഗവണ്‍മെന്റ്-സ്റ്റാര്‍ട്ട്അപ്പ് സഹകരണം എന്ന വിഷയത്തില്‍ സംസാരിച്ച ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് പ്ലേസ് (GeM ) സിഇഒ ശ്രീ അജയ് ഭാദൂ പറഞ്ഞു.
നൂതനമായ തദ്ദേശീയ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിലും അവസരം പ്രദാനം ചെയ്യുന്ന നയങ്ങളിലൂടെ സ്റ്റാര്‍ട്ട്അപ്പുകളെ പിന്തുണയ്ക്കുന്നതിലും GeM പോലുള്ള വേദികളുടെ പരിവര്‍ത്തനപരമായ സാദ്ധ്യതകളെ അദ്ദേഹം മുഖ്യ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
മൂന്നു ദിവത്തെ പരിപാടിയില്‍, സ്റ്റാര്‍ട്ട്അപ്പുകളെ സംബന്ധിച്ച 2500ധികം ചോദ്യങ്ങള്‍ക്കു GeM മറുപടി നല്‍കുകയും ആയിരത്തിലധികം സ്റ്റാര്‍ട്ട്അപ്പ് രജിസ്‌ട്രേഷനുകള്‍ നടത്തുകയും പട്ടികകള്‍ തയ്യാറാക്കുകയും കൂടാതെ ആളുകളെ തെരഞ്ഞെടുക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് GeM ന്റെ ലേണിംഗ് മാനേജ്‌മെന്റ് സംവിധാനം (LMS) വഴി-നേരിട്ടും ഗ്രൂപ്പ് അടിസ്ഥാനത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത് ഉള്‍പ്പടെ 1500ലധികം ആശയവിനിമയ സെഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.
GeM ന്റെ പവലിയനില്‍ 70 ലധികം നൂതന സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് വേദിയൊരുക്കി, അതില്‍ GeMന്റെ Start-o-nauts മത്സരത്തില്‍ വിജയികളായവര്‍ക്കു സൗജന്യമായി നല്‍കിയ 30 സ്റ്റാര്‍ട്ട്ആപ്പ് വേദികളും ഉള്‍പ്പെടുന്നു. ഇതുവരെ, 30,000 ലധികം സ്റ്റാര്‍ട്ട്അപ്പുകള്‍ക്കായി 38,500 കോടി രൂപയിലധികം ഇടപാടുകള്‍ GeM സാദ്ധ്യമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ നൂതനാശയ സാഹചര്യങ്ങള്‍ക്ക് ഒരു യഥാര്‍ത്ഥ ഉത്തേജകം എന്ന നിലയില്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.
*****
(Release ID: 2119599)
Visitor Counter : 16