ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ലോക ഉപഭോക്തൃ അവകാശ ദിനം, 2025

Posted On: 15 MAR 2025 3:21PM by PIB Thiruvananthpuram
ഇക്കോ ലേബലിംഗ്, ഇ-കൊമേഴ്‌സ് മേഖലയിലെ അന്യായ വ്യാപാര രീതികളിൽ നിന്നും ഉപഭോക്താക്കൾക്ക് നൽകുന്ന സംരക്ഷണം, ഉപഭോക്തൃ പരാതി പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ ഗവണ്മെന്റ് സംരംഭങ്ങൾ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നു: ശ്രീ പ്രൾഹാദ് ജോഷി

 ഇ-കൊമേഴ്‌സ് മേഖലയിലെ അന്യായമായ വ്യാപാര രീതികളിൽ നിന്നും ഉപഭോക്താക്കൾക്കുള്ള സംരക്ഷണം, ഗ്രീൻവാഷിംഗിനെതിരായ നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തൽ, ഉപഭോക്തൃ പരാതി പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കേന്ദ്ര ഗവൺമെന്റിന്റെ സംരംഭങ്ങൾ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നുവെന്ന് ഇന്ന്, ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ ഭാഗമായി നടന്ന വെർച്വൽ പരിപാടിയിൽ കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ, നവ- പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി പറഞ്ഞു.

ഉത്തരവാദിത്വമുള്ള ഉപഭോക്തൃ നയങ്ങളിലൂടെ സുസ്ഥിരത വളർത്തുന്നതിൽ കേന്ദ്രം മുൻപന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു." കേന്ദ്ര ഗവൺമെന്റ് ഉപഭോക്തൃ സംരക്ഷണത്തിൽ മാത്രമല്ല, ഉപഭോക്താക്കളുടെ പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു" എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

ലോക ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ച് ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പ് "സുസ്ഥിര ജീവിതശൈലിയിലേക്കുള്ള ന്യായമായ മാറ്റം" എന്ന വിഷയത്തിൽ ഒരു വെബിനാർ സംഘടിപ്പിച്ചു. സാമ്പത്തിക- സാമൂഹിക നീതിയിൽ വിട്ടുവീഴ്ച ചെയ്യാതെ ദൈനംദിന ഉപഭോക്തൃ തിരഞ്ഞെടുപ്പുകളിൽ സുസ്ഥിരത സംയോജിപ്പിക്കുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആണ് വെബിനാർ ലക്ഷ്യമിടുന്നത്.

ഉപഭോക്തൃ സംരക്ഷണവും സുസ്ഥിരത വളർത്തലും പുരാതന കാലം മുതൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് നമ്മുടെ ഭരണസംവിധാനത്തിന്റെ കാതലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

  തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ,ഡാർക്ക്‌ പാറ്റേണുകൾ, ഗ്രീൻവാഷിംഗ്, പരിശീലന മേഖലയിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവയുടെ നിരോധനം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച ഉപഭോക്തൃ കാര്യ വകുപ്പിന്റെയും സിസിപിഎയുടെയും ശ്രമങ്ങളെ ശ്രീ ജോഷി അഭിനന്ദിച്ചു. ഉപഭോക്തൃ സംരക്ഷണ ഇ-കൊമേഴ്‌സ് നിയമങ്ങൾ,2020 നടപ്പിലാക്കിയതിനും ഇ-കൊമേഴ്‌സിൽ ഉപഭോക്താക്കളുടെ സംരക്ഷണത്തിനായി മുൻകൂട്ടി നടപടികൾ ആരംഭിച്ചതിനും അദ്ദേഹം വകുപ്പിനെ അഭിനന്ദിച്ചു.

ഉപഭോക്തൃ സംരക്ഷണത്തിനായി സ്വീകരിച്ച പ്രധാന നടപടികളായ ഇ-ദാഖിൽ പോർട്ടലിന്റെയും ഇ-ജാഗ്രിതിയുടെയും നിർവഹണത്തിൽ മന്ത്രി അഭിനന്ദിച്ചു. ഗുണനിലവാര നിയന്ത്രണ ഉത്തരവുകളുടെ നിർവഹണം, സ്വർണ്ണാഭരണങ്ങളുടെ ഹാൾ മാർക്കിംഗ്, ഉപഭോക്താവിന് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കൽ എന്നിവയ്ക്ക് ബി ഐ എസ് സ്വീകരിക്കുന്ന നടപടികളെ കുറിച്ച് അദ്ദേഹം വിശദമാക്കി . 769 ഉൽപ്പന്നങ്ങൾക്കായി 180 ഗുണനിലവാര ഉത്തരവുകൾ പുറപ്പെടുവിച്ചതിന് ബിഐഎസിനെ അദ്ദേഹം അഭിനന്ദിച്ചു.പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളും സുസ്ഥിര പാക്കേജിംഗും തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പായ്ക്കിങ്ങിൽ ഇക്കോ മാർക്ക് ലേബലുകളും മാനദണ്ഡങ്ങളും പതിപ്പിക്കുന്നത് വിജയകരമായി നടപ്പിലാക്കിയതിനും ബിഐഎസിനെ അദ്ദേഹം അഭിനന്ദിച്ചു.

"ജാഗോ ഗ്രാഹക്  ജാഗോ" എന്ന ബോധവൽക്കരണ പരിപാടിയെയും ജാഗ്രതി എന്ന ഭാഗ്യ മുദ്രയെയും അഭിനന്ദിച്ചുകൊണ്ട് ഉപഭോക്തൃ അവബോധത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. സുസ്ഥിരമായ ഒരു ഉപഭോക്തൃ സമ്പ്രദായത്തിനായി കുറയ്ക്കൽ, പുനരുപയോഗം, പുനചക്രമണം എന്നിവ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. കാർബൺ രഹിത ജീവിതശൈലിയെക്കുറിച്ച് സംസാരിക്കുകയും ദൈനംദിന ജീവിതത്തിൽ  ഏറ്റവും സുസ്ഥിരമായ മാർഗങ്ങൾ  തിരഞ്ഞെടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത മഹാത്മാഗാന്ധിയെ പിന്തുടരുന്നതിലൂടെ, ഉപഭോക്താക്കൾ സമൂഹത്തോടുള്ള അവരുടെ പൊതുവായ ഉത്തരവാദിത്വം മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 പ്രധാനമന്ത്രി ആഹ്വാനം ചെയ്ത മിഷൻ ലൈഫി നെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ബുദ്ധിശൂന്യവും വിവേചനരഹിതവുമായ ഉപഭോഗത്തിന്റെ നിലവിലുള്ള 'ഉപയോഗ- വലിച്ചെറിയൽ സമ്പദ്‌വ്യവസ്ഥയെ ' മാറ്റി പകരം വിവേകത്തോടെയുള്ള ഉപയോഗത്താൽ നിർവചിക്കപ്പെടുന്നതുമായ ഒരു 'ചാക്രിക സമ്പദ്‌വ്യവസ്ഥ' സ്വീകരിക്കാൻ ഇത് ലക്ഷ്യമിടുന്നതായി അദ്ദേഹം വിശദമാക്കി.

 അന്താരാഷ്ട്ര തലത്തിൽ ഉപഭോക്തൃ അവകാശങ്ങളും ഉപഭോക്തൃ അവകാശങ്ങളുടെ സംരക്ഷണവും സംബന്ധിച്ച് ഈ ദിനത്തിന് പ്രാധാന്യമുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ & സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രി ശ്രീ ബി.എൽ. വർമ്മ പറഞ്ഞു. ജനസംഖ്യ ഏറെയുള്ള ഇന്ത്യ, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നയങ്ങളിലൂടെയും നിയന്ത്രണ ചട്ടക്കൂടുകളിലൂടെയും മുന്നേറുന്ന വികസ്വര രാജ്യങ്ങളിലൊന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുസ്ഥിര ജീവിതശൈലിയുമായി ബന്ധപ്പെട്ട രണ്ട് വിഷയങ്ങളിൽ വെബിനാർ ശ്രദ്ധ കേന്ദ്രീകരിച്ചു. 'എ റൈറ്റ് ടു  റിപ്പയർ ഫ്രെയിംവർക് ' എന്ന വിഷയത്തിലും 'ടൈം ഡിസ്സെമിനേഷൻ  ' എന്ന വിഷയത്തിലും പ്രത്യേക സാങ്കേതിക സെഷനുകൾ വെബിനാറിൽ നടന്നു.
 
 
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക:
 
SKY
 
******

(Release ID: 2111556) Visitor Counter : 10