വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

WAM! -മുംബൈ 2025 വമ്പിച്ച പങ്കാളിത്തത്തോടെ സമാപിച്ചു

Posted On: 24 MAR 2025 5:20PM by PIB Thiruvananthpuram
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയ & എന്റർടൈൻമെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (MEAI) യുമായി സഹകരിച്ച് 2025 മാർച്ച് 23 ന് മുംബൈയിലെ വിസ്ലിംഗ് വുഡ്സ് ഇന്റർനാഷണലിൽ WAM (WAVES ആനിമേഷൻ & മാംഗ മത്സരം) സംഘടിപ്പിച്ചു. WAVES അഥവാ ലോക ദൃശ്യ,ശ്രവ്യ, വിനോദ ഉച്ചകോടിയുടെ ഭാഗമായ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസിലെ ഒരു പരിപാടിയാണ് WAM!. മുംബൈയിൽ നടന്ന ഏറ്റവും പുതിയ പതിപ്പിൽ മാംഗ, വെബ്‌ടൂൺ, ആനിമേഷൻ എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 300 ഓളം പേർ മത്സരിച്ചു. 34 പേർ പങ്കെടുത്ത വോയ്‌സ് ആക്ടിംഗ് ഷോഡൗണും 45 പേർ പങ്കെടുത്ത ഉജ്വലമായ കോസ്‌പ്ലേ മത്സരവും ഈ പരിപാടിയിൽ ഉണ്ടായിരുന്നു.

WAM! മുംബൈ 2025 വിജയികൾ

വോയ്‌സ് ആക്ടിംഗ് മത്സരം

വിജയി: ചിഞ്ചകർ ഗണേഷ് സന്യോഗ്

റണ്ണേഴ്‌സ്-അപ്പ്: അദിതി ജോഷി & പായൽ വിശാൽ

കോസ്‌പ്ലേ മത്സരം

വിജയി: കൈസാദ് ശേഷ്ബരദരൻ (ഒകരുൺ ആയി)

ഫസ്റ്റ് റണ്ണർഅപ്പ് :യാഷ് മോക്കൽ (മങ്കി ഡി. ലഫി ആയി)

രണ്ടാം റണ്ണർ അപ്പ്: ഇഷ ജോഷി (റോബിൻ ആയി)

മാംഗ വിഭാഗം

വിദ്യാർത്ഥി വിഭാഗത്തിൽ വിജയി: ജയ് കുമാർ നാഗോരി

പ്രൊഫഷണൽ വിഭാഗത്തിൽ വിജയി: ഹൃദയ് ബിശ്വാസ്

വെബ്‌ടൂൺ വിഭാഗം

പ്രൊഫഷണൽ വിജയി: ഈഷ ചവാൻ

ആനിമേഷൻ വിഭാഗം

വിദ്യാർത്ഥി വിഭാഗത്തിൽ വിജയി: ചിൻമയ് നരോട്ടെ

പ്രൊഫഷണൽ വിഭാഗത്തിൽ വിജയി: റൂബൻ സൽദാന


മാംഗ, വെബ്‌ടൂൺ, ആനിമേഷൻ വിഭാഗങ്ങളിലെ വിജയികൾക്ക് പെൻ ടാബ്‌ലെറ്റുകൾ, കലാ ഉൽപ്പന്നങ്ങൾ, ഔദ്യോഗിക ഉൽപ്പന്നങ്ങൾ, ക്യാഷ് പ്രൈസുകൾ എന്നിവയുൾപ്പെടെയുള്ള സമ്മാനങ്ങൾ ലഭിച്ചു. കൂടാതെ, ആനിമേഷൻ വിഭാഗത്തിലെ വിജയികളുടെ സൃഷ്ടികൾ പൈലറ്റ് എപ്പിസോഡായി ഇംഗ്ലീഷ്, ഹിന്ദി, ജാപ്പനീസ് ഭാഷകളിൽ ഡബ്ബ് ചെയ്യും. വെബ്‌ടൂൺ വിജയികളുടെ സൃഷ്ടികൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ വിതരണം ചെയ്യാമെന്ന് ടൂൺസൂത്ര അറിയിച്ചിട്ടുണ്ട്

ഒരു പ്രത്യേക വിഭാഗത്തിലായി ഈ പരിപാടിയിൽ പങ്കെടുത്തവർക്ക് വേണ്ടി, നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആനിമേഷനായ ട്രിയോയുടെ (TRIO) ഒരു പ്രത്യേക പ്രദർശനം നടത്തി.  സുശീൽ ഭാസിൻ - മീഡിയ & എന്റർടൈൻമെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ്; അഭിഷേക് ദത്ത - അസോസിയേറ്റ് വൈസ് പ്രസിഡന്റ് അക്വിസിഷൻ & പ്രോഗ്രാമിംഗ് (കിഡ്‌സ് ക്ലസ്റ്റർ) സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്; സുമീത് പഥക് - നടൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ & മാനേജിംഗ് ഡയറക്ടർ, ഗുൽമോഹർ മീഡിയ; അങ്കുർ ജാവേരി - നടൻ, വോയ്‌സ് ആർട്ടിസ്റ്റ്, അസോസിയേഷൻ ഓഫ് വോയ്‌സ് ആർട്ടിസ്റ്റുകളുടെ സ്ഥാപകനും മുൻ പ്രസിഡന്റും; ജാസിൽ ഹോമവാസിർ - 2D ആനിമേഷൻ പ്രൊഫഷണലും ഇന്ത്യയിലെ ആദ്യത്തെ മാംഗ-ബീസ്റ്റ് ലെജിയണിന്റെ സ്രഷ്ടാവും; ദക്ഷത പവാർ - കോസ്‌പ്ലേ ആർട്ടിസ്റ്റും മേജ് സ്ഥാപകയും ഉൾപ്പെടെ  പ്രമുഖ വ്യവസായ നേതാക്കളും  പരിപാടിയിൽ പങ്കെടുത്തു.

 WAM-ന്റെ മുൻ പതിപ്പുകൾ ഗുവാഹത്തി, കൊൽക്കത്ത, ഭുവനേശ്വർ, വാരണാസി, ഡൽഹി എന്നിവിടങ്ങളിൽ നടത്തിയിരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: അങ്കുർ ഭാസിൻ; സെക്രട്ടറി, മീഡിയ & എന്റർടൈൻമെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ +91 98806 23122 ; secretary@meai.in

വേവ്സിനെക്കുറിച്ച്:

2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ്  ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.
 

WAM! Mumbai 2025 Concludes with Overwhelming Participation

 
 
SKY

(Release ID: 2114665) Visitor Counter : 20