പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ നവസാരിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
ഗുജറാത്ത് ഗവണ്‍മെന്റിന്റെ ജി-സഫല്‍, ജി-മൈത്രി പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
സ്ത്രീകളുടെ അനുഗ്രഹങ്ങളാണ് എന്റെ ശക്തിയും സമ്പത്തും കവചവും: പ്രധാനമന്ത്രി
ഇന്ത്യ ഇപ്പോള്‍ സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ പാതയിലാണ്: പ്രധാനമന്ത്രി
നമ്മുടെ ഗവണ്‍മെന്റ് സ്ത്രീകള്‍ക്കായി 'സമ്മാന്‍', 'സുവിധ' എന്നിവയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നു: പ്രധാനമന്ത്രി
ഗ്രാമീണ ഇന്ത്യയുടെ ആത്മാവ് ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണത്തിലാണ്: പ്രധാനമന്ത്രി
എല്ലാ ഭയത്തെയും സംശയത്തെയും മറികടന്ന് നാരീശക്തി ഉയര്‍ന്നുവരുന്നു: പ്രധാനമന്ത്രി
കഴിഞ്ഞ ദശകത്തില്‍, സ്ത്രീ സുരക്ഷയ്ക്ക് ഞങ്ങള്‍ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കിയിട്ടുണ്ട്: പ്രധാനമന്ത്രി
Posted On:
08 MAR 2025 2:33PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ നവസാരിയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വനിതാ ദിനത്തിലൈ സദസ്സിനെ അഭിസംബോധന ചെയ്യവേ, പരിപാടിക്കെത്തിയ അമ്മമാര്‍, സഹോദരിമാര്‍, പെണ്‍മക്കള്‍ എന്നിവരുടെ സ്‌നേഹത്തിനും വാത്സല്യത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി പറഞ്ഞു. ഈ പ്രത്യേക ദിനത്തില്‍ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു. മഹാകുംഭത്തില്‍ ഗംഗാ മാതാവിന്റെ അനുഗ്രഹമാണു ലഭിച്ചതെങ്കില്‍ ഇന്ന് മാതൃശക്തിയുടെ മഹാകുംഭത്തില്‍ അനുഗ്രഹിക്കപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഗുജറാത്തില്‍ ജി-സഫല്‍ (അന്ത്യോദയ കുടുംബങ്ങള്‍ക്കു ജീവിതം മെച്ചപ്പെടുത്താനായുള്ള ഗുജറാത്ത് പദ്ധതി), ജി-മൈത്രി (ഗുജറാത്ത് മെന്റര്‍ഷിപ്പ് ആന്‍ഡ് ആക്‌സിലറേഷന്‍ ഓഫ് ഇന്‍ഡിവിഡ്യൂവല്‍സ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് റൂറല്‍ ഇന്‍കം) എന്നീ രണ്ട് പദ്ധതികള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിവിധ പദ്ധതികളില്‍ നിന്നുള്ള ഫണ്ടുകള്‍ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് മാറ്റിയിട്ടുണ്ടെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, ഈ നേട്ടത്തിന് എല്ലാവരെയും അഭിനന്ദിച്ചു.
