പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ദേശീയ ഹരിത ട്രൈബ്യൂണൽ 'പരിസ്ഥിതി 2025' എന്ന വിഷയത്തിൽ നടത്തുന്ന ദേശീയ സമ്മേളനം നാളെ ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും

ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും

Posted On: 28 MAR 2025 5:23PM by PIB Thiruvananthpuram

ന്യൂ ഡൽഹി, 28 മാർച്ച് 2025

2025 മാര്‍ച്ച് 29, 30 തീയതികളില്‍ ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ 'പരിസ്ഥിതി-2025' എന്ന വിഷയത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ദേശീയ സമ്മേളനം  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവ്, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വിക്രം നാഥ്, അറ്റോര്‍ണി ജനറല്‍ ശ്രീ ആര്‍. വെങ്കിട്ടരമണി, എന്‍ജിടി ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 


വര്‍ദ്ധിച്ചുവരുന്ന പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനും മികച്ച രീതികള്‍ പങ്കുവയ്ക്കുന്നതിനും സുസ്ഥിര പരിസ്ഥിതി മാനേജ്‌മെന്റിനായുള്ള ഭാവി കര്‍മ്മപരിപാടികളില്‍ സഹകരിക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്കു വേദി ഒരുക്കുന്ന സുപ്രധാന പരിപാടിയാണിത്. നയങ്ങള്‍ നടപ്പാക്കുന്നതിലെ കുറവുകള്‍ നികത്തുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നിവയാണ് രണ്ടു ദിവസത്തെ പരിപാടിയുടെ ലക്ഷ്യം.


 

കാതലായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച് നാലു സെഷനുകള്‍ സമ്മേളനത്തില്‍ ഉണ്ടായിരിക്കും:

 

  • വായു ഗുണനിലവാര നിരീക്ഷണവും പരിപാലനവും: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി അദ്ധ്യക്ഷത വഹിക്കും.
  • ജല ഗുണനിലവാര പരിപാലനവും നദീ പുനരുജ്ജിവനവും: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രതിഭ എം. സിംഗ് അദ്ധ്യത വഹിക്കും.
  • വന-ജൈവവൈവിധ്യ സംരംക്ഷണം: മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആനന്ദ് പഥക് അദ്ധ്യക്ഷത വഹിക്കും.
  • കൂടിയാലോചനകളും നിഗമനങ്ങളും: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പി.എസ്. നരസിംഹന്‍ അദ്ധ്യക്ഷത വഹിക്കും.


സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍, ജില്ലാ കോടതി ജഡ്ജിമാര്‍, വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനം  പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ബഹുമുഖ സമീപനത്തിന് സംഭാവന നല്‍കും .

2025 മാര്‍ച്ച് 30നു നടക്കുന്ന സമാപന സമ്മേളനത്തില്‍ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധര്‍ഖര്‍ മുഖ്യാതിഥിയായിരിക്കും. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ്  പ്രകാശ് ശ്രീവാസ്തവ, സോളിസിറ്റര്‍ ജനറല്‍ ശ്രീ തുഷാര്‍ മേത്ത എന്നിവര്‍ ഈ സെഷനില്‍ പ്രസംഗിക്കും.
 

*****

(Release ID: 2116370) Visitor Counter : 31