വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

2025 ലെ മഹാ കുംഭമേളയുടെ ഭാഗമായി നടത്തിയ അഖിലേന്ത്യാ ചിത്രരചന, പെയിന്റിംഗ് മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു

ഇന്ത്യയിലുടനീളം 68,000-ത്തിലധികം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു

Posted On: 31 MAR 2025 2:44PM by PIB Thiruvananthpuram
ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ ആഴത്തിൽ പ്രതിഫലിപ്പിച്ചുകൊണ്ട് 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ സംഘടിപ്പിച്ച മഹാ കുംഭമേള, ലോകത്തിലെ ഏറ്റവും വലിയ സമാധാനപരമായ ഒത്തുചേരലായിരുന്നു. ആഴത്തിലുള്ള ദാർശനികവും ഊർജ്ജസ്വലവുമായ സാംസ്കാരിക പ്രകടനങ്ങൾ കൊണ്ട് പ്രശസ്തമായ ഈ മേള ഭക്തി, ജ്ഞാനം, ഐക്യം എന്നിവയുടെ വിളംബരമായി ദശലക്ഷക്കണക്കിന് ജനങ്ങളെ ഒരുമിച്ച് കൊണ്ടുവന്നു.

ഈ പവിത്രമായ പാരമ്പര്യത്തിന്റെ സത്ത കലാപരമായി ആവിഷ്കരിക്കാൻ യുവമനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി, കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്, 'മഹാകുംഭമേള 2025' എന്ന വിഷയത്തിൽ ഒരു അഖിലേന്ത്യാ ചിത്രരചന & പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷനുമായി ബന്ധപ്പെട്ട വിദ്യാലയങ്ങൾ എന്നിവയിൽ നിന്നുള്ള 6 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് മത്സരം നടത്തിയത്. മൗലികതയ്ക്കും സർഗ്ഗാത്മകതയ്ക്കും ഊന്നൽ നൽകിക്കൊണ്ട് ഭവ്യ മഹാകുംഭം, ദിവ്യ മഹാകുംഭം, ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നീ മൂന്ന് വിഷയങ്ങൾക്ക് കീഴിലാണ് മത്സരം സംഘടിപ്പിച്ചത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങളുടെയും മൂല്യങ്ങളുടെയും പ്രാധാന്യവും ഒപ്പം കുംഭമേളയുടെ ആത്മീയവും സാംസ്കാരികവുമായ ചൈതന്യവും മനസ്സിലാക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിലൂടെ രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വം വിദ്യാർത്ഥികൾക്കിടയിൽ ആഘോഷിക്കുന്നതിന് ലക്ഷ്യമിട്ടു. 2025 മാർച്ച് 24-ന് ഫലം പ്രഖ്യാപിച്ചു.

മത്സരത്തിൽ വിപുലമായ പങ്കാളിത്തം പ്രകടമായി.1040 കേന്ദ്രീയ വിദ്യാലയങ്ങളിൽ നിന്ന് 39,840 വിദ്യാർത്ഥികളും, 404 നവോദയ വിദ്യാലയങ്ങളിൽ നിന്ന് 26,398 വിദ്യാർത്ഥികളും, 1,000 സിബിഎസ്ഇ സ്കൂളുകളിൽ നിന്ന് 2,887 വിദ്യാർത്ഥികളും പങ്കെടുത്തു. ദേശീയ തലത്തിലുള്ള പ്രാഥമിക തെരഞ്ഞെടുപ്പിനായി കെവിഎസ്, എൻവിഎസ്, സിബിഎസ്ഇ എന്നിവയുടെ നോഡൽ ഓഫീസർമാർ വഴിയാണ് എൻട്രികൾ സ്വീകരിച്ചത്. മികച്ച എൻട്രികൾ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുത്തത്- നോഡൽ ഓഫീസർമാർ നിയോഗിച്ച സ്ക്രീനിംഗ് കമ്മിറ്റികൾ പ്രാഥമികതലത്തിൽ എൻട്രികൾ തിരഞ്ഞെടുത്തു.രണ്ടാം ഘട്ടത്തിൽ എൻസിഇആർടി സ്ക്രീനിംഗ് കമ്മിറ്റിയുടെ കീഴിൽ എൻട്രികൾ വിലയിരുത്തി അന്തിമരൂപം നൽകി.

ചിത്രരചന, പെയിന്റിംഗ് എന്നീ രണ്ട് വിഭാഗങ്ങളിലെയും വിജയികൾക്ക് ക്യാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും നൽകി. ഓരോ വിഭാഗത്തിനും യഥാക്രമം 15,000 രൂപയും, 10,000 രൂപയും 7,000 രൂപയുമാണ് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ. സർട്ടിഫിക്കറ്റുകളും ഗിഫ്റ്റ് ഹാംപറുകളും ഉൾപ്പെടെ പത്ത് സമാശ്വാസ സമ്മാനങ്ങളും രണ്ട് വിഭാഗങ്ങളിലും നൽകും.

മഹാ കുംഭമേള 2025 എന്ന വിഷയത്തെക്കുറിച്ചുള്ള അഖിലേന്ത്യാ ചിത്രരചന, പെയിന്റിംഗ് മത്സരത്തിൽ ഓരോ വിഭാഗത്തിലെയും പുരസ്കാരങ്ങളുടെയും സമ്മാനങ്ങളുടെയും വിവരങ്ങൾ


സർട്ടിഫിക്കറ്റും ഗിഫ്റ്റ് ഹാംപറും അടങ്ങുന്ന പത്ത് സമാശ്വാസ സമ്മാനങ്ങൾ



മഹാ കുംഭമേള 2025 - അഖിലേന്ത്യാ ചിത്രരചന, പെയിന്റിംഗ് മത്സരം യുവമനസ്സുകൾക്ക് ഈ കാലാതീതമായ പാരമ്പര്യത്തെ സൃഷ്ടിപരമായി ആവിഷ്കരിക്കുന്നതിനുള്ള ഒരു വേദിയായി വർത്തിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020 ൽ വിഭാവനം ചെയ്തതുപോലെ, സമഗ്ര പഠനത്തിന് സാംസ്കാരിക അവബോധവും കലാപരമായ ആവിഷ്കാരവും അവിഭാജ്യമാണ്. വളർന്നുവരുന്ന ഈ കലാകാരന്മാർ അവരുടെ സർഗ്ഗാത്മകതയിലൂടെ ഇത് അന്വർത്ഥമാക്കി.

 
*****

(Release ID: 2117127) Visitor Counter : 10