ഇന്നത്തെ ദിവസം സ്ത്രീകള്‍ക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുന്നതാണെന്ന് ശ്രീ മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും ധനികനായി താന്‍ സ്വയം കരുതുന്നു എന്നും എന്നാല്‍, അതു പണത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും അനുഗ്രഹത്താലാണെന്നും അദ്ദേഹം വിശദീകരിച്ചു. 'ഈ അനുഗ്രഹങ്ങളാണ് എന്റെ ഏറ്റവും വലിയ ശക്തിയും മൂലധനവും സംരക്ഷണ കവചവും', ശ്രീ. മോദി കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വികസനത്തിലേക്കുള്ള ആദ്യപടിയായ സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, 'രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതിക്കായി ഇന്ത്യ ഇപ്പോള്‍ സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണ്' എന്ന് എടുത്തുപറഞ്ഞു. സ്ത്രീകള്‍ക്കു ജീവിതത്തില്‍ ബഹുമാനവും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കോടിക്കണക്കിന് സ്ത്രീകള്‍ക്കായി 'ഇസ്സത്ത് ഘര്‍' അല്ലെങ്കില്‍ 'അന്തസ്സുള്ള വീട്' എന്നുകൂടി അറിയപ്പെടുന്ന ശൗചാലയങ്ങളുടെ നിര്‍മ്മാണം നടത്തിയത് അവരുടെ അന്തസ്സ് വര്‍ദ്ധിപ്പിച്ചതായും കോടിക്കണക്കിന് സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക വഴി അവരെ ബാങ്കിംഗ് സംവിധാനവുമായി സംയോജിപ്പിച്ചതായും അദ്ദേഹം പരാമര്‍ശിച്ചു. പുക നിമിത്തമുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കാന്‍ ഉജ്ജ്വല സിലിണ്ടറുകള്‍ നല്‍കുന്നതിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി ഗവണ്‍മെന്റ് വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. മുത്തലാഖിനെതിരെ നിയമം വേണമെന്ന മുസ്ലീം സഹോദരിമാരുടെ ആവശ്യമനുസരിച്ച് ലക്ഷക്കണക്കിന് മുസ്ലീം സഹോദരിമാരുടെ ജീവന്‍ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് കര്‍ശനമായ നിയമം നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ 370ാം വകുപ്പ് പ്രാബല്യത്തില്‍ ഉണ്ടായിരുന്നപ്പോള്‍, സ്ത്രീകള്‍ക്ക് നിരവധി അവകാശങ്ങള്‍ നഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം പരാമര്‍ശിച്ചു. സംസ്ഥാനത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിച്ചാല്‍, അവര്‍ക്ക് കുടുംബ സ്വത്തില്‍ അവകാശം നഷ്ടപ്പെടുമായിരുന്നു. 370ാം വകുപ്പ് നീക്കം ചെയ്തതോടെ ജമ്മു കശ്മീരിലെ സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിച്ചു.
സമൂഹത്തിന്റെയും ഗവണ്‍മെന്റിന്റെയും വന്‍കിട സ്ഥാപനങ്ങളുടെയും വിവിധ തലങ്ങളില്‍ സ്ത്രീകള്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന അവസരങ്ങള്‍ അടിവരയിട്ടുകൊണ്ട്, 'രാഷ്ട്രീയം, കായികം, നീതിന്യായ വ്യവസ്ഥ, പോലീസ് എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീകള്‍ മികവ് പുലര്‍ത്തുന്നു' എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 2014 മുതല്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും, കേന്ദ്ര ഗവണ്‍മെന്റില്‍ ഏറ്റവും കൂടുതല്‍ വനിതാ മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ടെന്നും പാര്‍ലമെന്റില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2019ല്‍ 78 വനിതാ എംപിമാര്‍ തിരഞ്ഞെടുക്കപ്പെട്ടു, 18-ാം ലോക്സഭയില്‍ 74 വനിതാ എംപിമാര്‍ സഭയുടെ ഭാഗമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നീതിന്യായ വ്യവസ്ഥയില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തത്തിന് അടിവരയിട്ടുകൊണ്ട്, ജില്ലാ കോടതികളില്‍ അവരുടെ സാന്നിധ്യം 35% കവിഞ്ഞതായി വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും, സിവില്‍ ജഡ്ജിമാരായി പുതുതായി നിയമിക്കപ്പെടുന്നവരില്‍ 50% ത്തിലധികവും സ്ത്രീകളാണ്. 'സ്റ്റാര്‍ട്ടപ്പുകളില്‍ പകുതിയോളം സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ്' എന്ന് ശ്രീ മോദി പറഞ്ഞു. പ്രധാന ബഹിരാകാശ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ ശാസ്ത്രജ്ഞരുടെ ഗണ്യമായ സംഭാവനകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ വനിതാ പൈലറ്റുമാര്‍ ഇന്ത്യയിലാണെന്നതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. നവസാരിയില്‍ പരിപാടി സംഘടിപ്പിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത് അദ്ദേഹം ഓര്‍മിപ്പിച്ചു. സ്വയം സഹായ ഗ്രൂപ്പുകളിലെ സ്ത്രീകളു lമായി താന്‍ മുന്‍പ് ആശയവിനിമയം നടത്തിയിരുന്ന കാര്യം പ്രധാനമന്ത്രി പങ്കുവെച്ചു. ഇന്ത്യയിലെ സ്ത്രീകളുടെ ശക്തിയുടെ തെളിവായി അവരുടെ ആവേശവും ആത്മവിശ്വാസവും ചൂണ്ടിക്കാട്ടി. വികസിത ഭാരതത്തിനായുള്ള ദൃഢനിശ്ചയം പൂര്‍ത്തീകരിക്കപ്പെടുമെന്നും ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ സ്ത്രീകള്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്നുമുള്ള തന്റെ വിശ്വാസം അദ്ദേഹം ആവര്‍ത്തിച്ചു.
