പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീലങ്കയുടെ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി

Posted On: 05 APR 2025 9:43PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കൊളംബോയിൽ ശ്രീലങ്കയുടെ പ്രതിപക്ഷ നേതാവ് ശ്രീ സജിത് പ്രേമദാസയുമായി കൂടിക്കാഴ്ച നടത്തി.

എക്സ് പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചത‌ിങ്ങനെ:

“ശ്രീലങ്കയുടെ പ്രതിപക്ഷ നേതാവ് ശ്രീ സജിത് പ്രേമദാസയെ കാണാൻ ക​ഴിഞ്ഞതിൽ സന്തോഷം. ഇന്ത്യ-ശ്രീലങ്ക സൗഹൃദം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ സംഭാവനയെയും പ്രതിജ്ഞാബദ്ധതയെയും അഭിനന്ദിച്ചു. നമ്മുടെ സവിശേഷ പങ്കാളിത്തത്തിനു കക്ഷിവ്യത്യാസമില്ലാതെ ശ്രീലങ്കയിൽ പിന്തുണ ലഭിക്കുന്നു. നമ്മുടെ സഹകരണവും കരുത്തുറ്റ വികസനപങ്കാളിത്തവും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

@sajithpremadasa”

“இலங்கை எதிர்க்கட்சித் தலைவர் திரு சஜித் பிரேமதாச அவர்களைச் சந்தித்தமையையிட்டு நான் பெருமகிழ்வடைகின்றேன். இந்திய இலங்கை நட்புறவை வலுவாக்குவதற்கான அவரது தனிப்பட்ட அர்ப்பணிப்பு மற்றும் பங்களிப்புக்காக பாராட்டுகள் தெரிவிக்கப்பட்டது.எமது விசேட பங்குடைமைக்கு இலங்கையில் கட்சி வேறுபாடுகளின்றி சகலராலும் ஆதரவு வழங்கப்படுகின்றது. அத்துடன், நமது ஒத்துழைப்பும் வலுவான அபிவிருத்தி பங்குடைமையும் நமது இரு நாட்டு மக்களினதும் நலன்களால் வழிநடத்தப்படுகின்றன.

@sajithpremadasa”

 

 

-SK-

(Release ID: 2119456) Visitor Counter : 16