രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി മാർച്ച് 10 മുതൽ 12 വരെ ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും

Posted On: 09 MAR 2025 6:05PM by PIB Thiruvananthpuram
ന്യൂഡൽഹി, 9 മാർച്ച് 2025
 
2025 മാർച്ച് 10 മുതൽ 12 വരെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
 
മാർച്ച് 10 ന്, ഹിസാറിലെ ഗുരു ജംഭേശ്വർ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും. അതേ ദിവസം, ഹിസാറിലെ ബ്രഹ്മകുമാരികളുടെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, 'സമഗ്ര ക്ഷേമത്തിനായുള്ള ആത്മീയ വിദ്യാഭ്യാസം' എന്ന സംസ്ഥാനതല പ്രചാരണത്തിന് അവർ തുടക്കം കുറിക്കും.
 
മാർച്ച് 11 ന്, ബത്തിൻഡയിലെ പഞ്ചാബ് കേന്ദ്ര സർവകലാശാലയുടെയും എയിംസിന്റെയും ബിരുദദാന ചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും. അതേ ദിവസം വൈകിട്ട്, മൊഹാലിയിൽ പഞ്ചാബ് സർക്കാർ രാഷ്ട്രപതിയോടുള്ള ബഹുമാനാർത്ഥം സംഘടിപ്പിക്കുന്ന പൗര സ്വീകരണത്തിൽ രാഷ്ട്രപതി പങ്കെടുക്കും.
 
മാർച്ച് 12 ന് ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും.
 
******

(Release ID: 2109694) Visitor Counter : 15