സമൂഹത്തിന്റെയും ഗവണ്‍മെന്റിന്റെയും വലിയ സ്ഥാപനങ്ങളുടെയും വിവിധ തലങ്ങളില്‍ സ്ത്രീകള്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന അവസരങ്ങള്‍ അടിവരയിട്ടുകൊണ്ട്, 'രാഷ്ട്രീയം, കായികം, നീതിന്യായ വ്യവസ്ഥ, പോലീസ് എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീകള്‍ മികവ് പുലര്‍ത്തുന്നു' എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 2014 മുതല്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും, കേന്ദ്ര സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ വനിതാ മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ടെന്നും പാര്‍ലമെന്റില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2019 ല്‍ 78 വനിതാ എംപിമാര്‍ തിരഞ്ഞെടുക്കപ്പെട്ടു, 18-ാം ലോക്സഭയില്‍ 74 വനിതാ എംപിമാര്‍ സഭയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീതിന്യായ വ്യവസ്ഥയില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം അടിവരയിട്ടു, ജില്ലാ കോടതികളില്‍ അവരുടെ സാന്നിധ്യം 35% കവിഞ്ഞു. പല സംസ്ഥാനങ്ങളിലും, സിവില്‍ ജഡ്ജിമാരായി പുതുതായി നിയമിക്കപ്പെടുന്നവരില്‍ 50% ത്തിലധികവും സ്ത്രീകളാണ്, 'ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ്, സ്റ്റാര്‍ട്ടപ്പുകളില്‍ പകുതിയോളം സ്ത്രീകളാണ് നേതൃപാടവമുള്ളത്' എന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. പ്രധാന ബഹിരാകാശ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ ശാസ്ത്രജ്ഞരുടെ ഗണ്യമായ സംഭാവനകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ വനിതാ പൈലറ്റുമാര്‍ ഇന്ത്യയിലാണെന്നതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. നവസാരിയില്‍ നടന്ന പരിപാടി സംഘടിപ്പിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും വനിതാ പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ക്രമീകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും സ്ത്രീകളുടെ പങ്കിനെ അദ്ദേഹം അംഗീകരിച്ചു. സ്വയം സഹായ ഗ്രൂപ്പുകളിലെ സ്ത്രീകളുമായുള്ള തന്റെ മുന്‍ ആശയവിനിമയം പ്രധാനമന്ത്രി പങ്കുവെച്ചു, ഇന്ത്യയിലെ സ്ത്രീകളുടെ ശക്തിയുടെ തെളിവായി അവരുടെ ആവേശവും ആത്മവിശ്വാസവും ചൂണ്ടിക്കാട്ടി. വികസിത ഭാരതത്തിനായുള്ള ദൃഢനിശ്ചയം പൂര്‍ത്തീകരിക്കപ്പെടുമെന്നും ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ സ്ത്രീകള്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം തന്റെ വിശ്വാസം ആവര്‍ത്തിച്ചു.
സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെ ഒരു പ്രധാന ഉദാഹരണമായി ഗുജറാത്തിനെ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സ്ത്രീകളുടെ കഠിനാധ്വാനത്തിലൂടെയും ശക്തിയിലൂടെയും വികസിപ്പിച്ചെടുത്ത വിജയകരമായ സഹകരണ മാതൃക രാജ്യത്തിന് നല്‍കിയ അമുലിന്റെ ആഗോള അംഗീകാരത്തെയും ഗുജറാത്തിലെ ഗ്രാമങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു സ്ത്രീകള്‍ പാല്‍ ഉല്‍പാദനത്തെ ഒരു വിപ്ലവമാക്കി മാറ്റിയതിനെയും ഉയര്‍ത്തിക്കാട്ടി. ഗുജറാത്തി സ്ത്രീകള്‍ സാമ്പത്തികമായി സ്വയം ശാക്തീകരിക്കുക മാത്രമല്ല, ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തി സ്ത്രീകള്‍ ആരംഭിച്ച ലിജ്ജത് പപ്പാദിന്റെ വിജയവും അദ്ദേഹം എടുത്തുപറഞ്ഞു, അത് ഇപ്പോള്‍ നൂറുകണക്കിന് കോടി രൂപയുടെ ബ്രാന്‍ഡായി മാറിക്കഴിഞ്ഞു.
താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ക്ഷേമത്തിനായി ചിരഞ്ജീവി യോജന, ബേട്ടി ബച്ചാവോ അഭിയാന്‍, മംത ദിവസ്, കന്യ കേലവാനി രഥയാത്ര, കുന്‍വര്‍ഭായ് നു മമേരു, സാത് ഫെരാ സമൂഹ് ലഗ്‌ന യോജന, അഭയം ഹെല്‍പ്പ്ലൈന്‍ തുടങ്ങി നിരവധി സംരംഭങ്ങള്‍ ഗവണ്‍മെന്റ് നടപ്പിലാക്കിയപ്പോള്‍, ശരിയായ നയങ്ങളിലൂടെ സ്ത്രീശക്തി എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് ഗുജറാത്ത് മുഴുവന്‍ രാജ്യത്തിന് കാണിച്ചുകൊടുത്തിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ക്ഷീരമേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ഫണ്ട് കൈമാറുന്നതിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ഗുജറാത്തില്‍ ആരംഭിച്ച ഈ സമ്പ്രദായം ഇപ്പോള്‍ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഗുണഭോക്താക്കളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. നേരിട്ടുള്ള ആനുകൂല്യ വിതരണം (ഡിബിടി) ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതികള്‍ തടയുകയും ദരിദ്രര്‍ക്കു സഹായകമാവുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഭുജ് ഭൂകമ്പത്തിനു ശേഷമുള്ള പുനർനിർമ്മാണ വേളയിൽ സ്ത്രീകളുടെ പേരിൽ വീടുകൾ നൽകി അവരെ ശാക്തീകരിക്കുന്നതിൽ ഗവൺമെന്റ് നടത്തിയ ശ്രമങ്ങൾ എടുത്തുപറഞ്ഞുകൊണ്ട്, പ്രധാനമന്ത്രി-ആവാസ് യോജനയിലും ഇതേ സമീപനം പിന്തുടരുന്നതായും 2014 മുതൽ ഏകദേശം 3 കോടി സ്ത്രീവനിതകൾ വീടുകളുടെ ഉടമസ്ഥരായതായും ശ്രീ മോദി പറഞ്ഞു. രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലേക്ക് കുടിവെള്ളം എത്തിച്ച ജൽ ജീവൻ മിഷന്റെ ആഗോള അംഗീകാരത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഈ ദൗത്യത്തിന്റെ വിജയത്തിൽ വനിതാ ജല സമിതികളുടെ പ്രധാന പങ്ക് എടുത്തുപറഞ്ഞുകൊണ്ട് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആയിരക്കണക്കിന് ഗ്രാമങ്ങളിലെ 15.5 കോടി വീടുകളിൽ പൈപ്പ് വെള്ളം എത്തിയിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. ഗുജറാത്തിലാണ് ഈ മാതൃകയ്ക്ക് തുടക്കംകുറിച്ചതെന്നും ഇപ്പോൾ രാജ്യവ്യാപകമായി ജല പ്രതിസന്ധികൾ പരിഹരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജലക്ഷാമം പരിഹരിക്കുന്നതിനൊപ്പം ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി.ആർ. പാട്ടീൽ നയിച്ച രാജ്യവ്യാപകമായ " ക്യാച്ച് ദ റെയിൻ" കാമ്പയിൻ ചൂണ്ടിക്കാട്ടി. മഴവെള്ളം പാഴായിപ്പോകാതെ അത് വീഴുന്നിടത്ത് തന്നെ സംരക്ഷിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. മഴവെള്ളം സംരക്ഷിക്കുന്നതിനായി കുളങ്ങൾ, തടയണകൾ, കുഴൽക്കിണർ റീചാർജ്, കമ്മ്യൂണിറ്റി സോക്ക് പിറ്റുകൾ എന്നിവയുൾപ്പെടെ 5,000-ത്തിലധികം പദ്ധതികൾ പൂർത്തിയാക്കിയ നവസാരിയിലെ സ്ത്രീകളുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഒരു ദിവസം 1,000 പെർകോലേഷൻ കുഴികൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ നൂറുകണക്കിന് ജലസംരക്ഷണ പദ്ധതികൾ നവസാരിയിൽ ഇപ്പോഴും പുരോഗമിക്കുന്നുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. മഴവെള്ള സംഭരണത്തിലും ജലസംരക്ഷണത്തിലും ഗുജറാത്തിലെ മുൻനിര ജില്ലകളിൽ ഒന്നായി നിലകൊള്ളുന്ന നവസാരിയെ ശ്രീ മോദി പ്രകീർത്തിക്കുകയും ഈ നേട്ടങ്ങൾക്ക് നവസാരിയിലെ അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും അഭിനന്ദിക്കുകയും ചെയ്തു.
