യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

രാജ്യവ്യാപകമായി നടക്കുന്ന 'ഫിറ്റ് ഇന്ത്യ സൺഡേയ്‌സ് ഓൺ സൈക്കിൾ' പരിപാടിക്ക് കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ലഖ്‌നൗവിൽ നിന്ന് നേതൃത്വം നൽകും.

Posted On: 22 MAR 2025 4:45PM by PIB Thiruvananthpuram
അമിത വണ്ണത്തിനെതിരായ പോരാട്ടം ശക്തമാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി, കേന്ദ്ര യുവജനകാര്യ-കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ 2025 മാർച്ച് 23 ന് 'ഫിറ്റ് ഇന്ത്യ സൺഡേയ്‌സ് ഓൺ സൈക്കിൾ' എന്ന ദേശീയ പരിപാടിയിൽ പങ്കെടുക്കും. ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് കായിക-യുവജനകാര്യ മന്ത്രി ശ്രീ ഗിരീഷ് ചന്ദ്ര യാദവ് എന്നിവർ കേന്ദ്രമന്ത്രിയോടൊപ്പം പങ്കെടുക്കും.

ഡോ. മാണ്ഡവ്യ, മറൈൻ ഡ്രൈവിൽ (സാമാജിക് പരിവർത്തന സ്ഥല്) നിന്ന് സമത മുലാക് ചൗരാഹയിലേക്കും 1090 ചൗരാഹയിലേക്കും തിരിച്ചും 3 കിലോമീറ്റർ സൈക്കിൾ ചവിട്ടും. അമിതവണ്ണത്തിനെതിരെ പോരാടാനും ആരോഗ്യകരമായതും സജീവവുമായ ജീവിതശൈലി പിന്തുടരാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഈ പരിപാടിയിൽ 400-ലധികം സൈക്ലിസ്റ്റുകളും പങ്കെടുക്കും.

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ ജാവലിൻ ത്രോ താരം കിഷോർ ജെന മുംബൈയിലെ മനോഹരമായ അക്സ ബീച്ചിൽ നടക്കുന്ന സൈക്ലിംഗ് റാലിയിൽ പങ്കെടുക്കും.ഫിസിക്കൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (PEFI) അംഗങ്ങൾ ന്യൂഡൽഹിയിൽ ഈ സംരംഭത്തിൽ ഭാഗമാകും.

ഇതുവരെ, രാജ്യവ്യാപകമായി 4200 സ്ഥലങ്ങളിൽ സൈക്ലിംഗ് യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. ഏകദേശം 2 ലക്ഷം പേർ ഇതിൽ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള വായു മലിനീകരണ തോത് കുറയ്ക്കുന്നതിനുള്ള പരിസ്ഥിതി സൗഹൃദ രീതികളും ഈ പരിപാടി പ്രോത്സാഹിപ്പിക്കുന്നു. സൈക്ലിംഗ് പ്രേമികൾ, അത്‌ലറ്റുകൾ, പരിശീലകർ, സ്‌പോർട്‌സ് സയൻസ് വിദഗ്ധർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സംരംഭം നടന്നുവരുന്നു.

സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (CFI), മൈ ബൈക്ക്സ്, മൈ ഭാരത് എന്നിവയുമായി സഹകരിച്ച് കേന്ദ്രയുവജനകാര്യ, കായിക മന്ത്രാലയം (MYAS) ആണ് 'ഫിറ്റ് ഇന്ത്യ സൺഡേസ് ഓൺ സൈക്കിൾ' സംഘടിപ്പിക്കുന്നത്. സായി പ്രാദേശിക കേന്ദ്രങ്ങൾ, ദേശീയ മികവ് കേന്ദ്രങ്ങൾ (NCOEs), ഖേലോ ഇന്ത്യ സെന്ററുകൾ (KICs) എന്നിവിടങ്ങളിൽ രാജ്യവ്യാപകമായി ഒരേസമയം പരിപാടികൾ നടക്കും
 
 SKY
 
***********************

(Release ID: 2114074) Visitor Counter : 24