റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

ഹോളി, ദീപാവലി, ഛട്ട്, വേനൽക്കാല അവധി, മഹാ കുംഭ മേള എന്നിവയോട് അനുബന്ധിച്ചുണ്ടായ യാത്രക്കാരുടെ വമ്പിച്ച തിരക്കും ആവശ്യകതയും പരിഗണിച്ച് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തിയെങ്കിലും, മിക്ക റെയിൽവേ ഡിവിഷനുകളും 90% ത്തിലധികം കൃത്യനിഷ്ഠ പാലിച്ചു

Posted On: 18 MAR 2025 7:36PM by PIB Thiruvananthpuram

കേന്ദ്ര റെയിൽവേ, വാർത്ത വിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ് & ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് ലോക്സഭയെ അഭിസംബോധന ചെയ്തു. അടിസ്ഥാന സൗകര്യ വികസനം, കൃത്യനിഷ്ഠ, പരിസ്ഥിതി സുസ്ഥിരത, കയറ്റുമതി, തൊഴിൽ, സാമ്പത്തിക സ്ഥിതി എന്നിവയുൾപ്പെടെ ഇന്ത്യൻ റെയിൽവേയുടെ വിവിധ വശങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യൻ റെയിൽവേയെ ആധുനികവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ ഒരു ഗതാഗത സംവിധാനമാക്കി മാറ്റുന്നതിനും,ഒപ്പം യാത്രാനുഭവവും സാമ്പത്തിക വളർച്ചയും മെച്ചപ്പെടുത്തുന്നതിനുമുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

 

 നൂതന സിഗ്നലിംഗ് സംവിധാനങ്ങൾ, തത്സമയ നിരീക്ഷണം, നിർമ്മിത ബുദ്ധി-അധിഷ്ഠിത സമയ ക്രമീകരണം, പ്രവചനാത്മക അറ്റകുറ്റപ്പണികൾ എന്നിവയിലൂടെ ഇന്ത്യൻ റെയിൽവേ 90% ത്തിലധികം സമയകൃത്യത കൈവരിച്ചിട്ടുണ്ടെന്ന് ലോക്സഭയിൽ ട്രെയിനുകളുടെ സമയ കൃത്യതയെ കുറിച്ച് സംസാരിക്കവേ കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു.

 

68 റെയിൽവേ ഡിവിഷനുകളിൽ 49 എണ്ണം ഇതിനകം 80% സമയകൃത്യത പാലിച്ചിട്ടുണ്ടെന്നും 12 ഡിവിഷനുകൾ മികച്ച രീതിയിൽ 95% സമയകൃത്യത പാലിച്ചിട്ടുണ്ടെന്നും മന്ത്രി എടുത്തുപറഞ്ഞു. യാത്രക്കാർക്കും ചരക്ക്ഗതാഗത സേവനങ്ങൾക്കും ഒരുപോലെ പ്രയോജനകരമായ വിധത്തിൽ കാര്യക്ഷമതയിലുണ്ടായ ഈ വർധന ട്രെയിൻ ഗതാഗതത്തെ സുഗമമാക്കി. നിലവിൽ, ഇന്ത്യൻ റെയിൽവേ 4,111 മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ, 3,313 പാസഞ്ചർ ട്രെയിനുകൾ, 5,774 സബർബൻ ട്രെയിനുകൾ എന്നിവയുൾപ്പെടെ 13,000-ത്തിലധികം പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തുന്നു. ഇപ്പോൾ സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം കോവിഡ് കാലത്തിനു മുമ്പുള്ളതിനേക്കാൾ കൂടുതലാണ് എന്നത് ശ്രദ്ധേയമാണ്.ഇത് വിശ്വാസ്യതയ്ക്കും മെച്ചപ്പെട്ട സേവന വിതരണത്തിനുമുള്ള റെയിൽവേയുടെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

 

 സമയകൃത്യത 80 ശതമാനത്തിലധികം പാലിക്കുന്ന ഡിവിഷനുകൾ:

 

Sl no

Zone

Division

Punctuality (%)

1

ECOR

Waltair

82.6

2

WCR

Bhopal

84.1

3

SECR

Nagpur SECR

84.4

4

ECR

Pt. Deen Dayal Upadhyaya

85.4

5

ER

Howrah

85.7

6

ER

Asansol

86.1

7

SR

Chennai

86.5

8

ECR

Samastipur

86.7

9

CR

Bhusaval

87.4

10

SER

Ranchi

87.7

11

CR

Nagpur CR

87.8

12

ER

Malda

88.1

13

NFR

Rangiya

88.3

14

NCR

Agra

88.3

15

ECR

Sonpur

88.6

16

NR

Ferozpur

89.2

17

SCR

Vijayawada

89.5

 

സമയകൃത്യത 90 ശതമാനത്തിലധികം പാലിക്കുന്ന ഡിവിഷനുകൾ:

 

Sl no

Zone

Division

Punctuality (%)

1

NWR

Jaipur

90.9

2

ECR

Dhanbad

91

3

SR

Trivandrum

91.3

4

SWR

Hubli

91.6

5

NFR

Tinsukia

92.3

6

NR

Ambala

92.5

7

SCR

Nanded

92.5

8

SWR

Mysore

92.7

9

NFR

Katihar

92.7

10

WR

Mumbai Central WR

92.9

11

WR

Vadodara

93.2

12

CR

Solapur

93.5

13

NER

Izzat Nagar

93.6

14

SCR

Hyderabad

93.6

15

NFR

Lumding

93.6

16

SR

Tiruchchirapalli

93.8

17

SR

Salem

94.2

18

SCR

Guntakal

94.3

19

NFR

Alipur Duar

94.4

20

SWR

Bangalore

94.4

21

WR

Ahmedabad

95.1

22

SCR

Guntur

95.7

23

WCR

Kota

95.7

24

SR

Palghat

95.9

25

NWR

Jodhpur

96.1

26

NWR

Ajmer

97.1

27

WR

Rajkot

97.7

28

ER

Sealdah

98

29

NWR

Bikaner

98.1

30

WR

Ratlam

98.9

31

SR

Madurai

99.2

32

WR

Bhavnagar

99.6

 

ഉത്സവ സീസണുകളിൽ യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത്, ഇന്ത്യൻ റെയിൽവേ റെക്കോർഡ് എണ്ണം പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം, ഹോളി സമയത്ത്, യാത്രക്കാരുടെ വർദ്ധന കണക്കിലെടുത്ത് 604 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തി. വേനൽ അവധിക്കാലത്ത്, സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി ഏകദേശം 13,000 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തി. അതുപോലെ, ഛട്ട്, ദീപാവലി എന്നിവയ്ക്കായി 8,000 പ്രത്യേക ട്രെയിനുകൾ വിന്യസിച്ചു. രാജ്യത്തുടനീളമുള്ള ഭക്തർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ മഹാാകുംഭിൽ ശ്രദ്ധേയമായ ഒരു സംരംഭത്തിലൂടെ 17,330 പ്രത്യേക ട്രെയിനുകൾ ഓടിച്ചു. ഈ വർഷം ഹോളിക്ക് മാത്രം 1,107 പ്രത്യേക ട്രെയിനുകൾ ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യത്തിനും കാര്യക്ഷമമായ യാത്രാ പരിപാലനത്തിനുള്ള ഇന്ത്യൻ റെയിൽവേയുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.

 

കഴിഞ്ഞ നാല് വർഷമായി ഹോളി ഉത്സവത്തിനായി ക്രമീകരിച്ചിട്ടുള്ള പ്രത്യേക ട്രെയിനുകളുടെ പട്ടിക.

 

Year

2021-22

2022-23

2023-24

2024-25

Holi spl No

241

527

604

1,107

 

കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://pib.gov.in/PressReleasePage.aspx?PRID=2112484

 

SKY

******************************


(Release ID: 2112584) Visitor Counter : 31