വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
PB-SHABD ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു: മാധ്യമ സ്ഥാപനങ്ങള്‍ക്കു സൗജന്യ വരിക്കാരാകാനുള്ള സമയപരിധി 2026 മാര്‍ച്ച് വരെ ദീര്‍ഘിപ്പിച്ചു
Posted On:
13 MAR 2025 3:00PM by PIB Thiruvananthpuram
ലോഗോ ഇല്ലാതെ വീഡിയോ, ഓഡിയോ, ടെക്‌സ്റ്റ്, ഫോട്ടോകള്‍ എന്നിവയുള്‍പ്പടെ വിവിധ ഫോര്‍മാറ്റുകളില്‍ ദൈനംദിന വാര്‍ത്തകള്‍ പങ്കിടുന്നതിനു സഹായകരമായ പ്രസാര്‍ ഭാരതി-ഷെയേര്‍ഡ് ഓഡിയോ വിഷ്വല്‍സ് ഫോര്‍ ബ്രോഡ്കാസ്റ്റ് ആന്‍ഡ് ഡിസെമിനേഷന്‍ (Prasar Bharati-Shared Audio-Visuals for Broadcast and Dissemination -PB-SHABD) 2024 മാര്‍ച്ചില്‍ ആരംഭിച്ചു. 2026 മാര്‍ച്ച് വരെ SHABD ലൂടെയുള്ള സൗജന്യ സേവനം തുടരുമെന്ന് പ്രസാര്‍ ഭാരതി അറിയിക്കുന്നു. ഇത് മാധ്യമ സ്ഥാപനങ്ങള്‍ക്ക്, പ്രത്യേകിച്ച ചെറുകിട മാധ്യമ സ്ഥാപനങ്ങള്‍ക്കു വളരെയേറെ സഹായകരമാണ് .
സമഗ്ര കവറേജിനായി വിപുലമായ ശൃംഖല
1500 ലധികം റിപ്പോര്‍ട്ടര്‍മാര്‍, കറസ്‌പോണ്ടന്റുമാര്‍, സ്ട്രിംഗര്‍മാര്‍ എന്നിവരുടെ ശക്തമായ ശൃംഖലയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എഡിറ്റ് ഡെസ്‌കുമുള്ള PB-SHABD ഇന്ത്യയുടെ എല്ലാ കോണുകളില്‍ നിന്നുമുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ ഉറപ്പാക്കുന്നു. കൃഷി, സാങ്കേതികവിദ്യ, വിദേശകാര്യം, രാഷ്ട്രീയ സംഭവവികാസങ്ങള്‍ തുടങ്ങി 50 ലധികം വാര്‍ത്താ വിഭാഗങ്ങളിലായി 1000 ത്തിലധികം വാര്‍ത്തകള്‍ എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളിലും പ്രാദേശിക വാര്‍ത്താ യൂണിറ്റുകളില്‍ നിന്നും (RNUകള്‍) ദിവസവും അപ്‌ലോഡ് ചെയ്യുന്നുണ്ട്.
PB-SHABD ന്റെ പ്രധാന സവിശേഷതകള്‍
ലോഗോ കൂടാതെയാണ് PB-SHABD വഴി ഉള്ളടക്കങ്ങള്‍ നല്‍കുന്നത്, കൂടാതെ ഈ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള ഉള്ളടക്കം ഉപയോഗിക്കുന്നതിന് യാതൊരു ക്രെഡിറ്റും നല്‍കേണ്ട കാര്യമില്ല. ഇതിനുപുറമേ, ദേശീയ പ്രാധാന്യമുള്ള പരിപാടികള്‍, വിവിധ പത്രസമ്മേളനങ്ങള്‍ എന്നിവ പോലെ തത്സമയ പരിപാടികളുടെ എക്‌സ്‌ക്ലൂസീവ് കവറേജ് വാഗ്ദാനം ചെയ്യുന്ന ലൈവും, എല്ലാം ലോഗോ ഇല്ലാതെ തന്നെ, ഇതിന്റെ സവിശേഷ സേവനത്തില്‍ ഉള്‍പ്പെടുന്നു.
സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, മാധ്യമങ്ങള്‍ക്കുള്ള വിവരങ്ങള്‍ ആര്‍ക്കൈവ്‌സ് ലൈബ്രററിയായും ലഭ്യമാണ്, ഇതു വരിക്കാര്‍ക്ക് പ്രത്യേക ക്യൂറേറ്റഡ് പാക്കേജുകള്‍ക്കൊപ്പം പഴയ ഫൂട്ടേജുകള്‍ എളുപ്പത്തില്‍ ലഭിക്കാനുള്ള സൗകര്യം നല്‍കുന്നു.
പ്രത്യേക പാക്കേജുകള്‍, അഭിമുഖങ്ങള്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍, എഡിറ്റോറിയല്‍ ലേഖനങ്ങള്‍ എന്നിവ മാധ്യമങ്ങള്‍ക്ക് എളുപ്പം ഉപയോഗിക്കാവുന്ന തരത്തില്‍ PB-SHABD വഴി പതിവായി നല്‍കുകയും ഇതു സമയം ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
മാധ്യമ സ്ഥാപനങ്ങള്‍ക്ക് shabd.prasarbharati.org സന്ദര്‍ശിച്ച് ലളിതമായ നടപടിക്രമങ്ങളിലൂടെ PB-SHABD ല്‍ ചേരാം.
ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് X ലും ഇന്‍സ്റ്റാഗ്രാമിലും PB-SHABD പിന്തുടരുക
ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് X ല്‍ (മുന്‍പ് ട്വിറ്റര്‍) https://x.com/PBSHABD ലും https://www.instagram.com/pbshabd/ ലും PB-SHABD പിന്തുടരാം.
SKY
(Release ID: 2111216)
Visitor Counter : 25