പഞ്ചായത്തീരാജ് മന്ത്രാലയം
'മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്ത്' സംരംഭത്തിന് 2025 മാർച്ച് 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ കൺവെൻഷനിൽ തുടക്കമാകും
കേന്ദ്ര സഹമന്ത്രിമാരായ പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ, ശ്രീമതി. അനുപ്രിയ പട്ടേൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും
രാജ്യവാപകമായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ മഹിളാ ഗ്രാമസഭകൾ സംഘടിപ്പിക്കും
Posted On:
04 MAR 2025 3:44PM by PIB Thiruvananthpuram
2025 മാർച്ച് 5 ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ദേശീയ കൺവെൻഷനിൽ മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തുകൾ (MWFGP) വികസിപ്പിക്കുന്നതിനുള്ള പരിവർത്തനാത്മക സംരംഭത്തിന് കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം തുടക്കം കുറിക്കും. താഴെത്തട്ടിൽ ലിംഗ വ്യത്യാസമില്ലാതെ ഭരണനിർവഹണം മുന്നോട്ട് കൊണ്ടുപോകുന്നതിനായുള്ള ഒരു സുപ്രധാന നടപടിയാകും ഇത് . മന്ത്രാലയത്തിൻ്റെ 2025 ലെ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായുള്ള ഈ പരിപാടി, രാജ്യത്തുടനീളമുള്ള ഗ്രാമപഞ്ചായത്തുകളിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷ, ഉൾപ്പെടുത്തൽ, ലിംഗസമത്വം എന്നിവ ഉറപ്പാക്കിക്കൊണ്ട് ഗ്രാമീണ ഭരണത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്താൻ ഒരുങ്ങുകയാണ്.
കൺവെൻഷനിൽ കേന്ദ്ര പഞ്ചായത്തീരാജ് & ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയം സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സഹമന്ത്രി ശ്രീമതി. അനുപ്രിയ പട്ടേൽ എന്നിവർ പങ്കെടുക്കും.പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ്, അഡീഷണൽ സെക്രട്ടറി ശ്രീ സുശീൽ കുമാർ ലോഹാനി, വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്‌മെൻ്റ് & പഞ്ചായത്തി രാജ് (SIRD&PRs), യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും തിരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഉൾപ്പടെ ഏകദേശം 350 പ്രതിനിധികൾ കൺവെൻഷനിൽ നേരിട്ടോ വെർച്യുൽ ആയോ പങ്കെടുക്കും. രാജ്യത്തുടനീളമുള്ള ഓരോ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിൽ നിന്നെങ്കിലും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
ലിംഗ-വ്യത്യാസമില്ലാതെയും സ്ത്രീ സൗഹൃദവുമായ ഭരണരീതികൾക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്നതിന് ഓരോ ജില്ലയിലും കുറഞ്ഞത് ഒരു മാതൃകാ സ്ത്രീ-സൗഹൃദ ഗ്രാമപഞ്ചായത്തെങ്കിലും സ്ഥാപിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ പ്രാഥമിക ലക്ഷ്യം. 'വികസിത പഞ്ചായത്തുകളിലൂടെ വികസിത ഭാരത്' എന്ന വലിയ ലക്ഷ്യത്തിലേക്ക് സംഭാവന നൽകിക്കൊണ്ട് സുരക്ഷിതവും കൂടുതൽ ഉൾക്കൊള്ളുന്നതും സാമൂഹികമായി നീതിയുക്തവുമായ ഗ്രാമപഞ്ചായത്തുകൾ സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തെ ഈ പഞ്ചായത്തുകൾ മാതൃകയാക്കും.
ദേശീയ കൺവെൻഷനിലെ പ്രധാന പരിപാടികൾ :
1 . മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തുകളായി വികസിപ്പിക്കാൻ തീരുമാനിച്ച ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനത്തിൻ്റെ വെർച്വൽ ഉദ്ഘാടനം.
2 .മാതൃകാ സ്ത്രീ-സൗഹൃദ ഗ്രാമപഞ്ചായത്തുകളുടെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനായുള്ള മോണിറ്ററിംഗ് ഡാഷ്ബോർടിന് തുടക്കം കുറിക്കൽ
3 .സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തുകൾ എന്ന ആശയത്തെക്കുറിച്ചുള്ള അവതരണങ്ങൾ, മികച്ച പ്രവർത്തനങ്ങളുടെയും പരിവർത്തനത്തിനുള്ള പ്രധാന ഘടകങ്ങളുടെയും പ്രദർശനം
4 .രാജ്യത്തുടനീളമുള്ള പഞ്ചായത്തുകളിലെ വിജയകരമായ സ്ത്രീ സൗഹൃദ സംരംഭങ്ങളെ എടുത്തുകാണിക്കുന്ന വീഡിയോകളുടെ പ്രദർശനം.
ദേശീയ കൺവെൻഷനെത്തുടർന്ന്, അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തുകൾ താഴേത്തട്ടിൽ തുടക്കം കുറിക്കുന്നത് അടയാളപ്പെടുത്തി 2025 മാർച്ച് 8-ന് മന്ത്രാലയം രാജ്യവ്യാപകമായി മഹിളാ ഗ്രാമസഭകളും സംഘടിപ്പിക്കും.
SKY
(Release ID: 2108102)
Visitor Counter : 19