ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
ഫിഷറീസ് വകുപ്പ് ഹൈദരാബാദിൽ ഫിഷറീസ് സ്റ്റാർട്ടപ്പ് കോൺക്ലേവ് 2.0 സംഘടിപ്പിച്ചു
Posted On:
08 MAR 2025 4:54PM by PIB Thiruvananthpuram
കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് ഇന്ന് തെലങ്കാനയിലെ ഹൈദരാബാദിൽ ഫിഷറീസ് സ്റ്റാർട്ടപ്പ് കോൺക്ലേവ് 2.0 സംഘടിപ്പിച്ചു.
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം (MoFAH&D), പഞ്ചായത്തിരാജ് എന്നീ വകുപ്പുകളുടെ മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്, സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ (MoFAH&D, പഞ്ചായത്തിരാജ് മന്ത്രാലയം), നിതി ആയോഗ് അംഗം പ്രൊഫ. രമേശ് ചന്ദ് എന്നിവർ ചേർന്ന്പരിപാടി ഉദ്ഘാടനം ചെയ്തു.
ഫിഷറീസ് മേഖലയിലെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഫിഷറീസ് വകുപ്പ് സ്റ്റാർട്ടപ്പ് കോൺക്ലേവ് 2.0 സംഘടിപ്പിച്ചത് . ഈ സംരംഭത്തിന്റെ ഭാഗമായി, ഉൽപ്പാദനത്തിലും അനുബന്ധ മേഖലകളിലും സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി ഫിഷറീസ് സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് 2.0 ആരംഭിച്ചു.
മത്സ്യബന്ധന മേഖലയിലും മത്സ്യക്കൃഷിയിലും സംരംഭകത്വം, സാങ്കേതിക പുരോഗതി, സുസ്ഥിരത എന്നിവ വളർത്തിയെടുക്കുക, ഉൽപ്പാദനവും കാര്യക്ഷമതയും വർദ്ധിപ്പിക്കുക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഫിഷറീസ് സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് 2.0 ൽ വിജയിക്കുന്ന 10 സ്റ്റാർട്ടപ്പുകൾക്ക് ഒരു കോടി രൂപ ധനസഹായം നൽകും. വിജയിക്കുന്ന ഓരോ പദ്ധതി ശുപാർശയ്ക്കും ഐ സി എ ആർ (ICAR-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി), എൻ എഫ് ഡി ബി (നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ്) , അല്ലെങ്കിൽ ഫിഷറീസ് വകുപ്പിന് കീഴിലുള്ള മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഘടനാപരമായ ഇൻകുബേഷൻ പിന്തുണ ലഭിക്കും
ഫിഷറീസ് സ്റ്റാർട്ടപ്പ് കോൺക്ലേവ് 2.0 യിൽ, പ്രധാൻ മന്ത്രി മത്സ്യ സമ്പദാ യോജന (PM-MKSSY) യുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി എൻ എഫ് ഡി പി മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു.
ഈ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് സ്റ്റാർട്ടപ്പുകൾക്ക് വിവിധ മൊഡ്യൂളുകൾ തിരിച്ചറിഞ്ഞ്, പദ്ധതിയുടെ ആനുകൂല്യങ്ങൾ നേടുന്നതിന് ഈ ആപ്പ് തടസ്സമില്ലാത്ത വേദി വാഗ്ദാനം ചെയ്യുന്നു.
പ്രധാൻ മന്ത്രി മത്സ്യ സമൃദ്ധി സഹ-യോജന (PM-MKSSY) എന്ന പദ്ധതിക്ക് കീഴിൽ വികസിപ്പിച്ചെടുത്ത NFDP, മത്സ്യത്തൊഴിലാളികൾ, മത്സ്യ കർഷകർ, കച്ചവടക്കാർ, സംസ്കരണം നടത്തുന്നവർ എന്നിവർക്കായി ഡിജിറ്റൽ രൂപത്തിലുള്ള പ്രവർത്തന- തിരിച്ചറിയൽ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നു, ഇത് ഔപചാരിക സാമ്പത്തിക, ക്ഷേമ സംവിധാനങ്ങളിലേക്ക് അവരുടെ തടസ്സമില്ലാത്ത സംയോജനം പ്രാപ്തമാക്കുന്നു.ഈ മൊബൈൽ ആപ്ലിക്കേഷൻ, വിവിധ ഗവൺമെന്റ് പദ്ധതികളിലേക്കുള്ള പ്രവേശനക്ഷമത ലളിതമാക്കുന്നു. ഒന്നിലധികം മൊഡ്യൂളുകൾ കണ്ടെത്തി അവയിലൂടെ വിവിധ പദ്ധതി ആനുകൂല്യങ്ങൾ നേടുന്നതിനും ഈ ആപ്പ്, ഒരു ഉപയോക്തൃ-സൗഹൃദ വേദി വാഗ്ദാനം ചെയ്യുന്നു.
പി എം -എം കെ എസ് എസ് വൈ പദ്ധതിയിൽ ഡിജിറ്റൽ രജിസ്ട്രേഷൻ പ്രാപ്തമാക്കുന്നതിലൂടെയും സാമ്പത്തിക സഹായം, ഇൻഷുറൻസ്, പരിശീലന പരിപാടികൾ എന്നിവയിലേക്ക് പ്രവേശന ക്ഷമത നൽകുന്നതിലൂടെയും ഈ ആപ്പ് മത്സ്യബന്ധന മേഖലയെ മാറ്റിമറിച്ചു. ഇത് സ്വയം രജിസ്ട്രേഷന് 100 രൂപയും പൊതു സേവന കേന്ദ്രങ്ങളുടെ VLE-കൾ വഴി രജിസ്ട്രേഷന് 76 രൂപയും വാഗ്ദാനം ചെയ്യുന്നു. സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും, വിപണി ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഈ ആപ്പ്, 19 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് പ്രയോജനകരമാകുന്നു .
SKY
*****************
(Release ID: 2109545)
Visitor Counter : 25