പ്രധാനമന്ത്രിയുടെ ഓഫീസ്
ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ (GCSK) പുരസ്കാരം സ്വീകരിച്ചു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
Posted On:
12 MAR 2025 2:59PM by PIB Thiruvananthpuram
ആദരണീയ മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗോകുൽ ജി,
ആദരണീയ പ്രധാനമന്ത്രി നവീൻ ചന്ദ്ര റാംഗൂലം ജി,
മൗറീഷ്യസിലെ സഹോദരി സഹോദരന്മാരേ,
മൗറീഷ്യസിന്റെ പരമോന്നത ദേശീയ ബഹുമതി ലഭിച്ചതിൽ ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇത് എന്റെ മാത്രം ബഹുമതിയല്ല. 1.4 ബില്യൺ ഇന്ത്യക്കാർക്കുമുള്ള ബഹുമതിയാണ്. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തിനുള്ള ആദരമാണിത്. പ്രാദേശിക സമാധാനം, പുരോഗതി, സുരക്ഷ, സുസ്ഥിര വികസനം എന്നിവയോടുള്ള നമ്മുടെ പരസ്പര പ്രതിബദ്ധതയുടെ അംഗീകാരമാണിത്. കൂടാതെ, ഇത്, ഗ്ലോബൽ സൗത്തിലെ പരസ്പര പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണ്. പൂർണ്ണ വിനയത്തോടും നന്ദിയോടും കൂടി ഞാൻ ഈ അവാർഡ് സ്വീകരിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് മൗറീഷ്യസിലേക്ക് വന്ന നിങ്ങളുടെ പൂർവ്വികർക്കും അവരുടെ എല്ലാ തലമുറകൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു. അവരുടെ കഠിനാധ്വാനത്തിലൂടെ, അവർ മൗറീഷ്യസിന്റെ വികസനത്തിൽ ഒരു സുവർണ്ണ അധ്യായം രചിക്കുകയും അതിന്റെ ഊർജ്ജസ്വലമായ വൈവിധ്യത്തിന് സംഭാവന നൽകുകയും ചെയ്തു. ഈ ബഹുമതി ഞാൻ ഒരു ഉത്തരവാദിത്തമായി കണക്കാക്കുന്നു. ഇന്ത്യ-മൗറീഷ്യസ് നയതന്ത്ര പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്താൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും തുടരുമെന്ന ഞങ്ങളുടെ പ്രതിബദ്ധത ഞാൻ വീണ്ടും ഉറപ്പിക്കുന്നു.
വളരെ നന്ദി.
****
SK
(Release ID: 2110943)
Visitor Counter : 19
Read this release in:
Marathi
,
English
,
Urdu
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada