ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം -2 അംഗീകരിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രകീർത്തിച്ചു

Posted On: 04 APR 2025 6:44PM by PIB Thiruvananthpuram

ന്യൂഡൽഹി, 04 ഏപ്രിൽ 2025

വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം -2 അംഗീകരിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തെ കേന്ദ്ര ആഭ്യന്തര , സഹകരണ മന്ത്രി ശ്രീ അമിത് ഷാ  പ്രകീർത്തിച്ചു. ഈ നാഴികക്കല്ലായ സംരംഭത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് ശ്രീ അമിത് ഷാ ഹൃദയംഗമായ നന്ദി രേഖപ്പെടുത്തി.

എക്സ് പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം നമ്മുടെ അതിർത്തി ഗ്രാമങ്ങളെ വളർച്ചയുടെയും വികസനത്തിന്റെയും നാഡീ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ഒരു പ്രധാന മാധ്യമമാണ് എന്ന് ശ്രീ അമിത് ഷാ അഭിപ്രായപ്പെട്ടു. ഈ  ദർശനം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, മോദി സർക്കാർ ഇന്ന് ₹6,839 കോടിയുടെ മൊത്തം ചെലവിൽ  വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം -2 അംഗീകരിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര ഭൂഅതിർത്തികളിലെ ഗ്രാമങ്ങളെ സുസ്ഥിര ഉപജീവനമാർഗ്ഗത്തിനും ഉയർന്ന ജീവിത നിലവാരത്തിനും കൂടുതൽ ശക്തമായ സുരക്ഷയ്ക്കും മതിയായ സൗകര്യങ്ങളുള്ള സമഗ്ര വികസന മാതൃകകളാക്കി മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

 

 

***

(Release ID: 2119057) Visitor Counter : 13