ആഭ്യന്തരകാര്യ മന്ത്രാലയം
ഛത്തീസ്ഗഢിലെ ബിജാപൂരിൽ 50 നക്സലൈറ്റുകൾ കീഴടങ്ങിയതിൽ സന്തോഷം പ്രകടിപ്പിച്ച് അവരെ മുഖ്യധാരയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ
ആയുധങ്ങളുപേക്ഷിച്ച് മുഖ്യധാരയിൽ ചേരാൻ ബാക്കി നക്സലൈറ്റുകളോട് അഭ്യർത്ഥിക്കുന്നതായും ആഭ്യന്തര മന്ത്രി
Posted On:
30 MAR 2025 6:21PM by PIB Thiruvananthpuram
ഛത്തീസ്ഗഢിലെ ബിജാപൂരിൽ 50 നക്സലൈറ്റുകൾ കീഴടങ്ങിയതിൽ സന്തോഷം പ്രകടിപ്പിച്ച കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അവരെ മുഖ്യധാരയിലേക്ക് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നയം ആയുധങ്ങളുപേക്ഷിക്കുന്നവർക്ക് പുനരധിവാസവും വികസനവുമുറപ്പാക്കുന്നുവെന്ന് എടുത്തുപറഞ്ഞ അദ്ദേഹം അക്രമമുപേക്ഷിച്ച് സമൂഹത്തിനൊപ്പം ചേരാന്‍ മറ്റ് നക്സലൈറ്റുകളോട് അഭ്യർത്ഥിച്ചു. 2026 മാർച്ച് 31 ന് ശേഷം രാജ്യത്ത് നക്സലിസം ചരിത്രമായി മാറുമെന്ന് പറഞ്ഞ അമിത്ഷാ നക്സലിസം ഉന്മൂലനം ചെയ്യാനുള്ള സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കി.
"അക്രമത്തിന്റെ പാതയുപേക്ഷിച്ച് ഛത്തീസ്ഗഢിലെ ബീജാപൂരിൽ 50 നക്സലൈറ്റുകൾ കീഴടങ്ങിയത് ഏറെ സന്തോഷകരമായ കാര്യമാണ്. അക്രമവും ആയുധങ്ങളുമുപേക്ഷിച്ച് വികസനത്തിന്റെ മുഖ്യധാരയില്‍ ചേരുന്നവരെ ഞാൻ സ്വാഗതം ചെയ്യുന്നു. ആയുധങ്ങളുപേക്ഷിച്ച് വികസന പാത സ്വീകരിക്കുന്ന ഏതൊരു നക്സലൈറ്റിനെയും പുനരധിവസിപ്പിക്കുകയും മുഖ്യധാരയുമായി ചേര്‍ക്കുകയും ചെയ്യുമെന്നതാണ് പ്രധാനമന്ത്രി മോദിയുടെ നയം. ആയുധങ്ങളുപേക്ഷിച്ച് മുഖ്യധാരയ്ക്കൊപ്പം ചേരാൻ ബാക്കിയുള്ളവരോട് ഞാൻ വീണ്ടും അഭ്യർത്ഥിക്കുന്നു. 2026 മാർച്ച് 31 ന് ശേഷം നക്സലിസം രാജ്യത്ത് ചരിത്രമായി മാറും. ഇത് ഞങ്ങളുടെ ദൃഢനിശ്ചയമാണ്." - എക്സ് പോസ്റ്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.
*******************
(Release ID: 2116962)
Visitor Counter : 29