ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ജഗദീപ് ധൻ കർ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു
ചെറിയ പെരുന്നാളിന്റെ ശുഭ വേളയിൽ, രാജ്യത്തെ എല്ലാ പൗരന്മാർക്കും ഊഷ്മളമായ ആശംസകൾ നേരുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു.
Posted On:
30 MAR 2025 8:23PM by PIB Thiruvananthpuram
നമ്മുടെ സാംസ്കാരിക വൈവിധ്യത്തിൽ നിന്നും നമ്മെ ഒന്നിപ്പിക്കുന്ന പൊതു ബന്ധങ്ങളിൽ നിന്നും നാം നേടുന്ന ശക്തിയെ ചെറിയ പെരുന്നാൾ ഓർമ്മിപ്പിക്കുന്നു.കേവലമായ ആഘോഷങ്ങൾക്കുപരിയാണ് ഈ പുണ്യദിനത്തിന്റെ സാരാംശം; നമ്മുടെ വൈവിധ്യമാർന്ന ജനാധിപത്യത്തിന്റെ ആധാരശിലകളായ ഐക്യം, കാരുണ്യം, പരസ്പര ബഹുമാനം എന്നിവയുടെ ഭരണഘടനാപരമായ ആദർശങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു.
ഈ പുണ്യ സന്ദർഭം പ്രതിനിധീകരിക്കുന്ന നവീകരണത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും ആത്മാവിനെ നമുക്ക് ആഘോഷിക്കാം. നമ്മുടെ മുന്നോട്ടുള്ള പാതയെ പ്രകാശിപ്പിക്കുന്ന മൂല്യങ്ങളോട് വീണ്ടും പ്രതിജ്ഞാബദ്ധരാകാനും ശ്രദ്ധേയവും ഉത്പതിഷ്ണുമനോഭാവവുമുള്ള രാഷ്ട്രമെന്ന നിലയിൽ നമ്മെ ഒറ്റക്കെട്ടാക്കി മാറ്റാനും ചെറിയ പെരുന്നാളിന്റെ ആത്മാവ് നമ്മെ പ്രചോദിപ്പിക്കട്ടെ.
ഉപരാഷ്ട്രപതിയുടെ സന്ദേശത്തിന്റെ ഹിന്ദി വിവർത്തനം താഴെ ചേർക്കുന്നു:
ईद उल-फितर के पावन अवसर पर, मैं हमारे राष्ट्र के सभी नागरिकों को हार्दिक शुभकामनाएँ प्रेषित करता हूँ।
ईद का यह पर्व हमें स्मरण दिलाता है कि सांस्कृतिक विविधता और एकजुटता हमारी शक्ति का केंद्र है। यह त्योहार मात्र एक उत्सव नहीं बल्कि एकता, करुणा और पारस्परिक सम्मान जैसे हमारे वैविध्यपूर्ण लोकतंत्र के संवैधानिक आदर्शों का एक प्रतीक है।
आइए इस ईद के पर्व पर, हम सद्भाव और एकता की भावना को सँजोकर उन मूल्यों के प्रति अपनी प्रतिबद्धता को पुनः व्यक्त करें जो हमारे जीवन को दिशा देते हैं और एक मज़बूत, समृद्ध राष्ट्र के रूप में हमें एकजुट बनाए रखते हैं।
*************
(Release ID: 2116963)
Visitor Counter : 25