ഗുജറാത്തിലെ വനിതകളുടെ ശക്തിയും അവരുടെ സംഭാവനകളും ഒരു പ്രത്യേക മേഖലയിൽ മാത്രമായി ഒതുങ്ങുന്നില്ലെന്ന് അഭിപ്രായപ്പെട്ട ശ്രീ മോദി അവിടത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ 50% സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി. പുതിയ പാർലമെന്റിൽ പാസാക്കിയ ആദ്യ ബിൽ സ്ത്രീ ശാക്തീകരണത്തിനായുള്ള നാരി ശക്തി വന്ദൻ അധിനിയം ആയിരുന്നുവെന്നും ഗോത്ര പശ്ചാത്തലത്തിൽ നിന്നുള്ള രാഷ്ട്രപതിയാണ് ബില്ലിന് അംഗീകാരം നൽകിയതെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. ഈ പരിപാടിയിൽ സന്നിഹിതരായിട്ടുള്ള വനിതകളിൽ ഒരാൾ എംപിയോ എംഎൽഎയോ ആകുകയും അത്തരമൊരു വേദിയിൽ ഇരിക്കുകയും ചെയ്യുന്ന ദിനം വിദൂരമല്ലെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മഹാത്മാഗാന്ധിയെ ഉദ്ധരിച്ചുകൊണ്ട്, രാഷ്ട്രത്തിന്റെ ആത്മാവ് ഗ്രാമീണ ഇന്ത്യയിലാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ഗ്രാമീണ ഇന്ത്യയുടെ ആത്മാവ് ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളുടെ അവകാശങ്ങൾക്കും അവസരങ്ങൾക്കും ഗവണ്മെന്റ് മുൻഗണന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇവിടെ സന്നിഹിതരായവരെപ്പോലെ ദശലക്ഷക്കണക്കിന് വനിതകൾ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ അടിത്തറ പാകിയതോടെ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ നേട്ടത്തിൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും വനിതാ സ്വാശ്രയ സംഘങ്ങളും വഹിച്ച പങ്കിനെ അദ്ദേഹം പ്രകീർത്തിച്ചു. രാജ്യത്തുടനീളം10 കോടിയിലധികം വനിതകൾ 90 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങൾ നടത്തുന്നുണ്ടെന്നും ഗുജറാത്തിൽ മാത്രം 3 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ദശലക്ഷക്കണക്കിന് വനിതകളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും അവരെ "ലഖ്പതി ദീദികൾ" ആക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. ഏകദേശം 1.5 കോടി വനിതകൾ ഇതിനകം "ലഖ്പതി ദീദികൾ" ആയി മാറിയിട്ടുണ്ടെന്നും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൊത്തം 3 കോടി സ്ത്രീകളെ "ലഖ്പതി ദീദികൾ" ആക്കാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സഹോദരി “ലഖ്പതി ദീദി” ആകുമ്പോൾ, മുഴുവൻ കുടുംബത്തിന്റെയും ഭാഗധേയം മാറുന്നുവെന്നു പരാമർശിച്ച ശ്രീ മോദി, സ്ത്രീകൾ മറ്റു ഗ്രാമീണവനിതകളെ അവരുടെ ജോലിയിൽ ഉൾപ്പെടുത്തുന്നുവെന്നും, ക്രമേണ വീട്ടുജോലിയെ സാമ്പത്തിക പ്രസ്ഥാനമാക്കി മാറ്റുന്നുവെന്നും അഭിപ്രായപ്പെട്ടു. സ്വയംസഹായസംഘങ്ങളുടെ സാധ്യതകൾ വർധിപ്പിക്കുന്നതിനായി, കഴിഞ്ഞ ദശകത്തിൽ ഗവണ്മെന്റ് ബജറ്റ് അഞ്ചിരട്ടിയായി വർധിപ്പിച്ചു. ഈ സ്വയംസഹായസംഘങ്ങൾക്ക് 20 ലക്ഷം രൂപവരെ ഈടുരഹിത വായ്പകൾ നൽകുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ, സ്വയംസഹായസംഘങ്ങളിലെ സ്ത്രീകൾക്കു നവവൈദഗ്ധ്യം നേടാനും നവസാങ്കേതികവിദ്യകളുമായി ബന്ധപ്പെടാനും അവസരങ്ങൾ നൽകുന്നുണ്ട്.
