പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ തായ്‌ലൻഡ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ

Posted On: 03 APR 2025 5:57PM by PIB Thiruvananthpuram

1. ഇന്ത്യ-തായ്‌ലൻഡ് തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള സംയുക്തപ്രഖ്യാപനം.

2. ഡിജിറ്റൽ സാങ്കേതികവിദ്യാരംഗത്തെ സഹകരണത്തിനായി തായ്‌ലൻഡിന്റെ ഡിജിറ്റൽ സാമ്പത്തിക-സാമൂഹ്യ മന്ത്രാലയവും ഇന്ത്യാഗവൺമെന്റിന്റെ ഇലക്ട്രോണിക്‌സ്-വിവരസാങ്കേതികവിദ്യ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം​.

3. ഗുജറാത്തിലെ ലോഥലിലുള്ള ദേശീയ സമുദ്ര പൈതൃക സമുച്ചയത്തിന്റെ (NMHC) വികസനത്തിനായി ഇന്ത്യാഗവൺമെന്റിന്റെ തുറമുഖ-ഷിപ്പിങ്-ജലപാത മന്ത്രാലയത്തിലെ സാഗർമാല ഡിവിഷനും തായ്‌ലൻഡ് സാംസ്കാരിക മന്ത്രാലയത്തിലെ ലളിതകലാവകുപ്പും തമ്മിലുള്ള ധാരണാപത്രം​.

4. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭമേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയിലെ ദേശീയ ചെറുകിട വ്യവസായ കോർപ്പറേഷൻ ലിമിറ്റഡും (NSIC) തായ്‌ലൻഡിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായുള്ള ഓഫീസും (OSMEP) തമ്മിലുള്ള ധാരണാപത്രം​.

5. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല വികസന മന്ത്രാലയവും (MDoNER) തായ്‌ലൻഡിന്റെ വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം​.

6. ഇന്ത്യയുടെ വടക്കുകിഴക്കൻ കരകൗശല-കൈത്തറി വികസന കോർപ്പറേഷൻ ലിമിറ്റഡും (NEHHDC) തായ്‌ലൻഡ് ഗവൺമെന്റിന്റെ സർഗാത്മക സാമ്പത്തിക ഏജൻസിയും (CEA) തമ്മിലുള്ള ധാരണാപത്രം​.

****

SK


(Release ID: 2118475) Visitor Counter : 18