രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ന്യൂഡൽഹിയിൽ രക്ഷാ മന്ത്രി, ബെൽജിയം രാജകുമാരി ആസ്ട്രിഡിനെയും പ്രതിരോധ മന്ത്രിയെയും കണ്ടു.

Posted On: 03 MAR 2025 2:01PM by PIB Thiruvananthpuram
2025 മാർച്ച് 03 ന് ന്യൂഡൽഹിയിൽ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ബെൽജിയം രാജകുമാരി ആസ്ട്രിഡുമായും പ്രതിരോധ മന്ത്രി ശ്രീ തിയോ ഫ്രാങ്കനുമായും കൂടിക്കാഴ്ച നടത്തി. ഇന്തോ-പസഫിക് മേഖലയിൽ, പ്രത്യേകിച്ച് സമുദ്രമേഖലയിൽ പ്രതിരോധ ഇടപെടലുകളുടെ സാധ്യതയെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ വ്യാവസായിക സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും ചർച്ചയായി .

പ്രതിരോധ മേഖലയിലെ ബെൽജിയൻ നിക്ഷേപങ്ങളെ രക്ഷാ മന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കുന്നതിലൂടെയും ഇന്ത്യൻ വ്യാപാരികളെ അവരുടെ വിതരണ ശൃംഖലകളിൽ സമന്വയിപ്പിക്കുന്നതിലൂടെയും ബെൽജിയൻ കമ്പനികൾക്ക് ഈ മേഖലയിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, വ്യവസ്ഥാപിതമായ പ്രതിരോധ സഹകരണ സംവിധാനത്തിന്റെ സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു
 
SKY

(Release ID: 2107731) Visitor Counter : 18