പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീലങ്കന്‍ തമിഴ്‌സമൂഹത്തിലെ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 05 APR 2025 9:49PM by PIB Thiruvananthpuram

ശ്രീലങ്കന്‍ തമിഴ് സമൂഹത്തിലെ നേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൊളംബോയില്‍ കൂടിക്കാഴ്ച നടത്തി. ആദരണീയ തമിഴ് നേതാക്കളായ തിരു ആര്‍. സംപന്തന്റെയും തിരു മാവായി സേനാതിരാജയുടെയും വിയോഗത്തിലുള്ള അനുശോചനവും കൂടിക്കാഴ്ചയില്‍ അദ്ദേഹം രേഖപ്പെടുത്തി.

എക്‌സിലെ വ്യത്യസ്ത പോസ്റ്റുകളില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു:

''ശ്രീലങ്കന്‍ തമിഴ് സമൂഹത്തിലെ നേതാക്കളെ കാണുന്നത് എപ്പോഴും സന്തോഷകരമാണ്. എനിക്ക് വ്യക്തിപരമായി പരിചിതരായിരുന്ന തമിഴ് നേതാക്കളായ ആദരണീയരായ തിരു ആര്‍. സംപന്തന്റെയും തിരു മാവായി സേനാതിരാജയുടെയും വിയോഗത്തിലുള്ള എന്റെ അനുശോചനവും രേഖപ്പെടുത്തി. ഐക്യ ശ്രീലങ്കയില്‍ തുല്യത, അന്തസ്സ്, നീതി എന്നിവയോടൊത്ത് തമിഴ് സമൂഹത്തിന്റെ ജീവിതത്തിന് വേണ്ടിയുള്ള അചഞ്ചലമായ പ്രതിബദ്ധത ആവര്‍ത്തിച്ചു. എന്റെ സന്ദര്‍ശന വേളയില്‍ തുടക്കം കുറിച്ച അനവധി പദ്ധതികളും മുന്‍കൈകളും അവരുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പുരോഗതിക്ക് സംഭാവന നല്‍കും".

“இலங்கையில் உள்ள தமிழ் சமூகத்தினரது தலைவர்களை சந்திக்கின்றமை எப்பொழுதும் மகிழ்ச்சிக்குரிய ஒரு விடயமாகும்.  பெருமதிப்புக்குரிய தமிழ் தலைவர்களான திரு இரா. சம்பந்தன் மற்றும் திரு மாவை சேனாதிராஜா ஆகியோரது மறைவுக்கு இச்சந்தர்ப்பத்தில் அனுதாபம் தெரிவித்தேன், அவர்கள் இருவருமே தனிப்பட்ட ரீதியில் எனக்கு தெரிந்தவர்கள். அத்துடன், ஐக்கிய இலங்கைக்குள் தமிழ் சமூகத்திற்கு சமத்துவம், கௌரவம் மற்றும் நீதி ஆகியவற்றுடனான வாழ்க்கைக்கான எமது அசைக்கமுடியாத அர்ப்பணிப்பு இச்சந்திப்பின்போது மீண்டும் வலியுறுத்தப்பட்டது. எனது விஜயத்தின்போது ஆரம்பித்துவைக்கப்பட்ட பல திட்டங்களும் முன்னெடுப்புகளும் அவர்களது சமூக, பொருளாதார மற்றும் கலாசார முன்னேற்றத்துக்கான பங்களிப்பை வழங்கும்.”

 

 

-SK-

(Release ID: 2119459) Visitor Counter : 11