വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ആകാശവാണിയുടെ 'ആരാധന' ചാനൽ നവരാത്രിവേളയിൽ പ്രത്യേക പരിപാടികൾ സംപ്രേഷണം ചെയ്യും

Posted On: 28 MAR 2025 7:40PM by PIB Thiruvananthpuram
ന്യൂ ഡൽഹി,  28 മാർച്ച് 2025


നവരാത്രിയുടെ ശുഭകരമായ അവസരത്തിൽ,  ശ്രോതാക്കൾക്ക് ഉത്സവ കാലയളവിലുടനീളം ആഴത്തിലുള്ള ഭക്തിസാന്ദ്രമായ അനുഭവം പ്രദാനം ചെയ്യുവാനായി, ആകാശവാണിയുടെ 'ആരാധന' യൂട്യൂബ് ചാനൽ 2025 മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെ പ്രത്യേക പരിപാടികളുടെ ഒരു പരമ്പര അവതരിപ്പിക്കും.

ഓരോ ദിവസത്തിന്റെയും പ്രാധാന്യം അനുസ്മരിക്കാൻ, രാവിലെ 8:00 മുതൽ രാത്രി 8:00 വരെ പ്രത്യേകമായി തിരഞ്ഞെടുത്ത ഒരു പരമ്പര ചാനൽ അവതരിപ്പിക്കും. കൂടാതെ, പ്രേക്ഷകരിലേക്ക് ദിവ്യമായ ആലാപനങ്ങൾ എത്തിക്കുവാനായി, ശക്തി ആരാധന എല്ലാ ദിവസവും രാവിലെ 8:30 മുതൽ 8:40 വരെ പ്രക്ഷേപണം ചെയ്യും.

അനുപ് ജലോട്ട, നരീന്ദർ ചഞ്ചൽ, ജഗ്ജിത് സിംഗ്, ഹരി ഓം ശരൺ, മഹേന്ദ്ര കപൂർ, അനുരാധ പൗഡ്‌വാൾ തുടങ്ങിയ പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന നവരാത്രി ഭജനകൾ  ആഘോഷങ്ങളുടെ പ്രത്യേക ആകർഷണമാകും. ആലാപനങ്ങൾ എല്ലാ ദിവസവും വൈകുന്നേരം 6:00 മുതൽ വൈകുന്നേരം 7:00 വരെ സംപ്രേഷണം ചെയ്യും.

 


ഭക്തിസാന്ദ്രമായ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, നവരാത്രിയെക്കുറിച്ചുള്ള പ്രചോദനാത്മകമായ കഥകൾ വിവരിക്കുന്ന ഒരു അതുല്യ പരമ്പരയായ 'ദേവി മാ കേ അനേക് സ്വരൂപ്' ദിവസവും രാവിലെ 9:00 മുതൽ 9:30 വരെ സംപ്രേഷണം ചെയ്യും. ദുർഗ്ഗാ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന പുണ്യസ്ഥലങ്ങളെക്കുറിച്ച് ശ്രോതാക്കൾക്ക് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്ന വിധത്തിൽ, രാജ്യത്തുടനീളമുള്ള വിവിധ ശക്തിപീഠങ്ങളെക്കുറിച്ചുള്ള പ്രത്യേക ഫീച്ചറുകളും ചാനൽ അവതരിപ്പിക്കും.

അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിറിൽ നിന്ന് നേരിട്ട് രാമജന്മോത്സവത്തെക്കുറിച്ചുള്ള ഒരു ഗംഭീരമായ തത്സമയ പരിപാടിയോടെ നവരാത്രി ആഘോഷങ്ങൾ സമാപിക്കും. രാജ്യമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ദിവ്യമായ ആഘോഷങ്ങൾ എത്തിക്കുന്ന ഈ പ്രത്യേക സംപ്രേഷണം 2025 ഏപ്രിൽ 6 ന് രാവിലെ 11:45 മുതൽ ഉച്ചയ്ക്ക് 12:15 വരെ നടക്കും.

നവരാത്രിയുടെ ആത്മീയസത്ത അനുഭവിക്കാനും ഭക്തിയുടെ അന്തരീക്ഷത്തിൽ ഈ ഉത്സവം ആഘോഷിക്കാനും ആകാശവാണിയുടെ ആരാധന യൂട്യൂബ് ചാനൽ ട്യൂൺ ചെയ്യൂ.

 

*****

(Release ID: 2116483) Visitor Counter : 41