രാജ്യത്തെ സ്ത്രീകൾ എല്ലാ സംശയങ്ങളെയും ഭയങ്ങളെയും അതിജീവിച്ചു മുന്നേറുകയാണെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, “ഡ്രോൺ ദീദി” പദ്ധതി ആരംഭിച്ചപ്പോൾ, ഗ്രാമീണ സ്ത്രീകൾ ഡ്രോണുകൾ പോലുള്ള ആധുനിക സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നതു സംബന്ധിച്ചു പലർക്കും സംശയങ്ങളുണ്ടായിരുന്നുവെന്നു പറഞ്ഞു. എന്നാൽ, തന്റെ സഹോദരിമാരുടെയും പെൺമക്കളുടെയും കഴിവിലും സമർപ്പണത്തിലും അദ്ദേഹം പൂർണ വിശ്വാസം പ്രകടിപ്പിച്ചു. ഇന്ന്, “നമോ ഡ്രോൺ ദീദി” യജ്ഞം കൃഷിയിലും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും പുതിയ വിപ്ലവം കൊണ്ടുവന്നു. ഇത് ഈ മാറ്റത്തിനു നേതൃത്വം നൽകുന്ന സ്ത്രീകൾക്കു ഗണ്യമായ വരുമാനം ലഭ്യമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ബാങ്ക് സഖി’, ‘ബീമ സഖി’ തുടങ്ങിയ പദ്ധതികൾ ഗ്രാമങ്ങളിലെ സ്ത്രീകൾക്കു പുതിയ അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി, ‘കൃഷിസഖി’, ‘പശുസഖി’ തുടങ്ങിയ യജ്ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതു ലക്ഷക്കണക്കിനു സ്ത്രീകളെ കൂട്ടിയിണക്കുകയും അവരുടെ വരുമാനം വർധിപ്പിക്കുകയും ചെയ്യുന്നു. ഗവണ്മെന്റിന്റെ ശ്രമങ്ങൾ ഗുജറാത്തിലെ പരമാവധി സ്ത്രീകൾക്കു ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പത്തുലക്ഷം സ്ത്രീകളെ ‘ലഖ്പതി ദീദികൾ’ ആക്കുന്നതിനുള്ള യജ്ഞം ആരംഭിച്ച ശ്രീ ഭൂപേന്ദ്രഭായ് പട്ടേലിനെയും ഗുജറാത്ത് ഗവണ്മെന്റിനെയും അദ്ദേഹം അഭിനന്ദിച്ചു.
പ്രധാനമന്ത്രിയെന്ന നിലയിൽ ചുവപ്പുകോട്ടയിൽനിന്നുള്ള ആദ്യ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച ശ്രീ മോദി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും മെച്ചപ്പെട്ട സമൂഹം കെട്ടിപ്പടുക്കുന്നതിനും പെൺമക്കളോടു മാത്രമല്ല, ആൺമക്കളോടും ആവശ്യപ്പെടേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകി. കഴിഞ്ഞ ദശകത്തിൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനു ഗവണ്മെന്റ് മുൻഗണന നൽകിയിട്ടുണ്ട്. അവർക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനു നിയമങ്ങൾ കർശനമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരായ ഗുരുതര കുറ്റകൃത്യങ്ങൾക്കു വേഗത്തിലുള്ള നീതി ഉറപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുന്നത് അദ്ദേഹം എടുത്തുപറഞ്ഞു. അത്തരത്തിൽ രാജ്യവ്യാപകമായി ഏകദേശം 800 കോടതികൾക്ക് അംഗീകാരമേകിയിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ബലാത്സംഗവും പോക്സോയുമായി ബന്ധപ്പെട്ട ഏകദേശം മൂന്നു ലക്ഷം കേസുകൾ ഈ കോടതികൾ വേഗത്തിൽ തീർപ്പാക്കി. ബലാത്സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്കു വധശിക്ഷ നൽകാൻ ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നു ശ്രീ മോദി പറഞ്ഞു. 24x7 വനിതാ ഹെൽപ്പ് ലൈൻ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സ്ത്രീകൾക്കായി വൺ-സ്റ്റോപ്പ് സെന്ററുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ഇപ്പോൾ പ്രവർത്തിക്കുന്ന 800 കേന്ദ്രങ്ങളിലൂടെ 10 ലക്ഷത്തിലധികം സ്ത്രീകൾക്കു സഹായം നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"കൊളോണിയൽ നിയമങ്ങൾ തുടച്ചുനീക്കി പുതുതായി നടപ്പിലാക്കിയ ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കൂടുതൽ ശക്തിപ്പെടുത്തി",എന്ന് അടിവരയിട്ട പ്രധാനമന്ത്രി സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നിയമത്തിൽ ഒരു പ്രത്യേക അധ്യായം തന്നെ ചേർത്തിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞു. ഇരകൾ പലപ്പോഴും നീതി ലഭിക്കുവാൻ കാലതാമസം നേരിടുന്നു എന്ന പൊതുവായ പരാതി അദ്ദേഹം അംഗീകരിച്ചു. ഇത് പരിഹരിക്കുന്നതിനായി, ബലാത്സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്ക് 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയും 45 ദിവസത്തിനുള്ളിൽ വിധി പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഇപ്പോൾ പറയുന്നുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസിന് ഉടനടി നടപടിയെടുക്കുന്നത് എളുപ്പമാക്കിക്കൊണ്ട്, എവിടെ നിന്നും ഇ-എഫ്‌ഐആർ ഫയൽ ചെയ്യാൻ പുതിയ നിയമങ്ങൾ അനുവദിക്കുന്നുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.സീറോ എഫ്‌ഐആർ എന്ന വ്യവസ്ഥ പ്രകാരം, ഏതൊരു സ്ത്രീക്കും അതിക്രമങ്ങൾ നേരിടേണ്ടി വന്നാൽ ഏത് പോലീസ് സ്റ്റേഷനിലും എഫ്‌ഐആർ ഫയൽ ചെയ്യാം. കൂടാതെ, പോലീസിന് ഇപ്പോൾ ബലാത്സംഗത്തിന് ഇരയായവരുടെ മൊഴികൾ ഓഡിയോ-വീഡിയോ മാർഗങ്ങളിലൂടെ രേഖപ്പെടുത്താൻ കഴിയുമെന്നും, അത് നിയമപരമായി അംഗീകരിക്കപ്പെട്ടതാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഡോക്ടർമാർക്ക് മെഡിക്കൽ റിപ്പോർട്ടുകൾ കൈമാറാനുള്ള സമയം 7 ദിവസമായി നിശ്ചയിച്ചിട്ടുണ്ടെന്നും ഇത് ഇരകൾക്ക് കാര്യമായ സഹായം നൽകുമെന്നും അദ്ദേഹം പരാമർശിച്ചു.
