പ്രധാനമന്ത്രിയുടെ ഓഫീസ്
വിദ്യാഭ്യാസത്തിലൂടെയും നവീകരണത്തിലൂടെയും സ്വാശ്രയവും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ ഒരു രാഷ്ട്രത്തിന് വഴിയൊരുക്കുന്ന ഇന്ത്യയുടെ ബൗദ്ധിക നവോത്ഥാനമായി ദേശീയ വിദ്യാഭ്യാസ നയം 2020 നെ പ്രധാനമന്ത്രി പ്രശംസിച്ചു
प्रविष्टि तिथि:
02 APR 2025 12:42PM by PIB Thiruvananthpuram
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയുടെ ചരിത്രപരമായ പരിവർത്തനത്തെ എടുത്തുകാണിച്ചുകൊണ്ട്, വിദ്യാഭ്യാസത്തിലൂടെയും നവീകരണത്തിലൂടെയും സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ ഒരു രാഷ്ട്രത്തിന് വഴിയൊരുക്കുന്ന ഇന്ത്യയുടെ ബൗദ്ധിക നവോത്ഥാനമായി ദേശീയ വിദ്യാഭ്യാസ നയം 2020 നെ പ്രധാനമന്ത്രി പ്രശംസിച്ചു.
കേന്ദ്രമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാന്റെ എക്‌സിലെ ഒരു പോസ്റ്റിന് മറുപടിയായി അദ്ദേഹം പറഞ്ഞു:
"കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖല ചരിത്രപരമായ ഒരു പരിവർത്തനത്തിന് വിധേയമായതെങ്ങനെയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ @dpradhanbjp എടുത്തുകാണിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 ഒരു പരിഷ്കരണം എന്നതിനേക്കാൾ വലുതാണ്; വിദ്യാഭ്യാസത്തിലൂടെയും നവീകരണത്തിലൂടെയും സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ ഒരു രാഷ്ട്രത്തിന് വഴിയൊരുക്കുന്ന ഇന്ത്യയുടെ ബൗദ്ധിക നവോത്ഥാനമാണിത്."
***
NK
(रिलीज़ आईडी: 2117677)
आगंतुक पटल : 58
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada