ആയുഷ്
അന്താരാഷ്ട്ര യോഗ ദിനം 2025 ന് മുന്നോടിയായി 'യോഗ മഹോത്സവ്-2025' ഇന്ന് ന്യൂഡൽഹിയിൽ കേന്ദ്രസഹ മന്ത്രി ശ്രീ പ്രതാപ് റാവു ജാദവ് ഉദ്ഘാടനം ചെയ്തു.
2025 ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായുള്ള 100 ദിന പരിപാടികൾക്ക് തുടക്കം കുറിച്ചു.
प्रविष्टि तिथि:
13 MAR 2025 3:34PM by PIB Thiruvananthpuram
2025 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ (IDY) മുന്നോടിയായുള്ള പ്രത്യേക പരിപാടി 'യോഗ മഹോത്സവ് 2025', കേന്ദ്ര ആയുഷ് മന്ത്രാലയം ( സ്വതന്ത്ര ചുമതല), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സഹമന്ത്രി ശ്രീ പ്രതാപ് റാവു ജാദവ് ഇന്ന് ന്യൂ ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ 11-ാം പതിപ്പ് ആഘോഷിക്കുന്നതിന് മുന്നോടിയായി യോഗയിൽ ഇന്ത്യയുടെ ആഗോള നേതൃത്വത്തെ ഉയർത്തിക്കാട്ടുന്ന 10 സവിശേഷ പരിപാടികൾക്കും ശ്രീ പ്രതാപ് റാവു ജാദവ് തുടക്കം കുറിച്ചു.
ഐ ഡി വൈ യുടെ നോഡൽ മന്ത്രാലയമെന്ന നിലയിൽ കേന്ദ്ര ആയുഷ് മന്ത്രാലയം, അന്താരാഷ്ട്ര യോഗ ദിനത്തിന്റെ 10 പതിപ്പുകൾ വിജയകരമായി സംഘടിപ്പിച്ചു. ഈ പരിപാടികൾക്ക് ലോകമെമ്പാടു നിന്നും ആവേശവും പിന്തുണയും ലഭിച്ചു. ആ മാതൃക പിന്തുടർന്ന്, ഈ വർഷം, യോഗയുടെ വിവിധ വശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടും ആരോഗ്യം, ക്ഷേമം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി, ഒരു ബഹുജന പ്രസ്ഥാനമായി 'യോഗ മഹോത്സവ്-2025' സംഘടിപ്പിക്കുന്നു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവ് യോഗയുടെ പ്രാധാന്യം വിശദീകരിച്ചു. “കഴിഞ്ഞ 10 വർഷമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, നാം ഈ ദിനം ഒരു മഹത്തായ ഉത്സവമായി ആഘോഷിച്ചുവരുന്നു. യോഗ വെറുമൊരു ജീവിതരീതി മാത്രമല്ല, മാനസികവും ശാരീരികവുമായ ക്ഷേമം നിലനിർത്തുന്നതിനുള്ള ശക്തമായ ഒരു മാർഗം കൂടിയാണ്.യോഗയുടെ സമാനതകളില്ലാത്ത ശക്തി ലോക്ക്ഡൗണിന്റെ വെല്ലുവിളി നിറഞ്ഞ ദിവസങ്ങളിൽ ആരോഗ്യത്തോടെയും പ്രതിരോധശേഷിയോടെയും തുടരാൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേരെ സഹായിച്ചു.” അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിലെ പൊതുജന താൽപ്പര്യത്തിനും ആവശ്യത്തിനും അനുസരിച്ച്, 2025 ലെ അന്താരാഷ്ട്ര യോഗ ദിനത്തിനായുള്ള തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ സംഘാടകർക്ക്
സുഗമമാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ 'ദി ഇന്റർനാഷണൽ ഡേ ഓഫ് യോഗ ഹാൻഡ്‌ബുക്ക്, 2025, പതിപ്പ് 1.0' എന്ന കൈപ്പുസ്തകം ആയുഷ് മന്ത്രി പുറത്തിറക്കി.
