റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ റോപ് വേ വികസന പരിപാടി - പര്‍വ്വതമാല പരിയോജനയ്ക്ക് കീഴില്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഗോവിന്ദ്ഘട്ട് മുതല്‍ ഹേമകുണ്ഡ് സാഹിബ് ജി വരെയുള്ള (12.4 കിലോമീറ്റര്‍) റോപ് വേ പദ്ധതി വികസിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 05 MAR 2025 3:09PM by PIB Thiruvananthpuram

ഗോവിന്ദ്ഘട്ട് മുതല്‍ ഹേമകുണ്ഡ് സാഹിബ് ജി വരെയുള്ള 12.4 കിലോമീറ്റര്‍ റോപ് വേ പദ്ധതിയുടെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി (സി.സി.ഇ.എ) അംഗീകാരം നല്‍കി. രൂപകല്‍പ്പന, നിര്‍മ്മാണം, ധനപരിപാലനം, നടത്തിപ്പും കൈമാറ്റവും (ഡിസൈന്‍, ബിള്‍ഡ്, ഫൈനാന്‍സ്, ഓപ്പറേഷന്‍ ആന്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.എഫ്.ഒ.ടി)) മാതൃകയില്‍ മൊത്തം 2,730.13 കോടി രൂപയുടെ മൂലധന ചിലവിലാണ് പദ്ധതി വികസിപ്പിക്കുന്നത്.
ഗോവിന്ദ്ഘട്ടില്‍ നിന്ന് ഹേമകുണ്ഡ് സാഹിബ് ജിയിലേക്കുള്ള യാത്രയിലെ 21 കിലോമീറ്റര്‍ കയറ്റം നിലവില്‍ വെല്ലുവിളി നിറഞ്ഞതാണ്. കാല്‍നടയായോ ചെറുകുതിരകള്‍ക്കു പുറത്തോ, പല്ലക്കുകളിലോ മാത്രമേ ഈ ദൂരം മറികടക്കാനാകൂ. ഹേമകുണ്ഡ് സാഹിബ് ജി സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്കും വാലി ഓഫ് ഫ്ലവേഴ്സ് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്കും സൗകര്യമൊരുക്കുന്നതിന് പദ്ധതിയിട്ടിരിക്കുന്ന നിര്‍ദ്ദിഷ്ട റോപ് വേ എല്ലാ കാലാവസ്ഥയിലും ഗോവിന്ദ്ഘട്ടിനും ഹേമകുണ്ഡ് സാഹിബ് ജിക്കും ഇടയില്‍ അവസാന മൈല്‍ വരെ ബന്ധിപ്പിക്കല്‍ ഉറപ്പാക്കുകയും ചെയ്യും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന റോപ് വേ, ഗോവിന്ദ്ഘട്ട് മുതല്‍ ഗംഗാരിയ വരെ(10.55 കിലോമീറ്റര്‍) മോണോകേബിള്‍ ഡിറ്റാച്ചബിള്‍ ഗൊണ്ടോള (എംഡിജി) അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഗംഗാരിയ മുതല്‍ ഹേമകുണ്ഡ് സാഹിബ് ജി വരെ (1.85 കിലോമീറ്റര്‍) ഏറ്റവും നൂതനമായ ട്രൈക്കബിള്‍ ഡിറ്റാച്ചബിള്‍ ഗൊണ്ടോള (3എസ്) സാങ്കേതികവിദ്യയുമായി ഇത് പരിധികളില്ലാതെ സംയോജിപ്പിക്കുകയൂം ചെയ്യും. ഒരു ദിശയില്‍ ഒരു മണിക്കൂറില്‍ (പി.പി.എച്ച്.പി.ഡി) 1,100 യാത്രികര്‍ എന്ന നിലയില്‍ പ്രതിദിനം 11,000 യാത്രികരെ വഹിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനഘട്ടങ്ങളോടൊപ്പം ഹോസ്പിറ്റാലിറ്റി, യാത്ര, ഭക്ഷണവും പാനീയങ്ങളും (എഫ് ആന്റ് ബി), ടൂറിസം എന്നിവപോലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലും റോപ് വേ പദ്ധതി വര്‍ഷം മുഴുവനും ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
സന്തുലിതമായ സാമൂഹിക-സാമ്പത്തിക വികസനം പരിപോഷിപ്പിക്കുന്നതിനും തീര്‍ത്ഥാടകര്‍ക്കായി അവസാന മൈല്‍ വരെയുള്ള ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനും പ്രദേശത്തിന്റെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കുമുള്ള സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ് റോപ് വേ പദ്ധതിയുടെ വികസനം.
ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ചമോലി ജില്ലയില്‍ 15,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വളരെ പൂജനീയമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ഹേമകുണ്ഡ് സാഹിബ് ജി. ഈ പുണ്യസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഗുരുദ്വാര മെയ് മുതല്‍ സെപ്റ്റംബര്‍ വരെ വര്‍ഷത്തില്‍ ഏകദേശം 5 മാസം തുറന്നിരിക്കും. പ്രതിവര്‍ഷം ഏകദേശം 1.5 മുതല്‍ 2 ലക്ഷം വരെ തീര്‍ത്ഥാടകര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ലോക പൈതൃക കേന്ദ്രമായി യുനെസ്‌കോ അംഗീകരിച്ച പുരാതനമായ ഗര്‍വാള്‍ ഹിമാലത്തില്‍ സ്ഥിതിചെയ്യുന്ന ദേശീയ ഉദ്യാനമായ വാലി ഓഫ് ഫ്ലവേഴ്സിലേക്കുള്ള കവാടമായും ഹേമകുണ്ഡ് സാഹിബ് ജിയിലേക്കുള്ള ദീര്‍ഘദൂരപദയാത്ര പ്രവര്‍ത്തിക്കുന്നുണ്ട്.

***

SK


(Release ID: 2108481) Visitor Counter : 12