സഹകരണ മന്ത്രാലയം
ബിഹാറിലെ പട്നയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും കേന്ദ്ര ആഭ്യന്ത,സഹകരണ മന്ത്രി ശ്രീ അമിത് ഷാ നിർവഹിച്ചു
Posted On:
30 MAR 2025 4:20PM by PIB Thiruvananthpuram
ബിഹാറിലെ പട്നയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും കേന്ദ്ര ആഭ്യന്ത,സഹകരണ മന്ത്രി ശ്രീ അമിത് ഷാ നിർവഹിച്ചു. ബീഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ് ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
LAA0.JPG)
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ 80 കോടി ജനങ്ങൾക്ക് പ്രതിമാസം 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭ്യമാക്കുന്നതായും, 4 കോടി പേർക്ക് ഭവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും, 11 കോടി കുടുംബങ്ങൾക്ക് പാചകവാതക കണക്ഷനുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും, 12 കോടിയിലധികം ശൗചാലയങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും, 5 ലക്ഷം രൂപ വരെ സൗജന്യ വൈദ്യചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും ശ്രീ അമിത് ഷാ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
BTHT.JPG)
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹകരണ മന്ത്രാലയം സ്ഥാപിച്ചത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും കർഷകർ, വനിതകൾ, ക്ഷീരകർഷകർ, മത്സ്യബന്ധന മേഖല, കാർഷിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഗുണം ചെയ്യുന്നതിനുമാണെന്ന് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. വിശാലമായ ഭൂമി, ജലം, പ്രകൃതിവിഭവങ്ങൾ എന്നിവയാൽ സമ്പന്നമായ ബീഹാറിന് വരും വർഷങ്ങളിൽ സഹകരണ മേഖലയിൽ ഗണ്യമായ നേട്ടങ്ങളുണ്ടാക്കാനാകുമെന്ന് ശ്രീ ഷാ പറഞ്ഞു. സംസ്ഥാനത്തെ അടച്ചുപൂട്ടിയ പഞ്ചസാര മില്ലുകളെ പുനരുജ്ജീവിപ്പിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഉറപ്പുനൽകി.

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ (PACS) ശക്തിപ്പെടുത്തുന്നതിന് മോദി സർക്കാർ കാര്യമായ പരിശ്രമങ്ങൾ നടത്തിവരുന്നതായി ശ്രീ അമിത് ഷാ പറഞ്ഞു. ഭാരത സർക്കാർ ഇപ്പോൾ കർഷകർ വിളയിക്കുന്ന ചോളം, പയർവർഗ്ഗങ്ങൾ, ഗോതമ്പ്, അരി തുടങ്ങിയ മുഴുവൻ ധാന്യങ്ങളും കുറഞ്ഞ താങ്ങുവില (MSP) നൽകി സംഭരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാർഷിക, സഹകരണ മേഖലാ വികസനത്തിൽ ബീഹാറിന് വളരെയധികം സാധ്യതകളുണ്ടെന്നും അത് പൂർണ്ണമായും ഉപയോഗപ്പെടുത്തുമെന്നും ശ്രീ ഷാ വ്യക്തമാക്കി. സംസ്ഥാനത്തെ അടച്ചിട്ട 30 പഞ്ചസാര മില്ലുകളെയും പുനരുജ്ജീവിപ്പിക്കാൻ പൂർണ്ണ സമർപ്പണത്തോടെയുള്ള പരിശ്രമങ്ങൾക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഉറപ്പ് നൽകി.

1990 നും 2005 നും ഇടയിൽ ഭരിച്ച പ്രതിപക്ഷ സർക്കാരുകൾ ബീഹാറിൽ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, മോഷണം, കൊള്ള എന്നിവയെ ഒരു വ്യവസായമാക്കി മാറ്റിയിരുന്നെന്നും ഇത് സംസ്ഥാനത്തെ നാശോന്മുഖമാക്കിയെന്നും കേന്ദ്ര ആഭ്യന്തര,സഹകരണ മന്ത്രി പറഞ്ഞു. ബീഹാർ ചരിത്രത്തിൽ പ്രതിപക്ഷ സർക്കാരുകളുടെ "ജംഗിൾ രാജ്" ജനങ്ങൾ എന്നും ഓർമ്മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബീഹാറിലെ നിതീഷ് സർക്കാരിന്റെ 10 വർഷത്തെ ഭരണകാലത്ത് റോഡുകൾ, വൈദ്യുതി, പൈപ്പ് വെള്ളം എന്നിവ എല്ലാ ഗ്രാമങ്ങളിലും എത്തിയിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. വീടുകൾ, ശൗചാലയങ്ങൾ, കുടിവെള്ളം, മരുന്നുകൾ, റേഷൻ എന്നിവ ഉറപ്പാക്കി പ്രധാനമന്ത്രി മോദി ബീഹാറിലെ ദരിദ്രരുടെ ക്ഷേമമുറക്കാനാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പരാമർശിച്ചു. 20 വർഷത്തെ വികസന റെക്കോർഡ് നമ്മുടെ സർക്കാരിനുണ്ടെന്നും 'ജംഗിൾ രാജ്' യുഗം അവസാനിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ സംഭരണ പദ്ധതിക്ക് കീഴിൽ, ആകെ ഇരുപത്തിയഞ്ച് പിഎസിഎസുകളിലായി അറുപത്തിരണ്ടായിരത്തി അഞ്ഞൂറ് മെട്രിക് ടൺ സംഭരണ ശേഷി വികസിപ്പിക്കുന്നതിനായി 83.16 കോടി രൂപ ചെലവ് വരുന്ന ഒരു പദ്ധതിയ്ക്കും കേന്ദ്ര ആഭ്യന്തര,സഹകരണ മന്ത്രി ശ്രീ അമിത് ഷാ തറക്കല്ലിട്ടു. ഇതിനുപുറമെ, 181.14 കോടി രൂപ ചെലവിൽ ആഭ്യന്തര വകുപ്പിന് കീഴിലുള്ള 133 പോലീസ് കെട്ടിടങ്ങളുടെ നിർമ്മാണത്തിനും തറക്കല്ലിട്ടു. 109.16 കോടി രൂപ ചെലവിൽ ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ മൂന്ന് പദ്ധതികൾക്കും ഇന്ന് ശിലാസ്ഥാപനം നിർവ്വഹിച്ചു. കൂടാതെ, പട്നയിലെ ദീപ് നാരായൺ സിംഗ് റീജിയണൽ കോപ്പറേറ്റീവ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 27.29 കോടി രൂപ ചെലവിൽ നിർമ്മിച്ച ഒരു ഹോസ്റ്റൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇന്റഗ്രേറ്റഡ് കോപ്പറേറ്റീവ് ഡെവലപ്മെന്റ് പ്രോജക്ടിന് കീഴിൽ 46 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മഖാന സംസ്‌ക്കരണ വിപണന കേന്ദ്രവും 2.27 കോടി രൂപ ചെലവിൽ നിർമ്മിച്ച 11 സംഭരണ ശാലകളും ഇന്ന് ഉദ്ഘാടനം ചെയ്തു. നഗര ഭവന വികസന വകുപ്പിന്റെ അമൃത്-1 പദ്ധതിക്ക് കീഴിൽ 421.41 കോടി രൂപ ചെലവ് വരുന്ന അഞ്ച് കുടിവെള്ള വിതരണ പദ്ധതികളും ഉദ്ഘാടനം ചെയ്തു.
**********************
(Release ID: 2117005)
Visitor Counter : 23