ബിഎൻഎസിലെ പുതിയ വ്യവസ്ഥകൾ ഇതിനകം തന്നെ ഫലം കാണുന്നുണ്ടെന്ന് അടിവരയിട്ടുകൊണ്ട്, കഴിഞ്ഞ ഒക്ടോബറിൽ സൂറത്ത് ജില്ലയിൽ നടന്ന ഒരു ദാരുണമായ സംഭവം ശ്രീ മോദി അനുസ്മരിച്ചു. കൂട്ടബലാത്സംഗ കേസിൽ 15 ദിവസത്തിനുള്ളിൽ കുറ്റപത്രം തയ്യാറാക്കുകയും കുറ്റവാളികൾക്ക് ഏതാനും ആഴ്ചകൾക്കുള്ളിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ബിഎൻഎസ് നടപ്പിലാക്കിയതോടെ രാജ്യത്തുടനീളം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ വാദം കേൾക്കൽ വേഗത്തിലായിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉത്തർപ്രദേശിലെ അലിഗഡിൽ, പ്രായപൂർത്തിയാകാത്ത ഒരാളെ ബലാത്സംഗം ചെയ്തയാൾക്ക് കുറ്റപത്രം സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചുവെന്നും ഇത് ബിഎൻഎസ് പ്രകാരം കുറ്റപത്രം സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ ശിക്ഷിക്കപ്പെട്ട ആദ്യ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊൽക്കത്തയിൽ, ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തതിന് ഒരു കുറ്റവാളിക്ക് വധശിക്ഷ വിധിച്ചു, കുറ്റകൃത്യം നടന്ന് 80 ദിവസത്തിനുള്ളിൽ വിധി വന്നു. ബിഎൻഎസും മറ്റ് സർക്കാർ തീരുമാനങ്ങളും സ്ത്രീ സുരക്ഷ എങ്ങനെ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും വേഗത്തിലുള്ള നീതി ഉറപ്പാക്കിയിട്ടുണ്ടെന്നും തെളിയിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഈ ഉദാഹരണങ്ങൾ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.
ഒരു പ്രതിബന്ധങ്ങളേയും രാജ്യത്തിന്റെ സ്വപ്നങ്ങളെ തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഉറപ്പുനൽകിയ പ്രധാനമന്ത്രി, ഒരു മകൻ തന്റെ അമ്മയെ സേവിക്കുന്നതുപോലെ, ഇന്ത്യാ മാതാവിനെയും ഇന്ത്യയിലെ അമ്മമാരെയും പെൺമക്കളെയും താൻ സേവിക്കുകയാണെന്ന് പറഞ്ഞു. ജനങ്ങളുടെ കഠിനാധ്വാനം, സമർപ്പണം, അനുഗ്രഹങ്ങൾ എന്നിവ 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കുമെന്ന് ഉറച്ച വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു. രാജ്യത്തെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും ഒരിക്കൽ കൂടി പ്രധാനമന്ത്രി വനിതാ ദിന ആശംസകൾ നേർന്നു.
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി. ആർ. പാട്ടീൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
കേന്ദ്ര ഗവൺമെന്റ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഒരു നാഴികക്കല്ലാണ് സ്ത്രീ ശാക്തീകരണം. പ്രധാനമന്ത്രിയുടെ ദർശനത്താൽ നയിക്കപ്പെടുന്ന, അവരുടെ സമഗ്ര വികസനത്തിനായുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതനുസരിച്ച്, മാർച്ച് 8 ന്, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, നവ്സാരി ജില്ലയിലെ വാൻസി ബോർസി ഗ്രാമത്തിൽ നടന്ന ലഖ്പതി ദീദി പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും ലഖ്പതി ദീദികളുമായി(ലക്ഷാധിപതി സഹോദരിമാരുമായി) സംവദിക്കുകയും ചെയ്തു. 5 ലഖ്പതി ദീദികൾക്ക് (ലക്ഷാധിപതി സഹോദരിമാർക്ക്) ലഖ്പതി ദീദി സർട്ടിഫിക്കറ്റുകൾ നൽകി അദ്ദേഹം ആദരിച്ചു.
ഗ്രാമീണ ഉപജീവനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ജി-മൈത്രി പദ്ധതി സാമ്പത്തിക സഹായവും കൈത്താങ്ങും നൽകും.
ഗുജറാത്തിലെ രണ്ട് അഭിലഷണീയ ജില്ലകളിലെയും പതിമൂന്ന് അഭിലഷണീയ ബ്ലോക്കുകളിലെയും അന്ത്യോദയ കുടുംബങ്ങളിലെ സ്വയം സഹായ സംഘ സ്ത്രീകൾക്ക് ജി-സഫൽ സാമ്പത്തിക സഹായവും സംരംഭക പരിശീലനവും നൽകും.
-NK-
(Release ID: 2109467)
Visitor Counter : 28
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada