വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

WAVES 2025 ‘റെസണേറ്റ്: ദി ഇഡിഎം ചലഞ്ചിൽ’ പങ്കെടുക്കുന്നവർക്ക് ഇലക്ട്രോണിക് സംഗീത വ്യവസായ രംഗത്തെ പ്രമുഖർ മാർഗ്ഗദർശനം നൽകും!

2025 മാർച്ച് 31 ആണ് ഇഡിഎം ചലഞ്ചിന്റെ രജിസ്ട്രേഷനുള്ള അവസാന തീയതി.

Posted On: 11 MAR 2025 6:45PM by PIB Thiruvananthpuram
ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് (EDM) രംഗത്തെ  ആഗോള പ്രതിഭകളെ ഒരുമിപ്പിച്ച്, സംഗീത സൃഷ്ടിയിലും തത്സമയ പ്രകടനങ്ങളിലും നൂതനാശയങ്ങൾ, സർഗ്ഗാത്മകത, സഹകരണം എന്നിവയുടെ ആഘോഷവുമായി, ലോക ദൃശ്യ, ശ്രാവ്യ, വിനോദ ഉച്ചകോടിയുടെ (WAVES) പ്രധാന വേദിയിലെത്താൻ ഒരുങ്ങുകയാണ് റെസണേറ്റ്: ഇഡിഎം ചലഞ്ച്. "ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്" ന്റെ ഭാഗമായി  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി (I&B) സഹകരിച്ച് ഇന്ത്യൻ മ്യൂസിക് ഇൻഡസ്ട്രി  (IMI) സംഘടിപ്പിക്കുന്ന ഈ സംരംഭം സംഗീത സംയോജനം, ഇലക്ട്രോണിക് സംഗീതം, DJing കലാരൂപങ്ങൾ എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ ഭാഗധേയം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇഡിഎം ചലഞ്ചിന്റെ ഔദ്യോഗിക വിജ്ഞാന പങ്കാളിത്തത്തിനായി ലോസ്റ്റ് സ്റ്റോറീസ് അക്കാദമിയുമായി സഹകരിക്കാൻ ഇന്ത്യൻ മ്യൂസിക് ഇൻഡസ്ട്രി (IMI) തീരുമാനിച്ചിട്ടുണ്ട്.  ഇലക്ട്രോണിക് സംഗീത വിദ്യാഭ്യാസ മേഖലയിലെ ഒരു മുൻനിര സ്ഥാപനമെന്ന നിലയിൽ, നിരവധി ഇലക്ട്രോണിക് സംഗീത കലാകാരന്മാരുടെ കരിയർ രൂപപ്പെടുത്തുന്നതിൽ ലോസ്റ്റ് സ്റ്റോറീസ് അക്കാദമി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ആഗോള അംഗീകാരത്തിന് പാത്രമാകാൻ  അക്കാദമി അവരെ സജ്ജരാക്കുന്നു. EDM ചലഞ്ചിന്റെ ഭാഗമായി, പങ്കെടുക്കാനെത്തുന്നവർക്ക് ലോസ്റ്റ് സ്റ്റോറീസ് അക്കാദമി മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. അവരുടെ പ്രതിഭകൾ വികസിപ്പിക്കാനും ആഗോള സംഗീത രംഗത്തെ വഴിത്തിരിവിന് സജ്ജരാകാനും അവരെ പ്രാപ്തരാക്കും.

EDM ചലഞ്ചിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്, അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 മാർച്ച് 31 ആണ്.

"റെസൊണേറ്റ്: ദി ഇഡിഎം ചലഞ്ച്" ഇലക്ട്രോണിക് സംഗീത കലാകാരന്മാർക്ക് ദൃശ്യ, ശ്രാവ്യ, വിനോദ മേഖലകളിലുടനീളം അവരുടെ സർഗ്ഗാത്മകതയും നൂതനാശയങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള സമാനതകളില്ലാത്ത വേദി വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് (EDM) സൃഷ്ടിക്കുന്നതിലും നിർമ്മിക്കുന്നതിലും മുൻ പരിചയമുള്ള ലോകമെമ്പാടുമുള്ള കലാകാരന്മാർ, സംഗീതസംവിധായകർ, സംഗീതജ്ഞർ എന്നിവർക്കായി സംഘടിപ്പിക്കുന്ന ഈ മത്സരം പ്രതിഭകൾക്ക് ഉറച്ച അടിത്തറ വാഗ്ദാനം ചെയ്യുന്നു. ലോസ്റ്റ് സ്റ്റോറീസ് അക്കാദമിയുമായുള്ള സമീപകാല പങ്കാളിത്തത്തോടെ, പങ്കെടുക്കുന്നവർക്ക് വിദഗ്ദ്ധ ഉപദേശങ്ങൾ, വ്യക്തിഗത മാർഗ്ഗനിർദ്ദേശം, ഊർജ്ജസ്വലമായ ഇന്ത്യൻ സംഗീത സമൂഹത്തിലെ മൂല്യമേറിയ അവസരങ്ങളിലേക്കുള്ള പ്രവേശനത്തിൽ സവിശേഷ പ്രധാന്യം ലഭിക്കും.

ചലഞ്ചിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.

WAVES 2025 നെക്കുറിച്ച്:


മാധ്യമ വിനോദ (M&E) മേഖലയിലെ നാഴികക്കല്ലായ ആദ്യ ലോക ദൃശ്യ, ശ്രാവ്യ, വിനോദ ഉച്ചകോടിയ്ക്ക്  (WAVES) 2025 മെയ് 1 മുതൽ 4 വരെ മഹാരാഷ്ട്രയിലെ മുംബൈയിൽ ഭാരത സർക്കാർ ആതിഥേയത്വം വഹിക്കും.
 
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക
 
SKY
 

(Release ID: 2110641) Visitor Counter : 11