സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
“ഇന്ത്യയിലെ സ്ത്രീകളും പുരുഷന്മാരും 2024: തിരഞ്ഞെടുത്ത സൂചകങ്ങളും ഡാറ്റയും” പ്രകാശനം ചെയ്തു
Posted On:
06 APR 2025 8:47AM by PIB Thiruvananthpuram
കേന്ദ്ര ഗവൺമെന്റിന്റെ സ്ഥിതിവിവര കണക്ക്, പദ്ധതി നിർവഹണ മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണമായ 'ഇന്ത്യയിലെ സ്ത്രീകളും പുരുഷന്മാരും 2024: തിരഞ്ഞെടുത്ത സൂചകങ്ങളും ഡാറ്റയും' ഇരുപത്തിയാറാമത് പതിപ്പ് പുറത്തിറക്കി.
വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/ സംഘടനകൾ എന്നിവയിൽ നിന്ന് സമാഹരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ പ്രസിദ്ധീകരണം ഇന്ത്യയിലെ ലിംഗഭേദ സ്ഥിതി വിവരകണക്കുകളുടെ സമഗ്രമായ അവലോകനം നൽകുന്നു. ജനസംഖ്യ, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക പങ്കാളിത്തം, തീരുമാനമെടുക്കൽ തുടങ്ങിയ പ്രധാന മേഖലകളിലുടനീളമുള്ള തിരഞ്ഞെടുത്ത സൂചകങ്ങളും ഡാറ്റയും ഇതിൽ അവതരിപ്പിക്കുന്നു. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ച്, നഗര-ഗ്രാമീണ മേഖലകളിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതയുള്ള പ്രദേശങ്ങളിലും ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള ഡാറ്റ ഇതിൽ ലഭ്യമാണ്. ഇത് സ്ത്രീകളും പുരുഷന്മാരും നേരിടുന്ന വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് സൂക്ഷ്മമായ ധാരണ ലഭ്യമാക്കുന്നു.
ലിംഗസമത്വത്തിലെ പുരോഗതിയും നിലനിൽക്കുന്ന അസമത്വങ്ങളും ചൂണ്ടിക്കാണിക്കുന്ന ഒരു നിർണായക ഉറവിടമായി "ഇന്ത്യയിലെ സ്ത്രീകളും പുരുഷന്മാരും 2024: തിരഞ്ഞെടുത്ത സൂചകങ്ങളും ഡാറ്റയും"റിപ്പോർട്ട് വർത്തിക്കുന്നു. സാമൂഹിക-സാമ്പത്തിക സൂചകങ്ങൾ വിശകലനം ചെയ്യുന്നതിലൂടെയും പ്രവണതകൾ എടുത്തുകാണിക്കുന്നതിലൂടെയും, സുസ്ഥിരവും സമഗ്രവുമായ വികസനം വളർത്തിയെടുക്കുന്നതിന് സഹായിക്കുന്ന ലിംഗഭേദ അധിഷ്ഠിത നയങ്ങൾ വികസിപ്പിക്കാൻ ഇത് നയരൂപകർത്താക്കളെയും ഗവേഷകരെയും മറ്റ് പങ്കാളികളെയും പ്രാപ്തരാക്കുന്നു.
ഈ പ്രസിദ്ധീകരണം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ (https://mospi.gov.in/) ലഭ്യമാണ്.
പ്രസിദ്ധീകരണത്തിലെ ചില പ്രധാന വസ്തുതകൾ :
•പ്രൈമറി, ഹയർ സെക്കൻഡറി തലങ്ങളിൽ സ്ഥിരമായി ഉയർന്ന ലിംഗ സമത്വ സൂചിക (GPI). ഇത് ഉയർന്ന സ്ത്രീ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു. അപ്പർ പ്രൈമറി, എലിമെന്ററി തലങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായെങ്കിലും ഏകദേശം തുല്യതയോടടുത്ത് തന്നെ തുടരുന്നു

•15 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരുടെ സാധാരണ നിലയിലുള്ള തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് LPFR 49.8% (2017-18) ൽ നിന്ന് 60.1% (2023-24) ആയി മെച്ചപ്പെട്ടു.

•എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും വിഹിതത്തിൽ 39.2% സ്ത്രീകളുടേതാണ്. മൊത്തം നിക്ഷേപത്തിന്റെ 39.7% സ്ത്രീകൾ സംഭാവന ചെയ്യുന്നു. ഗ്രാമപ്രദേശങ്ങളിലാണ് സ്ത്രീ പങ്കാളിത്തം ഏറ്റവും ഉയർന്നതാണ്, അവിടെ അക്കൗണ്ട് ഉടമകളിൽ 42.2% സ്ത്രീകൾ ആണ്.

•ഡിമാറ്റ് അക്കൗണ്ടിൽ കഴിഞ്ഞ വർഷങ്ങളായി ഉണ്ടായ വർധന, ഓഹരി വിപണിയിലെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു. 2021 മാർച്ച് 31 മുതൽ 2024 നവംബർ 30 വരെ, ഡിമാറ്റ് അക്കൗണ്ടുകളുടെ ആകെ എണ്ണം 33.26 ദശലക്ഷത്തിൽ നിന്ന് നാലിരട്ടിയിലധികം വർധനയോടെ 143.02 ദശലക്ഷമായി ഉയർന്നു. അക്കൗണ്ട് ഉടമകളിൽ പുരുഷന്മാരുടെ എണ്ണം,സ്ഥിരമായി സ്ത്രീകളേക്കാൾ കൂടുതലാണ്.എന്നാൽ ക്രമേണ സ്ത്രീ പങ്കാളിത്തവും വളരുന്ന പ്രവണത കാണിക്കുന്നുണ്ട്. അക്കൗണ്ട് ഉടമകളിൽ പുരുഷന്മാരുടെ എണ്ണം 2021-ൽ 26.59 ദശലക്ഷത്തിൽ നിന്ന് 2024-ൽ 115.31 ദശലക്ഷമായി ഉയർന്നു, അതേസമയം സ്ത്രീ അക്കൗണ്ടുകൾ ഇതേ കാലയളവിൽ 6.67 ദശലക്ഷത്തിൽ നിന്ന് 27.71 ദശലക്ഷമായി വർദ്ധിച്ചു.

• ഉൽപ്പാദനം, വ്യാപാരം, മറ്റ് സേവന മേഖലകളിലായി സ്ത്രീകൾ നേതൃത്വം നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ വിഹിതത്തിൽ 2021-22, 2022-23, 2023-24 വർഷങ്ങളിൽ വർദ്ധന ഉണ്ടായതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
•മൊത്തം വോട്ടർമാരുടെ എണ്ണം 1952-ലെ 173.2 ദശലക്ഷത്തിൽ നിന്ന് 2024-ൽ 978 ദശലക്ഷമായി വർദ്ധിച്ചു, സ്ത്രീ വോട്ടർ രജിസ്ട്രേഷനിൽ ശ്രദ്ധേയമായ വർധനയുണ്ടായി. സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ വർഷങ്ങളായി വ്യത്യാസമുണ്ട്. 2019-ൽ 67.2% ആയിരുന്നത് പക്ഷേ 2024-ൽ 65.8% ആയി നേരിയ തോതിൽ കുറഞ്ഞു. വോട്ടിംഗിലെ ലിംഗ വ്യത്യാസം കുറഞ്ഞു, 2024-ൽ സ്ത്രീ പങ്കാളിത്തം പുരുഷ പങ്കാളിത്തത്തെ മറികടന്നു.
• DPIIT അംഗീകരിച്ച സ്റ്റാർട്ടപ്പുകളിൽ കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെങ്കിലും ഉള്ളവയുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. ഇത് സ്ത്രീ സംരംഭകത്വത്തിലെ ശുഭ പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. അത്തരം സ്റ്റാർട്ടപ്പുകളുടെ ആകെ എണ്ണം 2017-ലെ 1,943 ൽ നിന്ന് 2024-ൽ 17,405 ആയി ഉയർന്നു.
*****
(Release ID: 2119536)
Visitor Counter : 35