രാഷ്ട്രപതിയുടെ കാര്യാലയം
എൽബിഎസ്‌എൻഎയിൽ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന സ്റ്റേറ്റ് സിവിൽ സർവീസസ് ഓഫീസർമാർ രാഷ്ട്രപതിയെ സന്ദർശിച്ചു
Posted On:
07 MAR 2025 2:23PM by PIB Thiruvananthpuram
ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ (LBSNAA) 126-ാമത് ഇൻഡക്ഷൻ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന സംസ്ഥാന സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഇന്ന് (മാർച്ച് 07, 2025) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനും പ്രവേശനം നേടിയതിനും ഉദ്യോഗസ്ഥരെ അഭിനന്ദിച്ച രാഷ്ട്രപതി, പൊതുസേവനത്തിൽ മികവ് പുലർത്താൻ ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുകയും അവരുടെ പുതിയ ഭാഗദേയത്തിൽ മാതൃക കാണിക്കുകയും ചെയ്യണമെന്ന് പറഞ്ഞു. ഭരണപരമായ പ്രവർത്തനങ്ങളിലും സർക്കാർ നയങ്ങളും പരിപാടികളും നടപ്പിലാക്കുന്നതിലും ദേശീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമീപനം സ്വീകരിക്കാൻ രാഷ്ട്രപതി അവരെ ഉപദേശിച്ചു.
ഭരണത്തിന്റെ സത്ത ജനങ്ങളുടെ ആവശ്യങ്ങളോടുള്ള പ്രതികരണശേഷിയിലും സംവേദനക്ഷമതയിലുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. പൗരകേന്ദ്രീകൃതമായ ഒരു ഭരണകൂടം ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നു, ദരിദ്രരെയും പിന്നോക്കക്കാരെയും കേന്ദ്രീകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. അവരുടെ ആശങ്കകൾ ഫലപ്രദമായി പരിഹരിക്കുന്ന രീതിയിൽ നയങ്ങളും പരിപാടികളും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാഷ്ട്രപതി ഉദ്യോഗസ്ഥരെ ഉപദേശിച്ചു. അവർ എടുക്കുന്ന തീരുമാനങ്ങളും നടപ്പിലാക്കുന്ന നയങ്ങളും നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനത്തിന് സംഭാവന നൽകണമെന്ന് രാഷ്ട്രപതി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെയും പരിസ്ഥിതി നശീകരണത്തിന്റെയും വെല്ലുവിളികളെ നേരിടുമ്പോൾ, പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. അതേസമയം, വികസനത്തിന്റെ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും, പ്രത്യേകിച്ച് പിന്നാക്കം നിൽക്കുന്നവരിലേക്കും, പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കും എത്തിച്ചേരണം. സുസ്ഥിരതയുടെയും ഉൾക്കൊള്ളലിന്റെയും തത്വങ്ങൾ പ്രവർത്തനത്തിൽ ഉയർത്തിപ്പിടിക്കണമെന്ന് രാഷ്ട്രപതി ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.
SKY
***************
(Release ID: 2109075)
Visitor Counter : 26