വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-മലേഷ്യ സഹമന്ത്രിതല യോഗം ന്യൂഡൽഹിയിൽ നടന്നു

Posted On: 18 MAR 2025 6:53PM by PIB Thiruvananthpuram

കേന്ദ്ര വാണിജ്യ, വ്യവസായ, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ, മലേഷ്യൻ നിക്ഷേപ, വ്യാപാര, വ്യവസായ ഉപമന്ത്രി ലീവ് ചിൻ ടോങ്ങുമായി 2025 മാർച്ച് 18-ന് ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ കൂടിക്കാഴ്ച നടത്തി. മലേഷ്യൻ നയതന്ത്രജ്ഞരും മലേഷ്യയിലെ നിക്ഷേപ, വ്യാപാര, വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു . ഇന്ത്യൻ സംഘത്തെ പ്രതിനിധീകരിച്ച് കേന്ദ്ര വാണിജ്യ , വ്യവസായ മന്ത്രാലയം, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

 

ആസിയാനിലെ പത്ത് അംഗരാജ്യങ്ങളിൽ ഒന്നായ മലേഷ്യ 2025-ൽ ആസിയാൻ അധ്യക്ഷപദവി വഹിക്കുന്ന രാജ്യമാണ്. ആസിയാൻ ഇന്ത്യ വ്യാപാര-ചരക്ക് കരാറിന്റെ (AITIGA) നിലവിലുള്ള അവലോകനത്തെക്കുറിച്ച് യോഗം ചർച്ച ചെയ്തു, 2025-ഓടെ പൂർത്തിയാക്കുന്ന വിധത്തിൽ AITIGA അവലോകനം വേഗത്തിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇരുപക്ഷവും ധാരണയായി.

 

ഉഭയകക്ഷി വ്യാപാര പ്രശ്നങ്ങൾ, വിപണിയിലേക്കുള്ള പ്രവേശനക്ഷമത പ്രശ്നങ്ങൾ, സെമി കണ്ടക്ടർ വ്യവസായത്തിലെ സഹകരണം, സേവന മേഖലയിലെ സഹകരണം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ (BIS) വിദേശ നിർമ്മാതാക്കളുടെ സർട്ടിഫിക്കേഷൻ പദ്ധതിയുമായി (FMCS) ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയും ഇരുപക്ഷവും ചർച്ച ചെയ്തു. ഉഭയകക്ഷി വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും ഈ യോഗം സഹായിക്കുമെന്ന് ഇരുപക്ഷവും പ്രതീക്ഷ പ്രകടിപ്പിച്ചു .

 

ആസിയാനിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് മലേഷ്യ. ആസിയാൻ രാജ്യങ്ങളുമായുള്ള മൊത്തം വ്യാപാരത്തിന്റെ ഏകദേശം 17% ത്തോടെ

2023-24 കാലയളവിൽ 20.02 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മിൽ നടന്നത്.

 

SKY

 

************************


(Release ID: 2112546) Visitor Counter : 33