റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ റെയിൽവേയിലുടനീളം നാല് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 04 APR 2025 3:03PM by PIB Thiruvananthpuram

ലൈൻ ശേഷി വർദ്ധിപ്പിക്കുന്നതിനായി, യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമവും വേഗത്തിലുള്ളതുമായ ഗതാഗതം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നാല് മൾട്ടിട്രാക്കിംഗ് പദ്ധതികൾ ഏറ്റെടുക്കാൻ ഇന്ത്യൻ റെയിൽവേ ആസൂത്രണം ചെയ്യുന്നു; ഈ സംരംഭങ്ങൾ യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും ലോജിസ്റ്റിക് ചെലവ് ചുരുക്കുകയും എണ്ണ ഇറക്കുമതി കുറയ്ക്കുകയും CO2 ബഹിർഗമനം കുറയ്ക്കുകയും ചെയ്യും. കൂടാതെ സുസ്ഥിരവും കാര്യക്ഷമവുമായ റെയിൽ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.

കൽക്കരി, ഇരുമ്പയിര്, മറ്റ് ധാതുക്കൾ എന്നിവയുടെ പ്രധാന പാതകളിലെ ലൈൻ ശേഷി വർദ്ധിപ്പിച്ചുകൊണ്ട് ലോജിസ്റ്റിക്കൽ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യം; ഈ മെച്ചപ്പെടുത്തലുകൾ വിതരണ ശൃംഖലകളെ കാര്യക്ഷമമാക്കുകയും അതുവഴി ത്വരിതപ്പെടുത്തിയ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യും.

പദ്ധതികളുടെ ആകെ ചെലവ് 18,658 കോടി രൂപയാണ്, 2030-31 ഓടെ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

നിർമ്മാണ സമയത്ത് ഏകദേശം 379 ലക്ഷം നേരിട്ടുള്ള തൊഴിൽ ദിനം സൃഷ്ടിക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കും.


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി, റെയിൽവേ മന്ത്രാലയത്തിന്റെ നാല് പദ്ധതികൾക്ക് അംഗീകാരം നൽകി. ആകെ 18,658 കോടി രൂപ (ഏകദേശം) ചെലവ് വരും. മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ 15 ജില്ലകളെ ഉൾക്കൊള്ളുന്ന നാല് പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 1247 കിലോമീറ്റർ വർദ്ധിപ്പിക്കും.

ഈ പദ്ധതികളിൽ ഇവ ഉൾപ്പെടുന്നു:

സംബൽപുർ - ജാരാപ്ഡാ 3,4 ലൈൻ
ഝാർസുഗുഡാ – സാസോം 3 , 4 ലൈൻ
ഖർസിയ - നയാ റായ്പൂർ - പർമാൽകാസാ 5, 6 ലൈൻ
ഗോദിയാ - ബൽഹാർഷ ഇരട്ടിപ്പിക്കൽ

ലൈൻ ശേഷി വർദ്ധിപ്പിക്കുന്നത് ഗതാഗതം മെച്ചപ്പെടുത്തുകയും ഇന്ത്യൻ റെയിൽവേയ്ക്ക് മെച്ചപ്പെട്ട കാര്യക്ഷമതയും സേവന വിശ്വാസ്യതയും നൽകുകയും ചെയ്യും. ഈ മൾട്ടി-ട്രാക്കിംഗ് നിർദ്ദേശങ്ങൾ പ്രവർത്തനങ്ങൾ സുഗമമാക്കുകയും തിരക്ക് കുറയ്ക്കുകയും ചെയ്യും, ഇത് ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ ഭാഗങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം നൽകുകയും ചെയ്യും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ഒരു പുതിയ ഇന്ത്യ എന്ന ദർശനവുമായി ഈ പദ്ധതികൾ പൊരുത്തപ്പെടുന്നു, ഇത് പ്രദേശത്തെ സമഗ്രമായ വികസനത്തിലൂടെ ഈ മേഖലയിലെ ജനങ്ങളെ "ആത്മനിർഭർ" (സ്വയംപര്യാപ്തർ) ആക്കും, അത് അവരുടെ തൊഴിൽ / സ്വയം തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കും.സംയോജിത ആസൂത്രണത്തിലൂടെയുള്ള മൾട്ടി-മോഡൽ കണക്റ്റിവിറ്റിക്കായുള്ള പിഎം-ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ ഫലമായാണ് ഈ പദ്ധതികൾ സാധ്യമായത്. ജനങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും ചലനത്തിന് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഇത് നൽകും.ഈ പദ്ധതികളിലൂടെ 19 പുതിയ സ്റ്റേഷനുകൾ നിർമ്മിക്കപ്പെടും. ഇത് രണ്ട് അഭിലാഷ ജില്ലകളിലേക്ക് (ഗഢ്ചിരോളി, രാജ്നന്ദ്ഗാവ്) കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. മൾട്ടി-ട്രാക്കിംഗ് പദ്ധതി ഏകദേശം 3350 ഗ്രാമങ്ങളിലേക്കും, 47.25 ലക്ഷം ജനങ്ങളിലേക്കും കണക്റ്റിവിറ്റി വർദ്ധിപ്പിക്കും.

ഖർസിയ - നയാ റായ്പൂർ - പർമാൽകാസ ബലോഡ ബസാർ പോലുള്ള പുതിയ പ്രദേശങ്ങളിലേക്ക് നേരിട്ട് കണക്ഷൻ നൽകും, ഇത് മേഖലയിൽ സിമന്റ് പ്ലാന്റുകൾ ഉൾപ്പെടെയുള്ള പുതിയ വ്യാവസായിക യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കും.

കാർഷിക ഉൽപ്പന്നങ്ങൾ, വളം, കൽക്കരി, ഇരുമ്പയിര്, ഉരുക്ക്, സിമൻറ്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അത്യാവശ്യമായ മാർഗ്ഗങ്ങളാണിവ. ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങൾ 88.77 MTPA (പ്രതിവർഷം ദശലക്ഷം ടൺ) എന്ന തോതിലുള്ള അധിക ചരക്ക് ഗതാഗതത്തിന് കാരണമാകും. പരിസ്ഥിതി സൗഹൃദപരവും ഊർജ്ജക്ഷമതയുള്ളതുമായ ഗതാഗത മാർഗ്ഗമായ റെയിൽവേ, കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി (95 കോടി ലിറ്റർ) കുറയ്ക്കുന്നതിനും CO2 ഉദ്‌വമനം (477 കോടി കിലോഗ്രാം) കുറയ്ക്കുന്നതിനും സഹായിക്കും. ഇത് 19 കോടി മരങ്ങൾ നടുന്നതിന് തുല്യമാണ്.

***

NK


(Release ID: 2118776) Visitor Counter : 18