കൂടാതെ, ആഗോള യോഗ ദിനത്തിന്റെ 11-ാം പതിപ്പിനെ അടയാളപ്പെടുത്തുന്നതിനായി ഈ വർഷത്തെ യോഗദിന പ്രവർത്തനങ്ങൾ 10 സവിശേഷ സിഗ്നേച്ചർ പരിപാടികളെ ആസ്പദമാക്കിയുള്ളതായിരിക്കുമെന്ന് ആയുഷ് മന്ത്രി അറിയിച്ചു. ഇത് യോഗ ദിന പരിപാടികളെ ഏറ്റവും വിപുലവും ഉൾക്കൊള്ളുന്നതുമാക്കുന്നു:
•യോഗ സംഗമം - ലോക റെക്കോർഡ് ലക്ഷ്യമിട്ട് 10,000 സ്ഥലങ്ങളിൽ നടക്കുന്ന ഒരു ഏകീകൃത യോഗ പ്രദർശനം.
•യോഗ ബന്ധൻ - പ്രശസ്തമായ സ്ഥലങ്ങളിൽ യോഗ സെഷനുകൾ സംഘടിപ്പിക്കുന്നതിന് 10 രാജ്യങ്ങളുമായി ആഗോള പങ്കാളിത്തം.
•യോഗ പാർക്കുകൾ - ദീർഘകാല സാമൂഹ്യ ഇടപെടലിനായി 1,000 യോഗ പാർക്കുകളുടെ വികസനം.
•യോഗ സമാവേശ് - ദിവ്യാംഗർ, മുതിർന്ന പൗരന്മാർ, കുട്ടികൾ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്കായി പ്രത്യേക യോഗ പരിപാടികൾ.
•യോഗ പ്രഭാവ - പൊതുജനാരോഗ്യത്തിൽ യോഗയുടെ പങ്കിനെക്കുറിച്ചുള്ള ഒരു ദശാബ്ദക്കാലത്തെ വിലയിരുത്തൽ.
•യോഗ കണക്ട് - പ്രശസ്ത യോഗ വിദഗ്ധരും ആരോഗ്യ സംരക്ഷണ വിദഗ്ധരും പങ്കെടുക്കുന്ന ഒരു വെർച്വൽ ആഗോള യോഗ ഉച്ചകോടി.
•ഹരിത് യോഗ - വൃക്ഷത്തൈ നടീലും ശുചീകരണ യജ്ഞവും യോഗയുമായി സംയോജിപ്പിക്കുന്ന ഒരു സുസ്ഥിരതാധിഷ്ഠിത സംരംഭം.
•യോഗ അൺപ്ലഗ്ഡ് - യുവാക്കളെ യോഗയിലേക്ക് ആകർഷിക്കുന്നതിനുള്ള ഒരു പരിപാടി
•യോഗ മഹാ കുംഭ് - 10 സ്ഥലങ്ങളിലായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ഒരു ഉത്സവം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു ആഘോഷ പരിപാടിയോടെ ഇതിന് സമാപനമാകും
•സംയോഗം - സമഗ്ര ക്ഷേമത്തിനായി ആധുനിക ആരോഗ്യ സംരക്ഷണവുമായി യോഗയെ സംയോജിപ്പിക്കുന്ന 100 ദിവസത്തെ സംരംഭം.
മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിൽ (MDNIY) രാവിലെ 7 മണിക്ക് പൊതുയോഗ പരിശീലനത്തിന്റെ (CYP) തത്സമയ പ്രദർശനത്തോടെയാണ് പരിപാടി ആരംഭിച്ചത്. ആയിരത്തിലധികം യോഗ തല്പരർ ഇതിൽ പങ്കെടുത്തു. യോഗയുടെ എല്ലാവിധത്തിലുള്ള നേട്ടങ്ങളും ലഭിക്കുന്നതിന് വിദഗ്ധരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് ദൈനംദിന യോഗ പരിശീലനത്തിനുള്ള പൊതു പ്രോട്ടോകോൾ(CYP )രൂപകൽപ്പന ചെയ്തിരിക്കുന്നത്. യോഗ നിദ്ര, പ്രാണായാമം, ധ്യാനം തുടങ്ങിയ യോഗാഭ്യാസങ്ങൾ ജനപ്രിയമാക്കുക എന്നതാണ് പ്രോട്ടോക്കോൾ ലക്ഷ്യമിടുന്നത്. ഓരോ യോഗാ പ്രവർത്തനവും വഴക്കം, ശക്തി, സന്തുലിതാവസ്ഥ എന്നിവ മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്.
(रिलीज़ आईडी: 2111238)
आगंतुक पटल : 93